Saturday, October 06, 2018

സനാതന ധര്‍മ്മത്തിലെ അതിമഹത്തായ ആശയമാണ് ആത്മാവ്. ഒന്നിനെ രണ്ടായി കണ്ടാല്‍ ജീവാത്മാവും പരമാത്മാവും. രണ്ടും ചേര്‍ന്ന് ഒരേകകമായി വ്യവഹരിക്കാം. സചേതനമായ ഒരു ശക്തിയുടെ സുശക്തമായ പ്രവര്‍ത്തനമാണ് പ്രപഞ്ചം. ഈ ബ്രഹ്മാണ്ഡത്തിന് ഒരു കര്‍ത്താവ് കൂടിയേതീരൂ. അതാണ് ബ്രഹ്മം. പാലില്‍ മുഴുവനും വെണ്ണ വ്യാപിച്ചിരിക്കുന്നു. പക്ഷെ വെണ്ണയില്‍ പാലില്ല. പ്രപഞ്ചവും ബ്രഹ്മാവും തമ്മിലുള്ള ബന്ധം ഇതാണ്. സര്‍വ്വവ്യാപി, സര്‍വ്വാധാരന്‍, സര്‍വ്വജ്ഞന്‍, സര്‍വ്വേശ്വരന്‍, സര്‍വ്വസ്വരൂപന്‍ എന്നിങ്ങനെ സ്വരപ്രശംസകള്‍. അഖണ്ഡമദ്വയമചിന്ത്യ വൈഭവമനാദി മധ്യാന്തം എന്ന് മഹാകവികള്‍. ഇതുതന്നെ വിരാട്പുരുഷന്‍. ഇതുതന്നെ ഹിരണ്യഗര്‍ഭന്‍. പരമാത്മാവും ഇതുതന്നെ.

No comments: