ജന്മസിദ്ധമായ ആനന്ദം ഇടതടവില്ലാതെ അനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥത്തില്‍ ജിവിക്കുന്നു എന്നുപറയാന്‍ കഴിയൂ. ആനന്ദകരമായ ജീവിതമാണ് ആരോഗ്യകരമായ ജീവിതം. ഇത് പ്രകൃതിസഹജമായ അമൃതത്വത്തിന്റെ മാര്‍ഗ്ഗമാകുന്നു. നിയന്ത്രണമില്ലാത്ത മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നിയന്ത്രിക്കാന്‍ കഴിയുമ്പോള്‍ അതേ മനസ്സ് തന്നെയാണ് എല്ലാ അനുഭൂതിക്കും അടിസ്ഥാനവും. മനസ്സാണ് ബന്ധത്തിനും മോക്ഷത്തിനും ഹേതുവാകുന്നത്. ആത്മൈവ ഹ്യാത്മനോബന്ധു- രാത്മൈവ രിപുരാത്മനഃ എന്ന് ഗീതയില്‍ പറയുന്നുണ്ടല്ലൊ
No comments:
Post a Comment