ജീവിക്കുന്ന ഇതിഹാസത്തോടൊപ്പം....
പേര് സുധാകര്‍ ചതുര്‍വേദി, വയസ്സ് 119. ഭാരതത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ്. അതുമാത്രമല്ല സുധാകര്‍ ചതുര്‍വേദി. ഗാന്ധിജിയുടെ സന്തത സഹചാരി, 31 പ്രാവശ്യം ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത സ്വാതന്ത്ര്യസമരസേനാനി, പേര് സൂചിപ്പിക്കുംപോലെതന്നെ നാലു വേദങ്ങളിലും പണ്ഡിതന്‍, ശ്രീ ശ്രീ രവിശങ്കര്‍ അവര്‍കളുടെ ആദ്യ ഗുരു അങ്ങനെ പല വിശേഷണങ്ങളുണ്ട് ദയാനന്ദ പ്രശിഷ്യപരമ്പരയിലെ ഈ വേദപണ്ഡിതന്.
1897 ഏപ്രില്‍ 20-ന് ബാംഗ്ലൂരിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഗുരുകുല്‍ കാംഗ്രിയില്‍ മഹര്‍ഷി ദയാനന്ദന്റെ പ്രഥമശിഷ്യനും പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയും വൈദികധര്‍മപ്രചാരകനുമായിരുന്ന സ്വാമി ശ്രദ്ധാനന്ദന്റെ ശിക്ഷണത്തില്‍ വേദപഠനം ആരംഭിച്ചു. വേദവാചസ്പതി ബിരുദം കരസ്ഥമാക്കി. പിന്നീടദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതായിരുന്നു. ഗാന്ധിജിയോടൊപ്പം നിരവധി സമരങ്ങളില്‍ പങ്കെടുത്തു. ഗാന്ധിജി ഇദ്ദേഹത്തെ 'കര്‍ണാടകി' എന്നായിരുന്നു വിളിച്ചിരുന്നത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷിയാണിദ്ദേഹം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 31 തവണ അറസ്റ്റ് ചെയ്യപ്പെട്ടു. പെഷാവര്‍ മുതല്‍ വെല്ലൂര്‍വരെയുള്ള സ്വാതന്ത്ര്യപൂര്‍വ ഭാരതത്തിലെ എല്ലാ ജയിലുകളിലും തടവനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം സര്‍ദാര്‍ വല്ലഭായി പട്ടേലിനൊപ്പം സ്വതന്ത്രഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയായി. സര്‍ദാര്‍ പട്ടേല്‍ അദ്ദേഹത്തിന് പഴയ മൈസൂര്‍ സംസ്ഥാനത്തിന്റെ മന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്നത് നിരസിക്കുകയാണ് സുധാകര്‍ ചതുര്‍വേദി ചെയ്തത്.
ശിഷ്ടജീവിതം പൂര്‍ണമായും അദ്ദേഹം വേദത്തിനായി സമര്‍പ്പിച്ചു. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ പാത പിന്തുടര്‍ന്ന് ബാംഗ്ലൂര്‍ ആര്യസമാജത്തിന്റെ പ്രധാന സഞ്ചാലകനായിമാറി. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരമിതാണ്- 'എന്റെ യുവത്വം മുഴുവനും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനുവേണ്ടിയായിരുന്നു. 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍, എനിക്കപ്പോള്‍ അന്‍പതിലേറെ പ്രായമുണ്ട്. അങ്ങനൊയൊരാള്‍ക്ക് ആ ഒരവസരത്തില്‍ ആര് പെണ്ണുതരാനാണ്?' പ്രായം നൂറുകഴിഞ്ഞിട്ടും സുധാകര്‍ ചതുര്‍വേദിയുടെ പോരാട്ടം അവസാനിച്ചില്ല. 2011ല്‍ അഴിമതിക്കെതിരായ പോരാട്ടത്തിലും (India Against Correption-ന്റെ) അദ്ദേഹം പങ്കുചേര്‍ന്നു.
എന്താണ് ആ ആരോഗ്യരഹസ്യം? രാവിലെ മൂന്നു മണിക്ക് എഴുന്നേല്‍ക്കും നിദ്രാസമയം രാത്രി ഏഴു മണി. സമ്പൂര്‍ണ സസ്യാഹാരി. ഇന്നും ദിവസം എട്ടുമണിക്കൂറോളം വിശ്രമമില്ലാതെ അധ്വാനിക്കും. വേദങ്ങളെക്കുറിച്ച് ആഴ്ചയിലൊരിക്കല്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പ്രഭാഷണം ചെയ്യാറുണ്ട്. മൂന്നുവേദങ്ങള്‍ക്ക് പൂര്‍ണമായും, ഋഗ്വേദത്തിന്റെ ആറു മണ്ഡലങ്ങള്‍ക്കും കന്നഡയില്‍ ഭാഷ്യമെഴുതിയിട്ടുണ്ട്. സമ്പൂര്‍ണ ചതുര്‍വേദഭാഷ്യത്തിനായുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഈ വേദഭക്തന്‍. 2010ല്‍ ഐ.ഡി.എല്‍ ഫൗണ്ടേഷന്‍ ഇദ്ദേഹത്തെ 'ജീവിക്കുന്ന ഇതിഹാസം' എന്ന ബഹുമതി നല്‍കി ആദരിച്ചു. വേദിയില്‍വെച്ച് ഇരു കണ്ണുകളും ദാനം ചെയ്ത് അദ്ദേഹം വീണ്ടും മാതൃക കാണിച്ചു. ആളുകളോട് അദ്ദേഹത്തിന് ഉപദേശിക്കാനുള്ളതിതാണ് - 'വേദങ്ങളിലെ നിര്‍ദേശങ്ങളനുസരിച്ച് ജീവിക്കൂ, എങ്കില്‍ ആഹ്ലാദപൂര്‍ണമായ ഒരു ജീവിതം നിങ്ങളെ കാത്തിരിപ്പുണ്ട്.' 'ത്ര്യായുഷം ജമദഗ്നേ' എന്ന യജുര്‍വേദമന്ത്രം പറയും പ്രകാരം എല്ലാവര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വേദവാണിയെ പ്രചരിപ്പിച്ച് 300 വര്‍ഷം ജീവിച്ചിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അവശേഷിക്കുന്ന ഏക ആഗ്രഹം !!!

(ചിത്രം : ഇടത്ത് ആചാര്യശ്രീ രാജേഷ്, വലത്ത് പത്‌നി മീര രാജേഷ്, മധ്യത്തില്‍ ശ്രീ സുധാകര്‍ ചതുര്‍വേദി)
No comments:
Post a Comment