കൃഷ്ണാവതാരത്തില്‍ ഭഗവാന്റെ ബാല്യവും കൗമാരവും ഗോപാലന്മാര്‍ക്കൊപ്പമായിരുന്നു. ശൈവത്തില്‍ എല്ലാ ഗോപസ്ത്രീകള്‍ക്കും ഭഗവാനെ ഇഷ്ടമായിരുന്നു. മേഘവര്‍ണ്ണനായ ശിശുവിനെ കൈയിലെടുത്തു താലോലിക്കാന്‍ തിരക്കുകൂട്ടുന്ന ഗോപസ്ത്രീകളുടെ താമരപ്പുപോലെ അഴകാര്‍ന്ന കൈകളില്‍ മാറിമാറിക്കളിക്കുന്ന ശിശുവിനെ താമരപ്പൂക്കളില്‍ ചുറ്റിപറന്ന് ഓരോന്നിലും മാറിമാറിയെത്തുന്ന കാര്‍വണ്ടിനോട് നാരായണീയകാരന്‍ ഉപമിക്കുന്നുണ്ട്. വല്ലഭന്‍ എന്ന പദത്തിനു സഞ്ചരിക്കുന്നവന്‍ എന്നര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തില്‍ ശിശുവായ ഭഗവാന്‍ വല്ലകീവല്ലഭനാണ്. കൗമാരമായപ്പോള്‍ ഗോപാലയുവതികളില്‍ പലരും ഭഗവാനെ കാമുകനായി സങ്കല്‍പിച്ചു തുടങ്ങി. ചിലര്‍ ഭര്‍ത്താവായിത്തന്നെ കരുതി. ഇങ്ങനെ എല്ലാ വല്ലവിമാര്‍ക്കും ഭഗവാന്‍ പലതരത്തില്‍ വല്ലഭനായി.
No comments:
Post a Comment