ദാസ്യഭക്തിയുടെ ഉല്‍ക്കൃഷ്ടമാതൃകകള്‍
കെ.എന്‍.കെ. നമ്പൂതിരി
Tuesday 23 October 2018 2:42 am IST
ശ്രീരാമചന്ദ്രന്റെ ഈശ്വരത്വത്തിലും രാമനാമത്തിന്റെ അതുല്യപ്രഭാവത്തിലും ഹനുമാന് നിസ്സീമമായ വിശ്വാസമുണ്ടായിരുന്നു. അനുസരണശീലനും
വിവേകിയും, ധീരനും, വിനയാന്വിതനുമായിരുന്നു അദ്ദേഹം. രാമനും രാമകാര്യവും ഒന്നാണെന്ന ബോധത്തില്‍ ദൃഢപ്രതിഷ്ഠനായി രാമകാര്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ സന്നദ്ധനാകത്തക്കവിധത്തില്‍ ശക്തിമത്തായിരുന്നു മാരുതിയുടെ ഭക്തി. അദ്ദേഹത്തിനു രാമനുമായി അന്തരംഗബന്ധമുണ്ടായിരുന്നു. ദാസ്യഭക്തിയുടെ ചൂഡാരത്‌നമായിരുന്നു മാരുതി. രാമകാര്യമൊഴികെ മറ്റൊന്നിനും ആ മനസ്സില്‍ സ്ഥാനമുണ്ടായിരുന്നില്ല.
ലങ്കയിലേക്കു പാലം പണിയവേ തന്റെ എളിയ കഴിവിനൊത്ത് സഹായിച്ച അണ്ണാറക്കണ്ണന് രാമന്റെ സുസ്‌നിഗ്ധമായ വാത്സല്യവും സുവിശേഷ അനുഗ്രഹവും നേടാന്‍ കഴിഞ്ഞു. കിഷ്‌ക്കിന്ധയിലെ പ്രജകളായ വാനരന്മാര്‍, രാജാവായ സുഗ്രീവന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നു. എന്നാല്‍ ഈ അണ്ണാര്‍ക്കണ്ണന്‍ അത്തരം ധര്‍മാനുഷ്ഠാനത്തില്‍ ബദ്ധനായിരുന്നില്ല. അതിനു യാതൊന്നും അറിഞ്ഞുകൂടായിരുന്നു. കര്‍ത്തൃത്വബോധവും അതിനില്ല. അതിനു ചോദ്യങ്ങളില്ല, പരാതികളില്ല, സംശയങ്ങളില്ല, അഹന്തയില്ല, ആരുടേയും അഭിനന്ദനം പ്രതീക്ഷിച്ചിരുന്നുമില്ല. അത് നിശ്ശബ്ദമായി തന്റെ സേവനം നിര്‍വഹിച്ചു. കറയറ്റ സേവനത്തിന്റെ കമനീയമായ ചിത്രമാണത്. നിസ്സാരകാര്യങ്ങളായാലും ഉല്‍കൃഷ്ടഭാവത്തോടെ അനുഷ്ഠിച്ചാല്‍ അവയ്ക്കുള്ള മഹത്വം എത്രയുണ്ടെന്നുള്ള വസ്തുതയാണ് ഇതു വിളംബരം
No comments:
Post a Comment