ഇന്നത്തെ വചനം നമ്മുടെ അജ്ഞതയയും അതോ കാര്യങ്ങൾ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാൻ കഴിയാത്തതിനെയും കുറിച്ച് സൂചിപ്പിക്കുന്നു. നമ്മുടെ അജ്ഞത പലപ്പോഴും നമുക്ക് ദോഷമായി ഭവിക്കുന്നു. ചിലപ്പോൾ പലതും അതിന്റെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. അത് അറിവില്ലായ്മയാകാം അല്ലെങ്കിൽ അശ്രദ്ധയുടെയോ ഫലമാകാം . ഇവ രണ്ടും നമ്മൾ ചതിക്കപ്പെടുന്നതിന് എളുപ്പമാകും. ചില ആളുകളെ നമ്മൾ വളരെ നന്മയുളളവരായും സ്നേഹമുള്ളവരായും കാണും. പക്ഷേ അവരുടെ സ്നേഹത്തോടെയുളള പെരുമാറ്റവും ചിരിയും നമ്മളെ തെറ്റിദ്ധരിപ്പിക്കും. രത്നമെന്ന് നമ്മൾ കരുതുന്ന അവർ ഏറ്റവും വിഷം കൂടിയ മൂർഖനെ പോലെ അപകടകാരിയാണെന്ന് മനസ്സിലാക്കുക വളരെ വൈകിയാകും. വെറുതെ നമ്മളെ പുകഴ്ത്തുന്നവർ, ആവശ്യമില്ലാതെ നമ്മളെ കുറിച്ച് ഉത്കണ്ഠ കാണിക്കുക, അത് ഒരു കാണിച്ചു കൂട്ടലാകും. നമ്മളെ ബോധിപ്പിക്കാനായി. പിന്നെ ഒരാവശ്യമില്ലെങ്കിലും നമ്മളെ സഹായിക്കാൻ തയ്യറാകുക ഇവരെയൊക്കെ കുറച്ചു അകലത്തിൽ നിർത്തുന്നതാകും ഉചിതം. സംസാരത്തിന്റെ സരസതയും ചടുലതയും കൊണ്ട് പല പ്രശ്നങ്ങളിൽ നമ്മളെ എത്തിക്കാൻ കഴിവുള്ള ഒരു കൂട്ടർ ഉണ്ട്. അവരെയും അകറ്റി നിർത്തുക. നമ്മൾ ഒരു പ്രവൃത്തി ചെയ്യുമ്പോഴും ഒരു സൗഹൃദമോ ബന്ധമോ എന്ത് തന്നെയാകട്ടെ അവരോട് ചേർന്ന് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ ശ്രദ്ധിക്കുക. ഇരുട്ടിലെ തിളക്കത്തെ രത്നമെന്ന് തെറ്റിദ്ധരിക്കുമ്പോലെ ആകാതെ ശ്രദ്ധയോടെ തെളിച്ചത്തോടെ ആലോചിച്ചു മാത്രം പ്രവർത്തിക്കുക. ഇല്ലെങ്കിൽ ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന വിഷങ്ങൾ നമ്മളെ നശിപ്പിക്കും. നമ്മുടെ മനസ്സിലെ ചിന്തകളിലും ഇത്തരം വിഷമയമായ ചിന്തകൾ. മനസ്സിൽ ജ്ഞാന ദീപം കൊളുത്തു. തിരിച്ചറിവ് എന്നത് വളരെ വലിയ കാര്യമാണ്. ശ്രദ്ധയെന്നും വെളിച്ചമാകും ജീവിതത്തിൽ.
No comments:
Post a Comment