Thursday, October 25, 2018

ശ്രീവല്ലഭക്ഷേത്രം
തിരുനടയില്‍ നില്ക്കുമ്പോള്‍,
കേള്‍ക്കുന്നു ഞാനാ –
പ്രണവ തേജസ്സിന്‍ ശംഖനാദം.
സീമയില്ലാതെ
പരന്നൊഴുകും,
ആനന്ദ പ്രേമമാകുന്ന –
ചിത്തിന്‍ നാദം.
കണ്ണശ്ശര്‍ മനസ്സാ –
വാഴ്ത്തി നിന്നെ,
മാധവ കാവ്യത്തിന്‍ ,
മുത്തായ്‌ മാറി നീയും.
കത്തിയെരിയുമീ-
കല്‍ വിളക്കിന്‍ ചോട്ടില്‍,
അല്പ പ്രഭയാലൊരു –
ദീപം ഞാനും .
കണ്ണുതുറന്നൊന്നു ,
കണ്ടീടണേ കണ്ണാ ,
കരിന്തിരിയാകാതെ,
കാത്തീടണേ.
(സുരേഷ്കുമാര്‍)

No comments: