Tuesday, October 09, 2018

പ്രകൃതിയമ്മയുടെ ഓസോൺ കുട
പ്രകൃതിയാണ് എല്ലാ ജീവജാലങ്ങളും ടേയും അമ്മ. അമ്മയ്ക്ക് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും മക്കളാണ്. സൂക്ഷ്മ ജീവികൾ മുതൽ സ്ഥൂല ജീവികൾ വരെ എല്ലാം പ്രകൃതിയമ്മയുടെ മക്കളാണ്. പ്രകൃതിഅമ്മ തന്റെ എല്ലാ മക്കളേയും തന്റെ ചിറകിന്റെ കീഴിൽ സംരക്ഷിക്കുന്നു. ആ ചിറകിന്റെ പേരാണ് "ഓസോൺ കുട "അഥവാ "ഓസോൺ മേഖല ". ഭൂമിയെ ചുറ്റിക്കിടക്കുന്ന കുട. ഭൗമാന്തരീക്ഷത്തിലെ ഒന്നാം പാളിയാണ് ട്രോപ്പോസ്ഫിയർ. അത് ഭൗമോപരിതലത്തിൽ 8-17 കി.മീ. വരെയാണ്. അതിനും മുകളിലുള്ള തലമാണ് സ്ട്രാ സ്റ്റോസ്ഫിയർ. 17 മുതൽ 51 കി.മീ. വരെ അവിടെയാണ് ഓസോൺ മണ്ഡലം.
സ്ട്രാറ്റോസ്ഫിയറിന്റെ താഴെ ഭൗമോപരിതലത്തിൽ നിന്നും 20- 30 കിലോമീറ്റർ ഉയരത്തിലുള്ള മേഖലയിലാണ് പ്രധാനമായും ഓസോൺ നിലനിൽക്കുന്നത്.
ഭൗമോന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ നൈട്രജനും (78.09% , ഓക്സിജനും (20. 95%) ആണ്. വളരെ കുറച്ച് (0.95 %) ആർഗൺ വാതകവുമുണ്ട്. ബാക്കിയെല്ലാ വാതകങ്ങളും കൂടി 0.03 % കാണും ഒരു ശതമാനത്തിലും എത്രയോ കുറവാണ് ഇത്. കാർബൺ ഡയോക്സൈഡ് , നീരാവി , മീഥേയ്ൻ ഇവയാണ് അതിൽ ഭൂരിഭാഗവും .ഓസോൺ വളരെ കുറവേ കാണു എന്നാൽ അത് ജീവന്റെ രക്ഷ ഉറപ്പുവരുത്തുന്ന ഒരു വാതകവുമാണ് എന്നതാണ് അൽഭുതകരം.
സൂര്യനാണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതും ഊർജം തൽകുന്നതുമായ ശക്തി. പെട്രോളും എണ്ണയുമെല്ലാം സൂര്യദേവന്റെ വരദാനമാണ്. ഭൂമീദേവി സൗരോർജ്ജം ശേഖരിച്ച് തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു.എന്നാൽ സൂര്യനിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന പ്രകാശകിരണങ്ങളിൽ മാരകമായ ശക്തിയേറിയ അൾട്രാവയലറ്റ് (uv) കിരണങ്ങളും ഉണ്ട്. ഒരു വലിയ മേഖല മുഴുവൻ ഈ കിരണങ്ങളാണ്. . അതിന് തരംഗദൈർഘൃം കുറവുമായിരിക്കും. തരംഗദൈർഘൃം നാനോ മീറ്ററിലാണ് (nm) എഴുതുക.
ഏറ്റവും ഊർജമുള്ള ( തരംഗദൈർഘൃം കുറഞ്ഞ) UV 10-100 nm വരെയാണ് . എന്നാൽ അതിനെ പൂർണ്ണമായും. നൈട്രജൻ ആഗിരണം ചെയ്യുന്നു..
ഊർജ്ജം കുറഞ്ഞ uv മേഖലയെ മൂന്നായി തിരിക്കാം. ഏറ്റവും കൂടിയ ഊർജ്ജമുള്ളത് (തരംഗദൈർഘൃം കുറഞ്ഞത് ) uv-c ആണ് .( 100-280 nm) . അതിനെമുഴുവനുംഓക്സിജൻ തടയുന്നു'. അതിലും കുറവ് ഊർജ്ജമുള്ള മേഖലയാണ് uv - B (280-315 nm ). അവയെ തടയുകയാണ് ഓസോൺ മേഖലയുടെ ജോലി. അതിലും ഊർജ്ജം കുറവുള്ള uv-A (315-400 nm) മേഖല ,ജീവികളുടെ ശരീരത്തിൽ തട്ടിയാൽ പ്രശ്നവുമില്ല.
സ്ട്രോറ്റോസ്ഫിയറിൽ ഉള്ള ഓക്സിജൻ തന്മാത്രകൾ ( O -2 ) uv പ്രകാശം പിടിച്ചെടുത്ത് വിഘടിക്കും. അപ്പോഴുണ്ടാകുന്ന ഓക്സിജൻ ആറ്റങ്ങൾ (O) മറ്റ് ഓക്സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോണാകുന്നു. (O - 3) . ഈ ഓസോൺ വിഘടിച്ച് ഓക്സിജനുമാകും. സ്ട്രാ റ്റോസ്ഫിയറിൽ ഓക്സിജൻ - ഓസോൺ സന്തുലനം നിലനിൽക്കുന്നു. അങ്ങനെ uv- B യെ അരിച്ചുമാറ്റി ഭൂമിയിലെ ജീവനെ രക്ഷിക്കുന്നു.
എന്നാൽ അനേകം മനുഷ്യനിർമ്മിത പദാർത്ഥങ്ങൾ (ഉദാ: റഫ്രിജറേറ്ററുകളിലെ ക്ലോറോ യൂറോ കാർബണുകൾ ) ഓസോൺ പാളിയെ നശിപ്പിക്കുന്നതായി കണ്ടെത്തി. ലോക രാഷ്ട്രങ്ങൾ UN ന്റെ നേതൃത്വത്തിൽ സംഘടിച്ചു. മോൺട്രിയാൻ ഉടമ്പടിയുണ്ടാക്കി. ഓസോൺ തീനികളുടെ ഉൽപ്പാദനവും ഉപയോഗവും നിയന്ത്രിക്കാൻ തുടങ്ങി.
നമ്മൾ അറിയാതെ അന്തരീക്ഷത്തിലെ മാരകമായ കിരണങ്ങളിൽ നിന്നുംനമ്മളെ രക്ഷിച്ചു കൊണ്ടിരിക്കുകയാണ് അന്തരീക്ഷം .
അപ്പോൾ പ്രകൃതിയമ്മയുടെ സ്നേഹം എത്ര വലുതാണെന്ന് ചിന്തിച്ചു നോക്കൂ.!!ആ അമ്മയെകൊല്ലാൻ നോക്കുന്ന മക്കളായി നമ്മൾ മാറുകയില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം!!
( വായനയോട് കടപ്പാട്)
പി . എം . എൻ . നമ്പൂതിരി .

No comments: