Thursday, October 25, 2018

ഏതൊരു ബോധമാണോ ഉണർവ്വിലും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നത്, ഏതൊരു ബോധമാണോ ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടു ബ്രഹ്‌മാവുമുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നത്; ആ ബോധംതന്നെയാണ് "ഞാൻ"; ഉണ്ടായിമറയുന്ന ജഡദൃശ്യങ്ങളൊന്നും ഞാനല്ലതന്നെ...എന്നിങ്ങനെയുള്ള ഉറപ്പായ അറിവെങ്കിലും ഒരാൾക്കുണ്ടെങ്കിൽ, അയാൾ ജനനംകൊണ്ടു ചണ്ഡാളനോ അഥവാ ബ്രാഹ്മണനോ ആയിരിക്കട്ടെ; ഗുരുവാണ്. ഇക്കാര്യം എന്റെ സംശയാതീതമായ തീരുമാനമത്രെ.

മനീഷാപഞ്ചകം - ശ്രീശങ്കര ഭഗവദ്പാദർ

No comments: