Sunday, June 03, 2018

ഛാന്ദോഗ്യോപനിഷത്ത് 44
 അഥ യത്രൈതത് പുരുഷഃ പിപാസതി നാമ തേജ ഏവ തത് പീതം നയതേ, തദ് യഥാ ഗോനായോളശ്വനായഃ പുരുഷനായ ഇത്യേവം തത്തേജ ആചഷ്ട ഉദന്യേ തി, തത്രൈതദേവ ശുങ്ൗമുത്പതിതം സോ മ്യ വിജാനീഹി, നേദമമൂലം ഭവിഷ്യതീതി.
ഒരു മനുഷ്യന്‍ വെള്ളം കുടിക്കുവാനാഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍ അയാള്‍ മുമ്പ് കുടിച്ച വെള്ളത്തെ തേജസ്സ്  വറ്റിച്ചു കളഞ്ഞു എന്നറിയണം. ഗോനായകന്‍, അശ്വനായകന്‍, പുരുഷനായകന്‍ എന്നത് പോലെ തേജസ്സിനെ ഉദന്യ എന്ന് പറയുന്നു. അതു കൊïാണ് ഈ ശരീരമാകുന്ന അങ്കുരം നിലനില്‍ക്കുന്നുവെന്നത് അറിയുക. ഇത് മൂലമില്ലാത്തതായിരിക്കുകയില്ല.
ശരീരത്തിലെ അഗ്നി മുമ്പ് കുടിച്ച വെള്ളത്തെ ശുക്ലളശോണിതം മുതലായവയുടെ രൂപത്തില്‍ മാറ്റുന്നു. അപ്പോള്‍ വീïും വെള്ളം കുടിക്കുവാന്‍ തോന്നുന്നു. ഉദകത്തെ (വെള്ളം) നയിക്കുന്നതിനാലാണ് ഉദന്യ എന്ന് തേജസ്സിനെ വിളിക്കുന്നത്.
 തസ്യ ക്വ മൂലം സ്യാദന്യത്രാദ്ഭ്യൊദ്ഭിഃ സോമ്യ ശുങ് ഗേന തേജോ മൂലമന്വിച്ഛ, തേജസാ സോമ്യ  ശുങ് ഗേന  സന്മൂലമന്വിച്ഛ, സന്മൂലാഃ സോമ്യേമാ: സര്‍വ്വാ  പ്രജഃ സദായതനാഃ സത്പ്രതിഷ്ഠാഃ
അതിന്റെ മൂലം ജലമല്ലാതെ മറ്റെ ന്തായിരിക്കും? ജലമാകുന്ന കാര്യം കൊï് കാരണമായ തേജസ്സിനെ അറിയണം. തേജസ്സാകുന്ന കാര്യം കൊï് കാരണമായ സത്തിനെ അറിയൂ. ഈ പ്രജകളെല്ലാം സത്താകുന്ന കാരണത്തോടു കൂടിയവരും സത്തിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും സത്തില്‍ തന്നെ ലയിക്കുന്നതുമാകുന്നു.
യഥാ നു ഖലു സോമ്യേ മാസ്ത്രിസ്രോ ദേവതാഃ പുരുഷം പ്രാപ്യ ത്രിവൃത് ത്രിവൃദേകൈകാ ഭവതി തദുക്തം പുരസ്താദേവ ഭവത്യസ്യ സോമ്യ പുരുഷ സ്യ പ്രയതോ വാങ്ങ് മനസി സമ്പദ്യതേ മന: പ്രാണേ പ്രാണ സ്‌തേജസി തേജ: പരസ്യാം ദേവതയാം ഈ മൂന്ന് ദേവതകളും പുരുഷനെ പ്രാപിച്ച് ഓരോന്നും എങ്ങനെ മൂന്ന് വീതം ഭാഗങ്ങളാകുന്നുവെന്നത് നേരത്തെ പറഞ്ഞു. ഈ ദേഹം വിട്ട് മരിച്ചു പോകുന്ന ഒരാളുടെ വാക്ക് മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ തേജസ്സിലും തേജസ്സ് പര യായ ദേവതയിലും ലയിക്കുന്നു.
 സത്താണ് എല്ലാറ്റിന്റെയും മൂലം എന്ന് വീïും ഉറപ്പിച്ചു പറയുകയാണിവിടെ. ത്രിവൃത് കരണം നേരത്തേ പറഞ്ഞതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. പിന്നീട് ജീവന്‍ ഈ ശരീരത്തില്‍ നിന്നും പോകുന്ന ക്രമത്തെ വിവരിക്കുന്നു. മരണ സമയത്ത് സംസാര ശക്തി നഷ്ടപ്പെട്ടാലും ചിന്താശക്തി ഉïാകും. പിന്നെ അതും പോയി ശ്വാസോച്ഛാസം മാത്രമാകുന്നു. പിന്നെ അതും പോയി ദേഹത്തില്‍ ചൂട് മാത്രമാകുന്നു. പിന്നെ ചൂടിന് കാരണമായ തേജസ്സ് പരദേവതയില്‍ ലയിക്കുന്നു.
ഇതാണ് വാക്ക്, മനസ്സ്, പ്രാണന്‍, തേജസ് എന്നിങ്ങനെ ക്രമത്തിലുള്ള ലയനം. ഇത് നേരിട്ട് അറഹയാം. തിരിച്ചു വരവില്ലാത്ത പരമപദമായ സദ് രൂപത്തില്‍ എത്തലാണ് ജീവന്റെ ലക്ഷ്യം.
സയ ഏഷോളണിമൈതദാത് മ്യമിദം സര്‍വ്വം, തത് സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയ ത്വിതി, തഥാ സോമ്യേതി ഹോവാച എല്ലാറ്റിനും മൂലകാരണമായ സത്ത് എന്ന അതി സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. എല്ലാത്തിന്റേയും ആത്മാവായതും അത് തന്നെ. 'അത് നീയാകുന്നു' എന്ന് ഉദ്ദാലകന്‍ പറഞ്ഞു. എനിക്ക് കുറച്ചു കൂടി വ്യക്തമാക്കിത്തരണം  എന്ന് ശ്വേതകേതു ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു.
 സാമവേദത്തിലെ മഹാവാക്യമായ തത്ത്വമസി മഹാവാക്യ ഉപദേശം ഇവിടെ ആരംഭിക്കുന്നു. തത്  ത്വം അസി എന്ന് മൂന്ന് വാക്കുകള്‍ അത് നീ ആകുന്നു . ആ പരമതത്ത്വം നമ്മള്‍ തന്നെയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഉപനിഷത്ത്. ഉദ്ദാലകന്‍ ഉദാഹരണങ്ങളിലൂടെ ഇനി ഇതിനെ ഭംഗിയായി വിവരിക്കുന്നത് കാണാം.janmabhumi
949574697

No comments: