എന്താണ് ഭക്തി?
ഭഗവാനോടുള്ള (ഇഷ്ടമൂർത്തി ) പരിശുദ്ധ പ്രേമമാകുന്നു ഭക്തി അഥവാ ഭക്തരസം. ഈ അമൃതരസം സദാ നുകർന്നുകൊണ്ടുള്ള ജീവിതമാകുന്നു രാസക്രീഡ.
അനിർവചനീയമായ ആനന്ദത്താൽ ഉണ്ടാകുന്ന ഒരിഷ്ടം അഥവാ പ്രേമം എങ്ങനെ സംഭവിക്കുന്നു? ഒരാൾ നിങ്ങളുടെ ഉയർച്ചയിൽ നിരന്തരമായി താങ്ങും തണലുമായി നിൽക്കുന്നുവെന്നു കരുതുക; അയാളുമായി എല്ലാ സങ്കടങ്ങളും സുഖങ്ങളും പങ്കുവയ്ക്കുക; ഇങ്ങനെ നിത്യനിരന്തരമായി ആ മഹദ്‌വ്യക്തിയോടു ഉള്ളിലേർപ്പെടുന്ന നന്ദിയോടും കടപ്പാടോടുംകൂടി തോന്നുന്ന ഒരു പ്രത്യേക സ്നേഹം, അഥവാ വികാരം ഇതാണ് പ്രേമം. ഇത് ആശ്രയഭാവവും, ഭയമില്ലായ്മയും, അഭൂതപൂർവ്വമായ ഒരുതരം ആനന്ദവുമൊക്കെയാണ്. ഇങ്ങനെ സ്വജീവിതം അയാൾക്ക് കടപ്പെട്ടതായിത്തീരുമ്പോൾ അതിനെ ഇഷ്ടം, പ്രേമം, ഭക്തി എന്നൊക്കെ വിളിക്കുന്നു.
തന്റെ മുൻകാലജീവിതത്തിലുണ്ടായ, സുഖമാവട്ടെ, ദുഖമാവട്ടെ സകല കാര്യങ്ങളും, തന്റെ ശ്രേയസ്സിനായിക്കൊണ്ട് ഭഗവാൻ നൽകിയ അമൂല്യ സംഭാവനകൾ എന്നുൾക്കൊണ്ട് ഭഗവാനോടുള്ള ഒരാശ്രയഭാവം...ഇതിനെ പരമപ്രേമം അഥവാ ഭക്തി എന്നുവിളിക്കുന്നു. ഒരു പച്ചിരുമ്പുകഷണം തീച്ചൂളയിലിട്ട് നല്ലപോലെ ചുട്ടുപഴുപ്പിച്ച്, വീണ്ടും വീണ്ടും അടിച്ചുപറത്തിയെടുക്കുന്നത് ആ പച്ചിരുമ്പിനെ നല്ലൊരു പണിയായുധമാക്കി മാറ്റുന്നു. അതുപോലെ, തനിക്കു കഴിഞ്ഞുപോയ കാലത്തിൽ പലതവണയായി വന്നുകൂടി ജീവിതദുഃഖങ്ങൾ, തിരിച്ചടികൾ, തന്നെ പക്വതയിലേക്കു നയിക്കുന്നതിനായി ഭഗവാൻ ഏർപ്പാടാക്കിയ പല മാർഗ്ഗങ്ങൾ എന്നുകണ്ട് സന്തോഷത്തോടെ ഉൾക്കൊള്ളുകയും, ജീവിതത്തിലേർപ്പെടുന്ന സുഖങ്ങളിൽ അധികം സന്തോഷിച്ചുവശാകാതെ ഇരിക്കുകയും ചെയ്ത സദാ ഭഗവദ് കാരുണ്യത്താൽ ആനന്ദചിത്തനാകുന്ന മഹനീയസ്ഥിതിയാണ് "ഭക്തി". ഈ ഭക്തിയാവട്ടെ ഒരിക്കലും ഭാവിയിലേക്ക് നോക്കുന്നേയില്ല; ഭഗവദ് കൃപയെ സദാ ഓർത്തുകൊണ്ട്, അതിൽ ആനന്ദിച്ചുകൊണ്ടാണ് ഒരു ഭക്തൻ വർത്തമാനത്തിൽ ജീവിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരുത്തമഭക്തന് യാതൊരുവിധ ആശങ്കകളുമില്ല; കാരണം അയാളിൽനിന്നും എന്നെന്നേക്കുമായി ഭയമെന്ന വികാരം വിട്ടുപോയിരിക്കുന്നു. ഭഗവാൻ അയാളുടെ കൂടെ നടക്കുന്നുവെന്ന ഉത്തമബോധ്യം അയാളിൽ രൂഢമൂലമായിരിക്കുന്നു.
ഭക്തി എന്നത് ഭാവിയിലേക്കുള്ള ഒരു ചുവടുവപ്പല്ല....മറിച്ച് സുഖകരമായ, ഒരനുഭൂതിതലത്തിലുള്ള ഇപ്പോഴത്തെ ജീവിതത്തിലാണ്. അയാളിലെ ഭാവിജീവിതം ഈ വർത്തമാനത്തിൽത്തന്നെയാണ്.
യാതൊന്നും ആഗ്രഹിക്കാത്ത ഭക്തി, ഭക്തിവേണ്ടി മാത്രം ഒരു ഭക്തി....ഈ ആനന്ദാനുഭൂതിക്കു പകരംവയ്ക്കാൻ മറ്റെന്തുണ്ട് ഈ ലോകത്തിൽ!
Letting go

No comments:
Post a Comment