രണ്ട് അവസ്ഥകളാണ്. ഒന്ന് ധ്യാനിക്കുമ്പോ ധ്യാനിക്കുന്നവനേ ഇല്ലാത്ത സ്ഥിതിയാണ് ഞാൻ എന്ന ഭാവം തോന്നാത്ത സ്ഥിതി. എന്ന്വാച്ചാൽ സമാധി സ്ഥിതി എന്നർത്ഥം. തോന്നുന്നതാകിൽ എന്ന് പറയുമ്പോ വ്യുത്ഥാനസ്ഥിതി. ഉണർന്നിരിക്കുമ്പോ ജഗത് കാണുമ്പോ അഖിലം താനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ. ജഗത് മുഴുവൻ ആത്മസ്വരൂപമായി കാണേണമേ ഭഗവാനേ. ധ്യാനത്തിലിരിക്കുമ്പോ സമാധി സുഖം അനുഭവിക്കുകയും ധ്യാനം വിട്ടുണർന്ന് വ്യുത്ഥാനസ്ഥിതിയിൽ ജഗത് മുഴുവൻ ആത്മസ്വരൂപമായി കാണാൻ കഴിയണമേ എന്നാണ് ആ ശ്ലോകത്തിന്റെ അർത്ഥം.ആനന്ദചിന്മയ ഹരേ ഗോപികാ രമണ ഞാനെഭാവമതു തോന്നായ്ക വേണമിഹ തോന്നുന്നതാകിൽ അഖിലം താനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ: അപ്പോ സകലതും ആത്മസ്വരൂപം ആവുമ്പോ പ്രത്യേകിച്ച് ഒരു വ്യക്തി ബോധം അജ്ഞാനത്തിന് അഹങ്കാരത്തിന് നില്ക്കാൻ സ്ഥലമില്ലവിടെ. സർവ്വത്ര ഭഗവദ് സ്വരൂപ ദർശനം ആ ദർശനത്തിന് തടസ്സമെന്താ നമ്മളുടെ തന്നെ വ്യക്തിത്വം അജ്ഞാനമാണ്. അജ്ഞാനം കയറി വരുമ്പോ ഉള്ളിലുള്ള ഭഗവദ് അനുഭവം മറഞ്ഞു പോകും. ഭഗവദ് അനുഭവം എന്താ ശാന്തി ആണ് ഭഗവദ് അനുഭവം. വികല്പമില്ലാത്ത സ്ഥിതി. നല്ല ശാന്തി. അതാണ് ഭഗവദ് അനുഭവം. ജഗത് മുഴുവൻ നിറഞ്ഞു നില്ക്കുന്ന ആ ചേതന അകമേക്ക് ഇരിക്കുന്നു. നമുക്ക് ഭഗവദ് അനുഭവം ന്നൊക്കെ പറഞ്ഞാൽ അതും നമ്മളുടനെ ചിത്തവൃത്തികൾ (thoughts) കൊണ്ട് പിടിച്ചെടുത്തിട്ട് ഭഗവാൻ എന്നൊന്ന്, അതിനെ ഞാൻ അനുഭവിക്കുന്നൂ അതിനെ ചിന്തിക്കുന്നു എന്നൊക്കെ ഭാവന ചെയ്യേണ്ട. നിശ്ചലമായ സ്ഥിതിയാണ് ഭഗവദ് അനുഭവം. ചിത്തവൃത്തികളേ ഇല്ലാത്ത സ്ഥിതിയാണ് ഭഗവാനെ അനുഭവിക്കുക എന്ന് പറയണത്..അവിടെ ഭഗവാൻ എന്ന വാക്ക് പോലും ഇല്ലാതെ അനുഭവിക്കണം. നിശ്ചലത ഒരു ക്ഷണനേരത്തേക്ക് ഉണ്ടെങ്കിലും അത് ഭഗവദ് അനുഭവമാണ്. ആ ഭഗവദ് അനുഭവത്തിന് തടസ്സമോ ഞാൻ എന്ന് പ്രത്യേകിച്ച് ഒരു ജീവഭാവം അഹങ്കാരം ഉദിച്ചാൽ രണ്ട് ഉണ്ടായി. രണ്ട് ഉണ്ടായാൽ ഒന്നായ നിന്നെ യിഹ രണ്ടെന്ന് കണ്ടളവിൽ ഉണ്ടായ ഒരിണ്ടൽ ബത മിണ്ടാവതല്ല മമ. ഇണ്ടൽ ന്നാ അജ്ഞാനം. കാലുഷ്യം അശാന്തി. നമുക്ക് ചിത്തം അകമേക്ക് നിശ്ചലമായി ശാന്തമായി ഇരിക്കാണെങ്കിൽ അതിനേക്കാളും ഉയർന്ന ഒരു സ്ഥിതി ഇല്ല്യ. പക്ഷേ ആ ശാന്തി ഭജ്ഞിക്കപ്പെടും. ചിത്തവൃത്തികൾ ചലിക്കും. അതിനൊക്കെ മൂല കാരണം എവിടെയോ നമ്മുടെ അഹന്ത ചലിച്ചു. നമ്മൾ പലപ്പോഴും അശാന്തിക്ക് കാരണം ഭർത്താവാണ് ഭാര്യ ആണ് കുട്ടികൾ ആണ് ഔഫീസറാണ് എന്തെങ്കിലുമൊക്കെ കാരണം കണ്ടെത്തും. പക്ഷേ സൂക്ഷിച്ചു ശ്രദ്ധിച്ചാൽ നമുക്ക് കാണാം എന്റെ ഉള്ളിൽ എവിടെയോ അഹന്ത ചലിച്ചു. അഹങ്കാരം ചലിച്ചു. ആ അഹങ്കാരം അശാന്തി ഉണ്ടാക്കി. ആ അഹങ്കാരം തന്നെ ആണ് ഭഗവാന്റെ തിരോധാനം ന്ന് പറയണത്. ഭഗവാൻ മറഞ്ഞുപോകുന്നത്. ശാന്തി തന്നെ ആണ് ഭഗവാൻ നമ്മളിൽ പ്രത്യക്ഷപ്പെടൽ. അശാന്തി എന്നാ ഭഗവാൻ മറഞ്ഞുപോകൽ. അശാന്തിക്ക് മരുന്ന് എന്താ. കരയാനേ നമുക്ക് പറ്റുള്ളൂ. വേറെ ഒന്നും അറിയില്ലെങ്കിലും വിലപിക്കണം
ശ്രീനൊച്ചൂർജി
*തുടരും. ....*
ശ്രീനൊച്ചൂർജി
*തുടരും. ....*
No comments:
Post a Comment