*ശ്രീമദ് ഭാഗവതം 34*
തൃതീയസ്കന്ധത്തിൽ ഒരു കഥ പറയുന്നു. ദുര്യോധനൻ വിദുരരെ അപമാനിച്ചയച്ചു. വിദുരർ തീർത്ഥ യാത്ര ആയിട്ട് അങ്ങട് ഇറങ്ങി ചെന്നു. എവിടേക്കാ. നിശ്ചയല്ല്യ. അങ്ങട് പോവാ. തീർത്ഥ യാത്ര എങ്ങനെ ചെയ്യണം എന്ന് വിദുരരെ കണ്ട് പഠിക്കണം. പോകുന്ന സ്ഥലങ്ങളിലൊക്കെ ജപം അനുഷ്ഠാനം സ്നാനം. ഏകാന്ത സ്ഥലങ്ങളിൽ ഇരുന്നുള്ള ഭഗവദ് ധ്യാനം. തീർത്ഥയാത്ര എങ്ങനെയാ ചെയ്യേണ്ടതെന്ന് കാണിക്കാണ്. നമ്മളൊക്കെ കൂടി ഒരു ബസ് പിടിച്ച് ഒരു പത്തറുപത് ആളായി പുറപ്പെടും. പോകുന്ന വഴിയിലൊക്കെ ശാപ്പാട് ചായ. ഒരു ദിവസം ഒരു പത്തിരുപത് അമ്പലം പോകും. അതൊക്കെ കഴിയുമ്പോഴേക്കും ഒരു ഗുണംണ്ട്. മതി ഈ തീർത്ഥ യാത്ര. ഇനി എവിടെയും പോവേണ്ട എന്ന് തോന്നും. തീർത്ഥ ഭ്രാന്തി: അധമാധമ എന്നാ പറയാ. തീർത്ഥഭ്രാന്തി പോയി കിട്ടും അത്രേ.
തീർത്ഥ യാത്ര എങ്ങനെയാ വെച്ചാൽ ഏകാന്തമായ സഞ്ചാരം. കൂട്ടിനാരും പാടില്ല്യ . വേണംച്ചാൽ നമ്മളെ പോലെ തന്നെ ഉള്ള ഭക്തന്മാര് സാധകന്മാര് ഒക്കെ ആയിട്ട് ആവാം. വർത്തമാനം ഒന്നും പറയരുത്. ഏക ഏവ ചരേത് തസ്മാദ്. വിദുരർ അങ്ങനെ യാത്ര ചെയ്തു. യാത്രയിലെ മുഖ്യമായ നിയമം ബന്ധുക്കൾ ഉള്ള സ്ഥലങ്ങളിൽ കൂടെ പോവില്ല്യ. അതെന്താച്ചാൽ അവര് ചെറിയച്ഛനാണ് വല്യച്ഛനാണ് അമ്മാവനാണ് എന്നൊക്കെ പറഞ്ഞ് ശരീരത്തിനെ ഓർമ്മിപ്പിക്കും. വേണ്ടാത്ത വർത്തമാനം ഒക്കെ പറയും. ഇതൊക്കെ മനസ്സിനെ ലോകവിഷയങ്ങളിലേക്ക് കൊണ്ട് വരും.
നാരായണഗുരുദേവൻ ഒരിക്കൽ രമണഭഗവാനെ കാണാൻ ചെന്നു. സ്കന്ദാശ്രമത്തില് മലയുടെ മുകളില് ചെന്നു നിന്നു. മഹർഷി ഒന്നും ചോദിച്ചില്ല്യ. നാരായണ ഗുരു ഒന്നും പറഞ്ഞുമില്ല്യ. കുറച്ച് നേരം അവിടെ മിണ്ടാതെ ഇരുന്നു. ഊണുസമയം ആയപ്പോ രണ്ടു പേരും ആഹാരം കഴിച്ചു. എന്നിട്ട് മഹർഷി നടക്കാൻ പോയി. അപ്പോ നാരായണഗുരുസ്വാമി മഹർഷീടെ ആ ചര്യയെ കണ്ടിട്ട് അഞ്ച് ശ്ലോകങ്ങൾ എഴുതി.
നിർവൃതി പഞ്ചകം എന്ന് പേര്.
കോ നാമ ദേശ: കാ ജാതി
പ്രവൃത്തി: കാ കിയദ്വയ:
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതി:
മനസ്സിന് ശാന്തി വേണംങ്കിൽ എവിടുന്ന് വരുന്നു എന്താ ജോലി കല്യാണം കഴിച്ചണ്ടോ കുട്ടികൾ എത്രയുണ്ട്. പേരക്കുട്ടികൾ ണ്ടോ ജോലി ആയ്യോ അഞ്ച് മിനിറ്റ് സമയം കിട്ടിയാൽ ഈ വർത്തമാനം ല്ലേ. ഇങ്ങനെ തുടങ്ങി മനസ്സ് ലോകവിഷയങ്ങളിലേക്ക് പോകും. ഇത്തരം ചോദ്യങ്ങളൊക്കെ ചോദിക്കാതിരുന്നാൽ മന:ശ്ശാന്തി ണ്ടാവും ന്നാണ്. ഈ ചോദ്യങ്ങളൊക്കെ ബന്ധുക്കളോടൊക്കെ അടുക്കുമ്പോ വരും.
അതുകൊണ്ട് ബന്ധുക്കളോടൊക്കെ കൂട്ട് കൂടാതെ നടന്നു അത്രേ വിദുരർ. അങ്ങനെ യാത്ര ചെയ്താണ് വഴിയിൽ ഉദ്ധവരെ കാണുന്നത്. പരമഭാഗവതനായ ഉദ്ധവരെ കണ്ടു. രണ്ടു പേരും ആലിംഗനം ചെയ്തു. കണ്ണീര് വിട്ടു. ഭഗവാന്റെ തത്വോപദേശം ലഭിച്ച ഉദ്ധവര് പരമാത്മതത്വജ്ഞാനി ആയിട്ടാണ് വരണത്. ഉദ്ധവര് പറഞ്ഞപ്രകാരം വിദുരർ മൈത്രേയമഹർഷിയെ ചെന്ന് കണ്ടു. മൈത്രേയമഹർഷി ഭഗവദ് തത്വം ഒക്കെ പറഞ്ഞു കൊടുത്തു. ആത്മതത്വം ഉപദേശിച്ചു. വിദുരർ സ്വയം ജ്ഞാനി ആയി. ചിന്താമണി എന്ന് പറയുന്ന രത്നത്തിനെ സ്പർശിച്ചാൽ ഒരു ഇരുമ്പ് സ്വർണ്ണം ആവും. അതേപോലെ മുമുക്ഷു ആയ ഒരു ജീവൻ ജ്ഞാനി ആയ ഒരു സദ്ഗുരവിന്റെ സമ്പർക്കം ഏർപ്പെടുമ്പോൾ ജീവനും ചിന്താമണിയെ സ്പർശിക്കുന്ന ലോഹം പോലെ ആയിത്തീരും.
ശ്രീനൊച്ചൂർജി
*തുടരും. .*

No comments:
Post a Comment