Wednesday, September 19, 2018

_ഒരു സന്യാസി ഒരിക്കൽ ഒരു_* *_തെരുവിലൂടെ കടന്നു_* *_പോവുകയായിരുന്നു.ദിവ്യനായ_* *_ആ സന്യാസിയെ കണ്ട്_* *_ആബാലവൃദ്ധജനം സ്ത്രീ പുരുഷ_* *_വ്യത്യാസമില്ലാതെ സന്യാസിയ്ക്ക്_* *_ചുറ്റും കൂടി ....._*
*_നടന്നു വരികയായിരുന്ന ആ_* *_സന്യാസിക്ക് ഫലമൂലാദികൾ_* *_നൽകിയും ജലം നൽകിയും_* *_ഇരിക്കുവാൻ വൃത്തിയുള്ള പീഢം_* *_നൽകിയും അവർ ആദരിച്ചു_*
*_പല സംശയങ്ങൾക്കും സന്യാസി_* *_ഉത്തരം നൽകി... തുടർന്നു_* *_ജനത്തിന് സംശയങ്ങൾ_* *_തീർന്നിരുന്നില്ല... സന്യാസി_* *_ചോദ്യങ്ങൾക്കെല്ലാം_* *_തുടർച്ചയായി ഉത്തരങ്ങൾ_* *_നൽകി കൊണ്ടിരുന്നു._*
*_ജനക്കൂട്ടത്തിനിടയിൽ നിന്നും_* *_ഒരാൾ ചോദിച്ചു_*
*_സ്വാമി എന്ത്_* *_കൊണ്ടാണ് ചിലർ_* *_ക്ഷിപ്രകോപികളും_* *_അക്രമകാരികളും ചീത്ത_* *_വാക്കുകൾ* *പറയുന്നവരുമായിരിക്കുന്നത്._*
*_സന്യാസി ആ സംശയം_* *_ചോദിച്ചയാളെ സമീപത്തേക്ക്_* *_വിളിച്ചു._*
*_അൽപം മുമ്പ് സന്യാസിക്ക്_* *_കൊടുക്കുവാൻ കൊണ്ടുവന്ന_* *_വെള്ളം നിറഞ്ഞ പാത്രവും_* *_അയാൾ വശം ഉണ്ടായിരുന്നു._*
*_സന്യാസി ആ മനുഷ്യന്റെ_* *_കൈയിലിരിക്കുന്ന ജലം നിറഞ്ഞ_* *_പാത്രത്തിൽ നോക്കി ചോദിച്ചു_* *_നിങ്ങളുടെ നേരെ ഒരാൾ വന്ന്_* *_ശരീരത്തിലിടിക്കുകയോ_* *_നിങ്ങളുടെ കൈയ്യിൽ_* *_പിടിച്ചുലയ്ക്കുകയോ ചെയ്താൽ_* *നിങ്ങളുടെ കൈയ്യിലെ* *_പാത്രത്തിലുള്ള ജലം നിലത്ത്_* *_വീഴില്ലേ എന്താ കാരണം...._*
*_സന്യാസിയുടെ ചോദ്യത്തിന് ആ_* *_മനുഷ്യൻ നിഷ്കളങ്കമായി_* *_മറുപടി പറഞ്ഞു_*
*_അപരൻ എന്റെ നേർക്ക്_* *_വന്നിടിച്ചതിനാലും എന്റെ_* *_കൈയ്യിൽ പിടിച്ച്_* *_കുലുക്കിയതിനാലുമാണ് എന്റെ_* *_കൈവശമിരുന്ന പാത്രത്തിലെ_* *_ജലം താഴെ തൂവിപോയത്._*
*_സന്യാസി പറഞ്ഞു_*
*ഉത്തരം തെറ്റാണ്.*
*_സന്യാസി തുടർന്നു....._*
*നിങ്ങളുടെ* *_കൈകൾക്കുള്ളിലുള്_പാത്രത്തിൽ ജലം* *_ഉണ്ടായിരുന്നതിനാൽ മാത്രമാണ*
*_ആ പാത്രത്തിലെ ജലം മണ്ണിൽ_* *_തൂവിപ്പോയത്_* .
*_സന്യാസി തുടർന്നു...._*
*_നിങ്ങളുടെ പാത്രത്തിൽ_* *_ജലമുള്ളതിനാലാണ് അത്_* *_ബാഹ്യസമ്മർദ്ദത്താൽ_* *_തൂവിപ്പോയത്..._*
*_എന്താണോ നിങ്ങളുടെ_* *_പാത്രത്തിനുള്ളിലുള്ളത്_*
*_അത് മാത്രമേ തുളുമ്പി പുറത്ത്_* *_പോവുകയുള്ളു._*
*_എന്ത്_* *_ബാഹ്യസമ്മർദ്ദമുണ്ടായാലും_*
*_നിങ്ങളുടെ കൈവശമുള്ള_* *_പാത്രത്തിലില്ലാത്തതൊന്നും_* *_തുളുമ്പി പോവില്ല...._*
*_സന്യാസി തുടർന്നു...._*
*_ജീവിതവും ഇതുപോലാണ്..._*
*_ജീവിതത്തിൽ പലപ്പോഴും വലിയ_* *_സംഘർഷങ്ങളോ..._* *_ഉലയ്ക്കലുകളോ..._* *_സംഭവിക്കുമ്പോൾ_* *_( സംഭവിക്കാതിരിക്കട്ടെ)_* *_എന്താണോ_* *_നിങ്ങൾക്കുള്ളിലുള്ളത് അത്_* *_സ്വാഭാവികമായും പുറത്തേക്ക്_* *_വരും..._*
*_എത്ര ബോധപൂർവം ശ്രമിച്ചാലും_*
*_അപ്രകാരം സംഭവിച്ചേ പറ്റൂ ._*
*_അതിനാൽ നാം സ്വയം ചോദിച്ചു_* *_നോക്കൂ..._*
*_എന്റെ ജീവിതമാകുന്ന_* *_പാത്രത്തിൽ_*
*_ഞാൻ നിറയെ_* *_സൂക്ഷിച്ചിട്ടുള്ളതെന്താണ്._*
*_എന്റെ ജീവിതത്തിലെ_* *_സമ്മർദ്ദങ്ങൾക്കിടയിലും_* *_പ്രയാസങ്ങൾക്കിടയിലും ഞാൻ_* *_എപ്രകാരമാണ്_* *_പ്രതികരിക്കുന്നത്..._*
*_എന്താണ് എന്നിൽ നിന്നും_* *_പുറത്തേക്ക് വരുന്നത്._*
*_സന്തോഷം...._*
*_സമാധാനം....._*
*_കരുണ....._*
*_മനുഷത്വം...._*
*_മഹത്തായ കാര്യങ്ങൾ....._*
*_അതോ!_*
*_ദേഷ്യം...._*
*_ശത്രുത...._*
*_പരുക്കൻ ഭാഷകൾ...._*
*_മറ്റ് കഠിന പ്രതികരണങ്ങൾ ......._*
*_നിങ്ങൾ ചിന്തിച്ച് നോക്കൂ!_*
*_എന്തായിരിക്കാം ഇപ്രകാരം_* *_സംഭവിക്കാൻ കാരണം...._*
*_നമുക്കിന്നു മുതൽ നമ്മുടെ_* *_ജീവിത പാത്രത്തിൽ_*
*_സ്നേഹവും..._*
*_ദയയും...._*
*_സഹാനുഭൂതിയും...._*
*_ക്ഷമയും...._*
*_സന്തോഷവും..._*
*_പരസ്പര ബഹുമാനവും...._* *_സൂക്ഷിച്ച്_*
*_മനസ്സിൽ നന്മയുള്ളവരായി തീരാം_* .
*മേൽപ്പറഞ്ഞവയാൽ നിറഞ്ഞ*
*മനസ്സാകുന്ന പാത്രത്താൽ* *നമുക്ക് ജീവിക്കാം.*
*_അങ്ങനെ നമുക്ക് നമ്മെ_* *_തന്നെയും_*
*_തുടർന്ന് അപരനേയും_*
*_സ്നേഹിച്ച് തുടങ്ങാം...._*
*_അപ്പോൾ സമയം സന്ധ്യയായി_* *_തുടങ്ങിയിരുന്നു._*
*_എല്ലാവരോടും യാത്ര പറഞ്ഞ്_*
*_സന്യാസിയാത്ര തുടർന്നു._*
SOURCE FACEBOOK

No comments: