Monday, January 07, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 59🍃*_
〰〰〰〰〰〰〰〰〰〰〰

*വേധാഃ സ്വാംഗോഽജിതഃകൃഷ്ണോ*
*ദൃഢഃ സംകർഷണോഽച്യുതഃ*
*വരുണോ വാരുണോ വൃക്ഷഃ*
*പുഷ്കരാക്ഷോ മഹാമനാഃ*

*അർത്ഥം*

രജോഗുണ പ്രധാനനായ ബ്രഹ്മാവായി സൃഷ്ടി കർമ്മങ്ങൾ ചെയ്യുന്നവനും, കാര്യങ്ങളെല്ലാം ആരുടേയും സഹായം കൂടാതെ സ്വയം നിർവ്വഹിക്കുന്നവനും, ആർക്കും ജയിക്കാൻ സാധിക്കാത്തവനും, കൃഷ്ണ ദ്വൈപായനായി അവതരിച്ചവനും, ഒരു ചാഞ്ചല്യവുമില്ലാതെ ഉറച്ചു നില്ക്കുന്നവനും, കല്പാവസാനത്തിൽ എല്ലാറ്റിനേയും തന്നിലേയ്ക്ക് ആകർഷിച്ചു കൊണ്ട് മാറ്റങ്ങളൊന്നുമില്ലാതെ ഇരിക്കുന്നവനും, സായം സന്ധ്യയിലെ സൂര്യനായി പ്രഭാ പൂർണ്ണമായ പ്രകാശ രശ്മികളെ തന്നിലേയ്ക്ക് അടക്കുന്നവനും, വരുണ പുത്രരായ അഗസ്ത്യ മഹർഷി യുടേയും, വസിഷ്ഠ മഹർഷിയുടേയും രൂപമെടുത്തവനും, വൃക്ഷംപോലെ ഉറച്ചു നിൽക്കുന്നവനും, താമരയിതളൊത്ത കണ്ണുള്ളവനും, മഹത്തായ മനസ്സുള്ളവനും വിഷ്ണുഭഗവാൻ തന്നെ.

*547. വേധാഃ*
വിധാനം ചെയ്യുന്നവന്‍ (വിധാനം എന്നാല്‍ രചന, പ്രപഞ്ചസ‍ൃഷ്ടി).
*548. സ്വാംഗഃ*
കാര്യങ്ങള്‍ ചെയ്യുന്നതില്‍ സ്വയം അംഗം ആയവന്‍.
*549. അജിതഃ*
ആരാലും ജയിക്കാന്‍ കഴിയാത്തവന്‍.
*550. ക‍ൃഷ്ണഃ*
ക‍ൃഷ്ണദ്വൈപായന രൂപമെടുത്തവന്‍.
*551. ദ‍ൃഢഃ*
സ്വരൂപ സാമർത്ഥ്യാദികൾക്ക് ഒരിക്കലും കുറവില്ലാത്തവന്‍.
*552. സങ്കർഷിണോച്യുതഃ*
സംഹാര സമയത്ത് ഒരുമിച്ച് എല്ലാ പ്രജകളേയും ആകർഷിക്കുന്നവനും സ്വരൂപത്തില്‍ നിന്ന് പതിതനാകാത്തവനും.
*553. വരുണഃ*
തന്റെ രശ്മികളെ സംവരണം ചെയ്യുന്നവൻ.
*554. വാരുണഃ*
വരുണന്റെ പുത്രന്മാരായ വസിഷ്ഠനോ അഗസ്ത്യനോ ആയിരിക്കുന്നവന്‍.
*555. വ‍ൃക്ഷഃ*
വ‍ൃക്ഷത്തെപ്പോലെ ഇളകാതെ നില്ക്കുന്നവന്‍.
*556. പുഷ്കരാക്ഷ*
ഹ‍ൃദയമാകുന്ന പുഷ്കരത്തില്‍ (താമര) ചിത്സ്വരൂപം കൊണ്ട് പ്രകാശിക്കുന്നവന്‍ (താമരപ്പൂ പോലെയുള്ള അക്ഷികളുള്ളവന്‍).
*557. മഹാമനഃ*
സ‍ൃഷ്ടി സ്ഥിതി സംഹാരാദികള്‍ മനസ്സുകൊണ്ട് ചെയ്യുന്നവന്‍.

No comments: