ഭഗവാന്‍ ഉപദേശിച്ച ധര്‍മ്മമാണ്, സനാതനം. ആ ധര്‍മ്മം, അനുഷ്ഠിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആനന്ദാനുഭൂതി ഉണ്ടാവും, ഭഗവാന്റെ തത്വജ്ഞാനവും കിട്ടിത്തുടങ്ങും, ഭൗതികസുഖങ്ങളില്‍ വിരക്തിയും തോന്നിത്തുടങ്ങും. ഭഗവാന്റെ 'ഹരേ കൃഷ്ണ'-നാമം ജപിക്കുക, ഭക്തന്മാരോടൊന്നിച്ച് കീര്‍ത്തനങ്ങള്‍ പാടുക, ഭഗവാന് നിവേദിച്ച പ്രസാദം കഴിക്കുക, ഭഗവാന്റെ രൂപങ്ങള്‍-വിഗ്രഹങ്ങള്‍, ചിത്രങ്ങള്‍ ഇവ കണ്ടുകൊണ്ടും ജീവിക്കാന്‍ കഴിയുംവിധം സൗകര്യം ചെയ്യുക. ഈ ഭാഗവത ധര്‍മ്മങ്ങള്‍- ''ശാശ്വത ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോഴുണ്ടാകുന്ന ആനന്ദം-സുഖം-അതാണ് ഐകാന്തിക സുഖം-അതില്‍ സുഖം മാത്രമേയുള്ളൂ-കാരണം. ആ സുഖം എന്നിലാണ് എന്നും ഉറച്ചുനില്‍ക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ബ്രഹ്മഭാവം, പരമാത്മഭാവം, ഭഗവാന്റെ തിരുനാമങ്ങള്‍, അവതാര അനുകൂലികളും, ഓടക്കുഴല്‍, മയില്‍പ്പീലി, മഞ്ഞപ്പട്ട് മുതലായ ഭൂഷണങ്ങളും ഭഗവാന്റെ വ്യത്യസ്ത രൂപത്തിലുള്ള വിഗ്രഹങ്ങളും എല്ലാം ഭഗവാന്‍ തന്നെയാണ്.
No comments:
Post a Comment