Monday, October 22, 2018

*രാസലീല 46*

വ്യക്തം ഭവാൻ വ്രജഭയാർത്തി ഹരോഭിജാതോ
ദേവോ യഥാഽഽദിപുരുഷ: സുരലോകഗോപ്താ

ദേവന്മാർക്ക് ഇടയ്ക്ക് ഇടയ്ക്ക് പ്രോബ്ലം ഉണ്ടാകുമ്പോഴൊക്കെ അസുരന്മാരെ ജയിച്ചു കൊടുക്കണ കഥയൊക്കെ പറഞ്ഞു. ഈ വ്രജഭൂമിയിൽ നമ്മളുടെ ലോകം തന്നെ വ്രജഭൂമി ആണ് . നമ്മളും ഇവിടെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കയാണ്.  ഇവിടെ നമ്മുടെ ദുഖം തീർക്കണമെങ്കിൽ ഭഗവാൻ അവതരിച്ചാലേ പറ്റൂ. ഭഗവാൻ നമ്മളുടെ ഹൃദയത്തിൽ ഭക്തി ആയിട്ടെങ്കിലും അവതരിക്കണം.

വ്രജഭയാർത്തിഹരോ അഭിജാതോ

 അതുകൊണ്ട് ഭഗവാനേ ഞങ്ങൾക്ക് ഹസ്തദീക്ഷ തരിക.

 തന്നോ നിധേഹി കരപങ്കജമാർത്തബന്ധോ

 ആ കൈയ്യ്

 തപ്തസ്തനേഷു ച ശിരസ്സു ച കിങ്കരീണാം

 ഞങ്ങളുടെ നെഞ്ചിലും ശിരസ്സിലും ഒക്കെ വെച്ച് ആശീർവദിക്കൂ. ഇങ്ങനെ പറഞ്ഞു ഗോപികകൾ ഭാവസമാധിസ്ഥിതിയിൽ കൃഷ്ണഭാവത്തിൽ രമിച്ചു കൊണ്ട് കൃഷ്ണസന്നിധിയിൽ നില്ക്കാണ്.. ഇങ്ങനെ ഗോപികകൾ ഭഗവാന്റെ മുമ്പിൽ രാസത്തിനായി യാചിച്ചു കൊണ്ട് നില്ക്കാണ്. എവിടെ പരിപൂർണമായി തന്നെ അർപ്പണം ചെയ്യാൻ തയാറാണോ അവിടെ ഭഗവാന്റെ പൂർണാനുഭവം ഉണ്ടാവും. പക്ഷേ അതിന് ഈ ജീവന്റെ അഹങ്കാരം സമ്മതിക്കില്ല്യ. അതവിടവിടെ കുതറി നില്ക്കും.  പുറത്ത് ചാടി വരും. പല ന്യായീകരണങ്ങളും പറയും.  അതുകൊണ്ട് ഭഗവാനോട് പറയാണ് ഭഗവാനേ അവിടുത്തെ കരം ഈ ശിരസ്സില് വെച്ച് അനുഗ്രഹിക്കുക. രാസത്തിനായി യാചിക്കയാണ്.

ഇതി വിക്ലവിതം താസാം ശ്രുത്വാ യോഗേശ്വരേശ്വര:
പ്രഹസ്യ സദയം ഗോപീ ആത്മാരാമോപി അരീ രമത്

ആത്മാരാമനായ കൃഷ്ണൻ അവരുമായി രമിച്ചു.🙏

താഭി: സമേതാഭിരുദാരചേഷ്ടിത:
പ്രിയേക്ഷണോത് ഫുല്ലമുഖീഭിരച്യുത:
ഉദാരഹാസദ്വിജ കുന്ദദീധിതിർ-
വ്യരോചതൈണാങ്ക ഇവോഡുഭിർവൃത:

നക്ഷത്രങ്ങൾ കൊണ്ട് ചുറ്റപ്പെട്ട് ചന്ദ്രനെ പ്പോലെ പ്രകാശിച്ചു കൊണ്ട് 🌙💥

ഉപഗീയമാന ഉദ്ഗായൻ വനിതാശതയൂഥപ:
മാലാം ബിഭ്രദ്വൈജയന്തീം വ്യചരന്മണ്ഡയൻ വനം

യമുനാപുളിനത്തിൽ വൈജയന്തീ മാല ധരിച്ച് കൊണ്ട് അവരോട് കൂടെ ഗാനം ചെയ്യുകയും നർത്തനം ചെയ്യുകയും നൂറ്റിക്കണക്കിന് ഗോപികകൾ കൃഷ്ണന് ചുറ്റും നില്ക്കുമ്പോൾ പ്രകാശിക്കുന്ന ചന്ദ്രന് ചുറ്റും നക്ഷത്രങ്ങളെന്ന വണ്ണം ചുറ്റും എല്ലാവരും പ്രകാശിച്ചു. ✨🌟⭐

🙏നദ്യാ: പുളിനമാവിശ്യ ഗോപീഭിർഹിമവാലുകം
രേമേ തത്തരളാനന്ദ കുമുദാമോദ വായുനാ
ബാഹുപ്രസാരപരിരംഭകരാളകോരു
നീവീസ്തനാലഭനനർമ്മനഖാഗ്രപാതൈ:
ക്ഷേള്യാവലോകഹസിതൈർ വ്രജസുന്ദരീണാ
മുത്തംഭയൻ രതിപതിം രമയാഞ്ചകാര
ഏവം ഭഗവത: കൃഷ്ണാലബ്ധമാനാ മഹാത്മന:
ആത്മാനം മേനിരേ സ്ത്രീണാം മാനിന്യോഭ്യധികം ഭുവി
താസാം തത് സൗഭഗമദം വീക്ഷ്യ മാനം ച കേശവ:
പ്രശമായ പ്രസാദായ തത്രൈവാന്തരധീയത.🙏
ശ്രീനൊച്ചൂർജി
 *തുടരും...*

No comments: