Tuesday, January 01, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം -1
ശ്രീ ഭഗവാനുവാച
അശോച്യാൻ അന്വ ശോച സ്ത്വം
പ്രജ്ഞാം വാ ദാംശ്ച ഭാഷ സേ
ഗതാസൂന ഗതാം സൂം ശ്ച
നാനുശോചന്തി പണ്ഡിത:
പണ്ഡിതന്മാരുടെ ലക്ഷണം ഭഗവാൻ പറയുന്നു. അർജ്ജു നാ ഇത്രയും നേരം കരഞ്ഞുവല്ലോ ല്ലേ ? അർജ്ജുനൻ ഒരു പക്ഷേ വിചാരിച്ചിട്ടുണ്ടാവും തനിക്ക് ഇവരോടൊക്കെ ദുഃഖമുണ്ടായതിന്, കൃപ ഉണ്ടായതിന് ഭഗവാൻ തന്നെ appreciate ചെയ്യും എന്ന് വിചാരിച്ചിട്ടുണ്ടാവും. ഒന്ന് അനുമോദിക്കും എന്ന് വിചാരിച്ചിട്ടുണ്ടാവും. പക്ഷേ ഭഗവാൻ ചിരിച്ചു കൊണ്ടു പറയുന്നു ആരെ കുറിച്ചാണോ ശോചിക്കാത്തത് ശോചിക്കാൻ പാടില്ലാത്തത് അവരെക്കുറിച്ച് താൻ അനുശോചിക്കുന്നു. അനുശോചനം നടത്തുന്നു.കരയാൻ പാടില്ലാത്തിടത്തു കരയുന്നു.എന്നിട്ടോ " പ്രജ്ഞാം വാ ദാംശ്ച ഭാഷ സേ '' പ്രജ്ഞാ വദ: ജ്ഞാനിന: പ്രജ്ഞാ വാൻ എന്നു വച്ചാൽ ജ്ഞാനി എന്നർത്ഥം. പ്രജ്ഞ ഉള്ളവൻ പ്രജ്ഞാ വാൻ. "സ്ഥിത പ്രജ്ഞൻ " അറിവുള്ളവൻ  ഇത്രയൊക്കെ കരഞ്ഞിട്ട് ധർമ്മത്തിനെക്കുറിച്ച് ഒരു പാട് പ്രസംഗിക്കുകയും ചെയ്തു അർജ്ജുനൻ. അപ്പൊ ഭഗവാൻ പറയുന്നത് പ്രജ്ഞ ഉള്ളവരെ പണ്ഡിതന്മാരെപ്പോലെ വർത്തമാനം പറയുകയും ചെയ്യുന്നു. ഇത്രയൊക്കെ കരഞ്ഞു നിലവിളിച്ചു എന്നിട്ട് വലിയവിദ്വാനെപ്പോലെ വർത്തമാനം പറയുകയും ചെയ്തു. വിദ്വാന്മാരുടെ ലക്ഷണം എന്താ അറിയുമോ? പണ്ഡിതന്റെ ലക്ഷണം. ഇവിടെ പണ്ഡിതൻ എന്നു പറഞ്ഞാൽ പുസ്തകം പഠിച്ച ആളല്ല. "പണ്ഡാ ആത്മ വിഷയാ മതി ഹിഏ ഷാം തേഹി പ ണ്ഡിതാ: " എന്ന് ആചാര്യ സ്വാമികൾ ഭാഷ്യം. പണ്ഡിതൻ ആരാണ് എന്നു വച്ചാൽ പണ്ഡാ എന്നൊരു വാക്കുണ്ട്. "പണ്ഡാ " എന്നു വച്ചാൽ ജ്ഞാനം എന്നർത്ഥം. ആത്മാവിൽ നിൽക്കുന്ന ബുദ്ധി എന്നർത്ഥം. അതായത് ശരീരം, മനസ്സ്, ബുദ്ധി ഇതിനെയൊക്കെ മാറ്റി നിർത്തി ശ്രദ്ധ  സ്ഫൂർത്തിയെ നാഡി ഞാൻ ആരാണ് എന്താണ് എന്റെ സ്വരൂപം എന്താണ് ഉള്ളതിനെ മറക്കാതിരിക്കുന്നു. സാക്ഷി മാത്രമുള്ള അവബോധത്തിൽ ശ്രദ്ധ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നവനാണ് പണ്ഡിതൻ. അത് കൊണ്ട് ശരീരത്തിന് എന്ത് സംഭവിച്ചാലും മനസ്സ് എത്ര ചപലപ്പെട്ടാലും ആ യാ ള് ചലിക്കില്ല. അയാളുടെ ശ്രദ്ധ നിശ്ചലവും സർവ്വഗതവും സ്ഥാണുവുമായ വസ്തു വില് നില ഉറപ്പിച്ചിരിക്കുന്നു. നല്ല സ്ഥലത്തില് കുറ്റികെട്ടിയിട്ടുണ്ട്. കുറ്റി അറിഞ്ഞ് കെട്ടിയിട്ടുണ്ട്. അവിടുന്ന് ചലിക്കില്ല. അപ്പൊ പണ്ഡിതൻ ആരാണ് നിത്യമായ വസ്തുവിനെ കണ്ടവൻ പണ്ഡിതൻ. ആത്മാവിൽ നിഷ്ഠ ഉള്ള ബുദ്ധിയുള്ളവൻ പണ്ഡിതൻ. അല്ലാതെ പുസ്തകം പഠിച്ചതുകൊണ്ടു മാത്രം പാണ്ഡിത്യം ആവില്ല.
(നൊച്ചൂർ ജി- തുടരും...)
Sunil 

No comments: