*ശ്രീമദ് ഭാഗവതം 27*
വിരക്തോ രക്തവത്തത്ര നൃലോകേ നരതാം ന്യസേത്
വിരക്തനായിട്ടിരിക്കാ. എന്നിട്ട് ആസക്തനെ പോലെ എന്റെ പേരക്കുട്ടി മക്കള് എന്നൊക്കെ പറഞ്ഞോളാ. പക്ഷേ ഉള്ളില് അറിഞ്ഞോളണം. ഇതൊന്നും ചിന്തിക്കാൻ പാടില്ല്യാ എന്ന്. നമുക്ക് പാശം ഉള്ളതിനെ കുറിച്ചൊക്ക നമ്മള് വേവലാതി പ്പെടും. ധ്യാനത്തിന് എന്താണ് തടസ്സം എന്നുവെച്ചാൽ, നമുക്ക് ആരോട് പാശം ണ്ടോ അവരെ കുറിച്ച് ഇങ്ങനെ വേവലാതി പെട്ടുകൊണ്ടേ ഇരിക്കും.സങ്കല്പിച്ചു കൊണ്ടേ ഇരിക്കും.
ആ സങ്കല്പം ഇല്ലാതിരിക്കണമെങ്കിലോ, പാശം ദഹതി പണ്ഡിത: . ഉള്ളീന്ന് പാശത്തിനെ പതുക്കെ പതുക്കെ നീക്കിയാൽ മനസ്സ് ശാന്തമാവും. ആ ശാന്തി വാർദ്ധക്യ ദശയിൽ കൊണ്ട് വരണം ന്ന് കാണിക്കാനാണ് കുന്തി. അല്ലാതെ ഹിസ്റ്ററി അല്ല ഭാഗവതം. നമ്മുടെ ഓരോരുത്തരുടേയും ജീവിതമാണ് ഭാഗവതം. കുന്തി എന്നാൽ നമ്മൾ ഒക്കെ ആണ്. എല്ലാർക്കും വരാൻ പോണ ഒരവസ്ഥയാണ് വാർദ്ധക്യം.
സ്നേഹപാശമിമം ഛിന്ധി ദൃഢം പാണ്ഡുഷു വൃഷ്ണിഷു .
ഭഗവാനേ ,പാണ്ഡുവംശത്തോടും വൃഷ്ണിവംശത്തോടും ഉള്ള എന്റെ പാശം നീങ്ങണം.
അത് മാത്രം പോരാ പിന്നെയോ .
ത്വയി മേ അനന്യ വിഷയാ മതിർമ്മധുപതേ അസകൃത്
രതീമുദ്വഹതാദദ്ധാ ഗംഗേവെഘമുദന്വതി.
ഗംഗ സമുദ്രത്തിലേക്ക് പ്രവഹിക്കുന്നതുപോലെ, ഭഗവാനോട് അത്യധികം പ്രിയം വേണം. ഭഗവാനെ മറക്കാതിരിക്കണം. ഭഗവാനെ സദാ ഭാവത്തോടു കൂടെ സ്മരിച്ചു കൊണ്ടിരിക്കണം. ഭക്തിയുടെ രസം ഹൃദയത്തിൽ ണ്ടാവണം. ഭഗവാനോട് രതി ണ്ടാവണം. ഭഗവാനോട് അത്യധികം ഉത്കടമായ ഒരു പ്രിയം ണ്ടാവണം എന്ന് പ്രാർത്ഥിച്ച് നാമസങ്കീർത്തനം ചെയ്തു നമസ്ക്കരിച്ചു കുന്തി.
ശ്രീകൃഷ്ണ കൂഷ്ണസഖ വൃഷ്ണ്യുർഷഭ
അവനിധ്രുഗ്രാജന്യവംശദഹനാ അനപവർഗ്ഗവീര്യ
ഗോവിന്ദ ഗോദ്വിജസുരാർത്തി ഹരാവതാര
യോഗേശ്വരാ അഖില ഗുരോ ഭഗവൻ നമസ്തേ.
ഇങ്ങനെ കുന്തി സ്തുതിച്ച് ,
പൃഥയേത്ഥം കളപദൈ: പരിണൂതാഖിലോദയ:
മന്ദം ജഹാസ വൈകുണ്ഠോ മോഹയന്നിവ മായയാ
എന്ന് മന്ദഹാസം ചെയ്തു അത്രേ ഭഗവാൻ.
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ 🙏
ശ്രീനൊച്ചൂർജി
*തുടരും. ...*

No comments:
Post a Comment