Thursday, October 25, 2018

പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രംകേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവുംനല്ല കാഴ്ചപ്പാട് നൽകുന്നവൻ എന്നർഥമുള്ള ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" എന്ന പേരിൽ അറിയപ്പെടുന്നു. ഈ പേരിൽ നിന്നാണ് 'തിരുവല്ല' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ഭക്തകവികളായ ആഴുവാൻമാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നാണ് തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രം.

          
        തിരുവല്ല പട്ടണത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല മാർക്കറ്റ് ജംക്ഷനിൽനിന്ന് പടിഞ്ഞാട്ടുള്ള വഴിയിൽ ക്ഷേത്രത്തിന്റെ പേരെഴുതിവച്ച കവാടം കാണാം. ഇതിലൂടെ അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്താം. ശ്രീവല്ലഭസ്വാമിയുടെ രൂപം കൊത്തിവച്ച മനോഹരമായ പന്തലാണ് ആദ്യം കാണുക. ഇതിന് നേരെ മുന്നിൽ തെക്കുഭാഗത്ത് ദേവസ്വം വക സത്രവുംവടക്കുഭാഗത്ത് ക്ഷേത്രക്കുളവും സ്ഥിതിചെയ്യുന്നു. അതിവിശാലമായ ഇവിടത്തെ ക്ഷേത്രക്കുളത്തിന് ഏകദേശം രണ്ടരയേക്കർ വലിപ്പമുണ്ട്. 'ഇലവന്തി തീർത്ഥം' എന്നാണ് ഈ കുളത്തിന്റെ പേര്. ഇതിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രകവാടത്തിനപ്പുറം കിഴക്കേ ഗോപുരം സ്ഥിതിചെയ്യുന്നു. രണ്ടുനിലകളോടുകൂടിയ സാമാന്യം വലിപ്പമുള്ള ഗോപുരമാണിത്. ഗോപുരത്തിന് വടക്കുവശത്ത് ദേവസ്വം ഓഫീസും മറ്റ് സ്ഥാപനങ്ങളുമാണ്. കുളത്തിന്റെ നേരെ മുന്നിൽ ഒരു പടുകൂറ്റൻ പഞ്ചലോഹക്കൊടിമരം കാണാം, ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്നതായി. ഇത് താരതമ്യേന അടുത്ത കാലത്ത് പ്രതിഷ്ഠിച്ചതാണ്.

Significance of study
           
               നമ്മുടെ ക്ഷേത്രത്തെക്കുറിച്ചു മനസിലാക്കുവാൻ ഓരോരുത്തരും പ്രേതിജ്ഞ ബദ്ധരാണ്.ഊഹാപോഹങ്ങളും ഐതീഹങ്ങളും നമ്മുടെ വിശ്വാസ പ്രമാണങ്ങളെ കാലക്രെമത്തിൽ ദുര്ബലമാകുകയുള്ളു . ഹൈദവ ദർശനങ്ങൾ ലോകത്തിലെ വച്ചുതന്നെ ഏറ്റവും ഉന്നതമായും ശ്രേഷ്ഠവുംമായ ദർശനമാണ്  .അവയെകുറിച്ചു കൂടുതൽ മനസിലാക്കേണ്ടത് നമ്മുടെ ആവശ്യം ആണ്. മനുഷ്യ സഹജമായ പരിമിതികളിൽ ചെന്നെത്താവുന്നതിലും അപ്പുറം ഉള്ള അനുഭൂതി തലമാണ് നമ്മുടെ ദർശനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. നമ്മുടെ നന്മകളെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് ഇന്ന് കാണുന്ന വൈരുധ്യങ്ങൾക്കും വിവാദങ്ങൾക്കും കാരണം .ലോകത്തിനുതന്നെ വെളിച്ചമാകേണ്ട നമ്മുടെ ദർശനങ്ങൾ ശെരിയായി മനസിലാക്കുവാൻ സാധിക്കാതെ പോകുന്നതാണ് മത പരിവർത്തനം പോലുള്ള പ്രേശ്നങ്ങളിലേക്കു നമ്മുടെ സമൂഹത്തെ നയിക്കുന്നത് .

           ഹൈന്ദവ ദർശനങ്ങളെ കുറിച്ചും ശ്രീവല്ലഭ ക്ഷേത്ര ഉത്ഭവത്തെ കുറിച്ചും അറിയുവാനുള്ള താല്പര്യം ആണ് എന്നെ ഇ പ്രൊജക്റ്റ്‌ ചെയ്യുനതിലേക്കു നയിച്ചത് .

Statement of the problem

          ശ്രീവല്ലഭ ക്ഷേത്രപഠനം  എന്ന ഇ പ്രോജെക്ടിൽ  ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ചരിത്രത്തെപ്പറ്റിയും ഐതീഹങ്ങളെക്കുറിച്ചും ചരിത്ര രേഖകളെ കുറിച്ചും ക്ഷേത്ര നിർമാണങ്ങളെക്കുറിച്ചും വിശദമായി പഠിക്കുന്നു .

Objective 
       
      ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഐതീഹങ്ങളും        ചരിത്രങ്ങളും മനസിലാക്കുക 
    
      തിരുവല്ല ചെപ്പേടുകൾക്കും ഉണ്ണിനീലി              സന്ദേശങ്ങൾക്കും ശ്രീവല്ലഭ                                  ക്ഷേത്രങ്ങളെ കുറിച്ച്                                            പരാമര്ശിച്ചിരിക്കുന്നതു  കണ്ടെത്തുക 
  
      ക്ഷേത്ര നിർമിതിയെ കുറിച്ചും പൂജ                    വിധികളെകുറിച്ചും മനസിലാക്കുക .

Methodology

       ഇ പ്രൊജക്റ്റ്‌ തയാറാക്കാൻ സ്വീകരിച്ച രീതി നേരിട്ടു വിവരശേഖരണം ആണ് .ചോദ്യാവലി തയാറാക്കിയതിലൂടെ വിവരങ്ങൾ ശേഖരിച്ചു അവയെ ഒരേ പോലെ ക്രോഡീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. 
       രണ്ടാമത്തെ ഉറവിടം നിരവധി പുസ്തകങ്ങളിലൂടെ ക്ഷേത്രത്തെ കുറിച്ചും ക്ഷേത്ര രീതിയെ കുറിച്ചും മനസിലാക്കുവാൻ സാധിച്ചു.മാധ്യമങ്ങളുടെ സഹായവും ക്ഷേത്രത്തെ കുറിച്ചുള്ള പ്രബന്ധങ്ങൾ, ലേഖനങ്ങൾ, ഐതീഹങ്ങൾ എന്നിവയിലൂടെ  സഹായവും ഇ പ്രൊജക്റ്റ്‌ തയ്യാറാക്കുവാൻ സഹായകമായി. 

Limitation of the study

     ശ്രീവല്ലഭ ക്ഷേത്രത്തെ പറ്റിയും അവിടുത്തെ പ്രേദേശങ്ങളെ പറ്റിയും വിശദമായ വിവരങ്ങൾ അവിടുത്തെ ആളുകൾക്ക് നൽകുവാൻ കഴിഞ്ഞു. പ്രായമുള്ള വ്യക്തികൾക്കു എല്ലാം ഓർത്തെടുക്കുവാൻ കഴിഞ്ഞില്ല. വിവരങ്ങൾ വളരെ കൂടുതൽ ആയിരുന്നു .അതിനാൽ സമയം വളരെ കുറവായിരുന്നു 

Analysis and  interpretation

        തിരുവല്ല പട്ടണത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല മാർക്കറ്റ് ജംക്ഷനിൽനിന്ന് പടിഞ്ഞാട്ടുള്ള വഴിയിൽ ക്ഷേത്രത്തിന്റെ പേരെഴുതിവച്ച കവാടം കാണാം. ഇതിലൂടെ അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്താം. ശ്രീവല്ലഭസ്വാമിയുടെ രൂപം കൊത്തിവച്ച മനോഹരമായ പന്തലാണ് ആദ്യം കാണുക. ഇതിന് നേരെ മുന്നിൽ തെക്കുഭാഗത്ത് ദേവസ്വം വക സത്രവുംവടക്കുഭാഗത്ത് ക്ഷേത്രക്കുളവും സ്ഥിതിചെയ്യുന്നു. അതിവിശാലമായ ഇവിടത്തെ ക്ഷേത്രക്കുളത്തിന് ഏകദേശം രണ്ടരയേക്കർ വലിപ്പമുണ്ട്. 'ഇലവന്തി തീർത്ഥം' എന്നാണ് ഈ കുളത്തിന്റെ പേര്. ഇതിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രകവാടത്തിനപ്പുറം കിഴക്കേ ഗോപുരം സ്ഥിതിചെയ്യുന്നു. രണ്ടുനിലകളോടുകൂടിയ സാമാന്യം വലിപ്പമുള്ള ഗോപുരമാണിത്. ഗോപുരത്തിന് വടക്കുവശത്ത് ദേവസ്വം ഓഫീസും മറ്റ് സ്ഥാപനങ്ങളുമാണ്. കുളത്തിന്റെ നേരെ മുന്നിൽ ഒരു പടുകൂറ്റൻ പഞ്ചലോഹക്കൊടിമരം കാണാം, ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്നതായി. ഇത് താരതമ്യേന അടുത്ത കാലത്ത് പ്രതിഷ്ഠിച്ചതാണ്.
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് മനോഹരമായ ആനക്കൊട്ടിലാണ്. ഏകദേശം അഞ്ചാനകളെ എഴുന്നള്ളിയ്ക്കാൻ സൗകര്യമുള്ള ഈ ആനക്കൊട്ടിലിൽ അനന്തശായിയായ ഭഗവാന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ഈ പന്തൽ കഴിഞ്ഞാൽ കാണുന്നത് മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത ഒരു പ്രത്യേകതയാണ്. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു കൊടിമരവും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു മൂന്നുനിലമണ്ഡപവും അടങ്ങുന്ന ഒരു ശില്പരൂപമാണ്. 'ഗരുഡമാടത്തറ' എന്നറിയപ്പെടുന്ന ഈ ശില്പരൂപം പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചൻ നിർമ്മിച്ചതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. 65 അടി ഉയരവും രണ്ടടി വ്യാസവുമുള്ള ഒറ്റക്കല്ലിൽ തീർത്ത കൊടിമരമാണ് ഇവിടെയുള്ളത്. ഇതിന് മുകളിലുള്ള ഗരുഡരൂപം പഞ്ചലോഹനിർമ്മിതമാണ്. ഐതിഹ്യപ്രകാരം ഇത് നിർമ്മിച്ചുകഴിഞ്ഞപ്പോൾ ഗരുഡന് പെട്ടെന്ന് ജീവൻ വയ്ക്കുകയും അതിനെ പെരുന്തച്ചൻ മന്ത്രവിദ്യ കൊണ്ട് ബന്ധിയ്ക്കുകയും ചെയ്തുവത്രേ! ചിറകുകളോടുകൂടിയ, കൈകൂപ്പിനിൽക്കുന്ന ഒരു മനുഷ്യന്റെ രൂപത്തിലാണ് ഗരുഡനെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇവിടെയുള്ള കൊടിമരത്തിന്റെ ഒരറ്റം ഭൂഗർഭജലനിരപ്പിൽ സ്പർശിയ്ക്കുന്നതായി വിശ്വസിച്ചുവരുന്നു. ഗരുഡമാടത്തറയുടെ താഴെയാണ് ക്ഷേത്രത്തെക്കുറിച്ച് നമ്മാഴ്വാർ എഴുതിയ സ്തുതിഗീതവും, ശ്രീവല്ലഭേശ്വരസുപ്രഭാതവും, ഭഗവാന്റെ ആയുധമായ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപവും കൊത്തിവച്ചിട്ടുള്ളത്. ഗരുഡമാടത്തറയ്ക്ക് തെക്കുഭാഗത്ത് മറ്റൊരു പന്തൽ കാണാം. ഇത് ക്ഷേത്രത്തിലെ ഊട്ടുപുരയിലേയ്ക്കുള്ളവഴിയാണ്. ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിലാണ് ഊട്ടുപുര. സാധാരണയായി വടക്കുഭാഗത്ത് വരാറുള്ള ഊട്ടുപുര ഇവിടെ വന്നത് ഒരു അത്ഭുതമാണ്. പണ്ട്, ക്ഷേത്രത്തിൽ തെക്കുകിഴക്കുഭാഗത്ത് വളരെ വലിപ്പമുള്ള ഒരു കൂത്തമ്പലമുണ്ടായിരുന്നു. പണ്ടെന്നോ ഉണ്ടായ തീപിടുത്തത്തിൽ ഇത് പൂർണ്ണമായും നശിച്ചുപോയി. ഗരുഡമാടത്തറയ്ക്ക് പടിഞ്ഞാറുഭാഗത്ത് ഗരുഡാരൂഢമായ മറ്റൊരു കൊടിമരം കാണാം. ഇത് സ്വർണ്ണക്കൊടിമരമാണ്. നൂറടിയോളം ഉയരം വരുന്ന ഈ കൊടിമരം 1970-ലാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇതിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പത്തടിയോളം വലിപ്പമുള്ള ഈ ബലിക്കല്ല് ശില്പകലാസിദ്ധിവൈഭവങ്ങളോടെ നിറഞ്ഞുനിൽക്കുന്നു. ശീവേലിയുടെ അവസാനം ഇവിടെയാണ് ബലിതൂകുന്നത്. ഏണിചാരിനിന്നാണ് ബലിക്കല്ലിൽ ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയുംഅഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം.
ഏതാണ്ട് എട്ടേക്കറിലധികം വിസ്തീർണ്ണമുണ്ട് ശ്രീവല്ലഭക്ഷേത്രത്തിലെ മതിലകത്തിന്. ചെങ്കല്ലിൽ തീർത്ത, പന്ത്രണ്ടടി ഉയരവും നാലടി വണ്ണവും 562 അടി നീളവുമുള്ള ഭീമാകാരമായ ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റിപ്പറ്റി പണിതിരിയ്ക്കുന്നു. നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. അവയിൽ വടക്കേ ഗോപുരം വർഷത്തിലൊരിയ്ക്കൽ മാത്രമേ തുറക്കൂ. നിരവധി മരങ്ങളും പൂക്കളും ഭക്തർക്ക് തണലേകിയും ദൃശ്യവിരുന്ന് സമ്മാനിച്ചും മതിലകത്ത് നിറഞ്ഞുനിൽക്കുന്നു. ക്ഷേത്രത്തിലേയ്ക്ക് പൂജയ്ക്കെടുക്കുന്നത് ഇവിടെയുള്ള പൂക്കളാണ്. തെക്കുപടിഞ്ഞാറുഭാഗത്ത് അടുത്തടുത്തുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി ഗണപതിയുംഅയ്യപ്പനും കുടികൊള്ളുന്നു. ഇരുവരുടെയും ശ്രീകോവിലുകൾക്ക് മുഖപ്പുണ്ട്. ക്ഷേത്രമൂലസ്ഥാനമായ ശങ്കരമംഗലത്ത് മന ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സ്ഥിതിചെയ്യുന്നു. വടക്കുപടിഞ്ഞാറുഭാഗത്ത് ആൽമരച്ചുവട്ടിൽ നാഗദൈവങ്ങൾസാന്നിദ്ധ്യമരുളുന്നു. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും പരിവാരങ്ങളായ ഉത്തമമദ്ധ്യമാധമസർപ്പങ്ങളുമടങ്ങിയതാണ് ഇവിടെ നാഗദൈവപ്രതിഷ്ഠ. തൊട്ടടുത്ത് രണ്ട് യക്ഷിപ്രതിഷ്ഠകളുണ്ട്. അയയക്ഷിയും മായയക്ഷിയുമാണ് ഇവിടെ പ്രതിഷ്ഠകൾ. ഇവിടെ നിന്നൊരല്പം മാറി കതിനക്കുറ്റികളുടെ ആകൃതിയിൽ രണ്ട് പ്രതിഷ്ഠകൾ കാണാം. ഋഷീശ്വരന്മാരായ ദുർവ്വാസാവും വേദവ്യാസനുമാണ് ഈ പ്രതിഷ്ഠകൾ. വടക്കുഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരു തറയിൽ ക്ഷേത്രത്തിലെ ഉത്സവമൂർത്തിയായ കുരയപ്പസ്വാമിയുടെ പ്രതിഷ്ഠ കാണാം. ബലിക്കൽപ്പുരയുടെ വടക്കുഭാഗത്ത് ക്ഷേത്രത്തിലെ മണിക്കിണർസ്ഥിതിചെയ്യുന്നു. പൊതുവേ നാലമ്പലത്തിനകത്ത് കാണാറുള്ള കിണർ പുറത്തുവന്നത് ഒരു പ്രത്യേകതയാണ്.

ശ്രീകോവിൽതിരുത്തുക

കരിങ്കല്ലിൽ തീർത്ത അതിഭീമാകാരമായ ഒരു വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. 160 അടി ചുറ്റളവുള്ള ഈ ശ്രീകോവിലിന് ഒരു നിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിന്റെ മുകളിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. ഇതിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ള മുറിയായ ഗർഭഗൃഹം രണ്ടാക്കി പകുത്തിരിയ്ക്കുന്നു. മുന്നിലെ ഗർഭഗൃഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീവല്ലഭസ്വാമിയുടെ ചതുർബാഹുവിഗ്രഹവും, പിന്നിലെ ഗർഭഗൃഹത്തിൽ പടിഞ്ഞാട്ട് ദർശനമായി ശ്രീസുദർശനമൂർത്തിയുടെ അഷ്ടബാഹുവിഗ്രഹവുമാണുള്ളത്. വല്ലഭസ്വാമിയുടെ വിഗ്രഹത്തിന് ഏകദേശം ഏഴടി ഉയരം വരും. മറ്റ് വിഷ്ണുവിഗ്രഹങ്ങളെപ്പോലെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ വലതുകയ്യിൽ താമരയും കാണാമെങ്കിലും മുന്നിലെ ഇടതുകയ്യിൽ ഗദയില്ല. പകരം ആ കൈ അരയിൽ കുത്തിനിൽക്കുകയാണ്. വിരാട്പുരുഷനായാണ് സങ്കല്പം. സുദർശനമൂർത്തിയുടെ വിഗ്രഹത്തിന് ഏകദേശം ആറടി ഉയരം വരും. ഒരു അഗ്നിജ്വാലയുടെ നടുവിൽ ഉയർന്നുനിൽക്കുന്ന ഭഗവദ്വിഗ്രഹം വലതുകൈകളിൽ ചക്രം, വാൾ, വില്ല്, ഉലക്ക എന്നിവയും ഇടതുകൈകളിൽ ശംഖ്, പരിച, അമ്പ്, ഗദ എന്നിവയും ധരിച്ചിരിയ്ക്കുന്നു. അതീവശാന്തസ്വരൂപനായ ശ്രീവല്ലഭസ്വാമിയും അത്യുഗ്രമൂർത്തിയായ ശ്രീസുദർശനമൂർത്തിയും ഭക്തലക്ഷങ്ങൾക്ക് ഐശ്വര്യം പ്രദാനം ചെയ്തുകൊണ്ട് തിരുവല്ലയിൽ വസിയ്ക്കുന്നു.
ശ്രീകോവിലിന്റെ പുറംചുവരുകളിൽ വിശേഷിച്ച് അലങ്കാരങ്ങളൊന്നും തന്നെ കാണാനില്ല. മഞ്ഞനിറത്തിലുള്ള ചായമാണ് ശ്രീകോവിലിലടിച്ചിരിയ്ക്കുന്നത്. എങ്കിലും സ്വതവേയുള്ള മനോഹാരിതയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ശ്രീകോവിലിനകത്തേയ്ക്ക് കയറാൻ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കരിങ്കല്ലിൽ തന്നെ തീർത്ത സോപാനപ്പടികളുണ്ട്. കിഴക്കേ സോപാനത്തിൽ നേരിട്ട് കയറുന്ന രീതിയിലും, പടിഞ്ഞാറേ സോപാനത്തിൽ ഇരുവശത്തുനിന്നും കയറുന്ന രീതിയിലുമാണ് സോപാനപ്പടികൾ. കരിങ്കല്ലിൽ തീർത്ത പടികൾ ഇപ്പോൾ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ശ്രീകോവിലിന്റെ തെക്കേ നടയിൽ ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയെയും ഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് കാണാം. ഓവിലൂടെ ഒഴുകുന്ന ജലം ഭക്തർ പ്രസാദമായി കരുതി കുടിയ്ക്കുന്നു.

നാലമ്പലംതിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടത്തേത്. ചെമ്പുമേഞ്ഞ നാലമ്പലത്തിനകത്തെ പ്രദക്ഷിണവഴി മുഴുവൻ കരിങ്കല്ല് പാകിയിരിയ്ക്കുന്നു. ശ്രീകോവിലിനെ ചുറ്റി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻദുർഗ്ഗാദേവിബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടം ഹോമങ്ങൾക്കും വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും മറ്റും ഉപയോഗിയ്ക്കുന്നു. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി കാണാം. പല മഹാക്ഷേത്രങ്ങളിലേതുംപോലെ ഇവിടെയും രഹസ്യ അറയുണ്ട്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിലാണ് ഇതിലേയ്ക്കുള്ള വാതിൽ. ഒരു ടെന്നീസ്കോർട്ടിനോളം വലിപ്പമുള്ള ഈ ഭൂഗർഭ അറയിൽ വിലപിടിപ്പുള്ള പല വസ്തുക്കളുമുള്ളതായി വിശ്വസിച്ചുവരുന്നു. പടിഞ്ഞാറുഭാഗത്ത് ഗുരുവായൂരിലേതുപോലെകരിങ്കൽത്തൂണുകളും അവയിൽ കൊത്തിവച്ച ദേവരൂപങ്ങളുമാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി വരാഹമൂർത്തിയുടെപ്രതിഷ്ഠയുണ്ട്. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തിയുടെ പ്രതിഷ്ഠ താരതമ്യേന അടുത്തകാലത്ത് നടത്തിയതാണ്. 'വടക്കുംതേവർ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. വരാഹമൂർത്തിയ്ക്കൊപ്പം ഇവിടെ ശിവകുടുംബവും (ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ) കുടികൊള്ളുന്നു. വടക്കുകിഴക്കുഭാഗത്ത് തെക്കോട്ട് ദർശനമായി ഭഗവാന്റെ നിർമ്മാല്യധാരിയായ വിഷ്വക്സേനന്റെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ വിഷ്വക്സേനൻ പ്രത്യേകം തീർത്ത കൊച്ചുശ്രീകോവിലിൽ കുടികൊള്ളുന്നു. ഇതിനടുത്ത് മറ്റൊരു ക്ഷേത്രക്കിണർ കാണാം. ഇതാണ് പ്രധാനപ്പെട്ട മണിക്കിണർ.

നമസ്കാരമണ്ഡപങ്ങൾതിരുത്തുക

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിലിന്റെ ഇരുപുറങ്ങളിലും നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. ഒന്ന് കിഴക്കേ നടയിൽ ശ്രീവല്ലഭസ്വാമിയുടെ തിരുമുമ്പിലും മറ്റേത് പടിഞ്ഞാറേ നടയിൽ ശ്രീസുദർശനമൂർത്തിയുടെ തിരുമുമ്പിലുമാണ് ഈ നമസ്കാരമണ്ഡപങ്ങൾ. രണ്ടും ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. കിഴക്കേ നടയിലെ നമസ്കാരമണ്ഡപത്തിനാണ് വലിപ്പം കൂടുതൽ. ഇവിടെ ആയിരത്തൊന്ന് കലശം വരെ വച്ചുപൂജിയ്ക്കാൻ സൗകര്യമുണ്ടെന്നാണ് പറയപ്പെടുന്നത്. പതിനാറുകാലുകളുള്ള ഈ മണ്ഡപത്തെ ദാരുശില്പങ്ങൾ ഒന്നുകൂടി മനോഹരമാക്കുന്നു. രാമായണംഭാഗവതംതുടങ്ങിയ പുരാണേതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങളാണ് ദാരുശില്പങ്ങളായി ആവിഷ്കരിയ്ക്കപ്പെട്ടിട്ടുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു സ്വർണ്ണപ്രതിമയുണ്ട്. ഭഗവാനെ നോക്കിത്തൊഴുതുനിൽക്കുന്ന ഭാവത്തിലാണ് ഈ പ്രതിമ. എന്നാൽ, പടിഞ്ഞാറേ നടയിലെ മണ്ഡപം താരതമ്യേന വളരെ ചെറുതും ശില്പകലാവൈദഗ്ദ്ധ്യം കുറഞ്ഞതുമാകുന്നു. നാലുകാലുകളുള്ള മണ്ഡപമാണിവിടെ. രണ്ട് മണ്ഡപങ്ങളുടെയും മുകളിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കാണാം.

Conclusion

        ശ്രീവല്ലഭ ക്ഷേത്രത്തിൽ നിലവിലുള്ള പ്രതിഷ്‌ഠകളിൽ ആദ്യമായി ഉണ്ടാകുവാൻ ഇടയുള്ള വിഗ്രഹം കുരയപ്പ സ്വാമിയുടേതാണ്.നാലായിരം വര്‍ഷത്തിനുമേല്‍ പഴക്കമുള്ളക്ഷേത്രത്തില്‍ രണ്ടു പ്രധാന പ്രതിഷ്ടയാണ് ഉള്ളത്. എട്ടു തൃക്കൈകളില്‍ ദിവ്യായുധങ്ങളോട് പടിഞ്ഞാട്ടു ദര്‍ശനമായിരിക്കുന്ന സുദര്‍ശനമൂര്‍ത്തിയെ ഭഗവാന്‍ ശ്രീഹരി സ്വയം പ്രതിഷ്ടിച്ചതാണെന്നും, കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന ശ്രീവല്ലഭന്റെ ചതുര്‍ബാഹുവിഗ്രഹം. ഗദയില്ല, കടിഹസ്തമായിട്ടാണ്. ദുര്‍വാസാവ് മഹര്‍ഷി പ്രതിഷ്ഠ നടത്തിയാതാണെന്നാണ് ഐതിഹ്യം.നമ്മാഴ് വാര്‍ക്കും തിരുമങ്കയ്യെ ആഴ് വാര്‍ക്കും ദര്‍ശനം നല്കിയയ ഭഗവാനെ “കോലപ്പിരാനാ”യിയാണ് നാലായിരം പാസുരത്തില്‍ പ്രകീര്‍ത്തിക്കുന്നത്.
കളിമണ്ണും ദര്‍ഭയും മണല്പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക കൂട്ടുകൊണ്ടാണ് ഇവിടുത്തെ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്രേ! ശ്രീവല്ലഭവിഗ്രഹം ചക്രപുരം എന്ന് നാമധേയമുള്ള തിരുവല്ലയില്‍ എത്തിയ ഐതിഹ്യങ്ങള്‍ കൂടെ അറിയാം.
/midhilapurilathakazhy.blogspot

No comments: