Monday, October 22, 2018

#പരിപാവനമായ #സംസ്ക്കാരവും #ശാസ്ത്രവും #സമന്വയിക്കുന്ന #ശബരിമല...

സൂര്യനെ വലം വയ്ക്കുന്നതിന് ഭൂമിക്ക് 365 ദിവസം വേണം. അത് 12 മാസമായി കാണുന്നു. 27 നക്ഷത്രങ്ങളിലൂടെ 12 മാസം ചന്ദ്രന്‍ യാത്ര ചെയ്യുമ്പോള്‍ 324 ദിവസം എടുക്കുന്നു. ഇത് തമ്മിലുള്ള വ്യത്യാസം (365 – 324) 41 ദിവസമാണ്..ഈ നാല്പ്പത്തിയോന്നു ദിവസം പൂര്‍ത്തിയാകുന്നത് ധനു മാസം 11- നാണ്. അന്നാണ്, സൂര്യന്‍ പ്രപഞ്ചകേന്ദ്രമായ മൂലം നക്ഷത്രസമൂഹത്തില്‍ എത്തുന്നത്. ഒട്ടേറെ പ്രത്യേകതകള്‍ അന്ന് പ്രപഞ്ചത്തില്‍ സംഭവിക്കുന്നു...

മനുഷ്യജീവിതത്തില്‍ നാല് അവസ്ഥകളെ (ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം) 41 ദിവസം കൊണ്ട് പൂര്‍ത്തിയാകുന്നുവെന്നതാണ്‌ ശബരിമല ദര്‍ശനം കൊണ്ട് ആചാര്യന്മാര്‍ ഉദ്ദേശിച്ചത്..

മുദ്ര ധരിക്കുന്നതോടെ ഗൃഹസ്ഥാശ്രമി ബ്രഹ്മചാരിയാകുന്നു. വീടിനു സമീപം കുടില്‍ കെട്ടി സ്വയം ഭക്ഷണം പാകം ചെയ്ത് വാനപ്രസ്ഥ ത്തിലേക്ക്‌ കടക്കുന്നു. ശബരിമല ദര്‍ശനമാകട്ടെ സന്യാസമാണ്. സന്യാസത്തിനായി കാനന ത്തിലേക്ക് യാത്ര. കാനന ക്ഷേത്രമായ ശബരിമലയിലെത്തി പതിനെട്ടുപടി താണ്ടിയുള്ള ദര്‍ശനം മോക്ഷപ്രാപ്തിയാണ്. ഇത്രയും പൂര്‍ണ്ണതയുള്ള മറ്റൊരു വൃതമോ,  ദര്‍ശനമോ വേറെയില്ല എന്നത് തന്നെയാണ് മണ്ഡലകാല വൃതത്തിന്‍റെ പ്രത്യേകത..

ശക്തി അഥവാ ദേവിയുടെ സാന്നിധ്യം മാളികപ്പുറത്തമ്മയായി ശബരിമലയില്‍ കുടികൊള്ളുന്നു. കുളത്തുപ്പുഴയില്‍ ബാലശാസ്താവായും, ആര്യങ്കാവില്‍ കല്യാണരൂപനായും, അച്ഛന്‍കോവിലില്‍ ഗൃഹസ്ഥാശ്രമിയായും കുടികൊള്ളുന്ന ശാസ്താവ് ശബരിമലയില്‍ ധ്യാനനിരതനാണ്. കൂടാതെ, ശബരിമലയുടെ കിഴക്കുള്ള കാന്തമലയില്‍ സാക്ഷാല്‍ പരമാത്മാവായും കുടികൊള്ളുന്നു. സങ്കല്‍പ്പത്തിലെ ഈ പൂര്‍ണ്ണതയാണ് ശാസ്താ പൂജയുടെ പ്രത്യേകതയും..

പ്രപഞ്ചത്തിന് ഉണ്മയും ജീവസ്ഫുരണവും നല്‍കിക്കൊണ്ടിരിക്കുന്ന ആത്മ ചൈതന്യത്തെയാണ് യോഗാസനാദിരൂഡനായ അയ്യപ്പനായി ശബരിമലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്..

കലിയുഗവരദന്‍  കാലത്തിന്‍റെ കെടുതികളെ ഉന്മൂലനം ചെയ്യുകയും ആരാധിക്കുന്നവര്‍ക്ക് ആനന്ദം നല്‍കുകയും ചെയ്യുന്നു.. അതുതന്നെയാണ് ശബരിമല ദര്‍ശനത്തിന്‍റെ പ്രാധാന്യവും.

ധന്യമായ നമ്മുടെ സംസ്കാരം കാത്തു സൂക്ഷിച്ചു കൊണ്ട്  ഈ വൃതശുദ്ധിയുടെ പുണ്യം സംരക്ഷിക്കുക...

No comments: