Thursday, October 25, 2018

താൻ പാതി...ദൈവം പാതി
പരാശ്രയജീവിതം നരകതുല്യമാണ്; തന്നെ താൻ ഉയർത്താതെ, അതിനു ശ്രമിക്കാതെ മറ്റാരെങ്കിലും, തന്നെ ഉയർത്തിക്കൊള്ളും എന്നുകരുതുന്നത് ശുദ്ധ അസംബന്ധമാണ്. "ഉദ്ധരേത് ആത്മനാത്മാനാം ന ആത്മാനമവസാതയേത്" 
എന്ന ഗീതാവചനത്തിലൂടെ ഭഗവാൻ കൃഷ്ണൻ സ്വപ്രയത്നത്തിന്റെ മഹിമ എടുത്തുകാണിക്കുന്നു.
"താൻ പാതി, ദൈവം പാതി" എന്ന ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. എന്താണതിന്റെ പൊരുൾ? താൻ പകുതി ചെയ്തിട്ട് വെറുതെയിരിക്കുക, അല്ലെങ്കിൽ മാറിനിൽക്കുക; ബാക്കി പകുതി ദൈവം ചെയ്തുകൊള്ളും എന്നാണോ? അല്ലേയല്ല; താൻ ആവുന്നത്ര പ്രയത്നിച്ചിട്ട് ഒരു കർമ്മം ചെയ്തുകൊണ്ടിരിക്കുക, എത്രമാത്രം പ്രയത്നിച്ചുകൊണ്ടിരുന്നിട്ടും അതു മുഴുമിപ്പിക്കാനാകാതെ വരുമ്പോൾ, തന്റെ പ്രയത്നംകൊണ്ടുമാത്രം കാര്യമില്ലെന്നും, എല്ലാറ്റിനുമുപരിയായി ഈശ്വരശക്തി അഥവാ കൃപ പ്രവർത്തിക്കേണ്ടതുണ്ടെന്നും തിരിച്ചറിയുന്ന അയാൾ, ആ ഈശ്വരന് ശരണാഗതനാവുമ്പോൾ അവിടം മുതൽ ഈശ്വരശക്തി അയാൾക്കുവേണ്ടി പ്രയത്നിച്ചുതുടങ്ങുന്നു. തന്റെ പ്രയത്നം പൂർത്തിയാകുന്നിടത്ത് ഈശ്വരൻ അഥവാ ഈശ്വരകാരുണ്യം പ്രവർത്തിച്ചുതുടങ്ങുന്നു, എന്നിട്ട് അതു ഭംഗിയായി പൂർത്തിയാക്കപ്പെടുന്നു എന്നു സാരം. ഇതാണ് "താൻ പാതി...ദൈവം പാതി" എന്നതുകൊണ്ടർത്ഥമാക്കുന്നത്.

No comments: