ബ്രഹ്മാവുതുടങ്ങി, ക്ഷുദ്ര
ജീവികളായ ഈച്ച, ഉറുമ്പ് എന്നിവർ എല്ലാവരും കർമ്മബദ്ധരാണ്. ലോകാവസാനത്തിലുള്ള പ്രളയം വരെ ഭുവനസൃഷ്ടി നടത്തുകയെന്ന കർമ്മ പാശത്തിൽനിന്ന് വിമുക്തി നേടാൻ ബ്രഹ്മാവിനുപോലും സാദ്ധ്യമല്ല. അഷ്ടദിക്പാലകന്മാരും ഓരോ ദിക്കിലായി ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അല്പകർമ്മികളും അല്പായുസ്സുക്കളുമായ നമ്മളേപ്പോലുള്ള ജന്തുക്കളും ജനിച്ചും മരിച്ചും കർമ്മബന്ധനത്തിൽ കിടന്ന് വലയുന്നു.
മുമ്പു പറഞ്ഞപോലെ ബ്രഹ്മാവിനു പോലും കർമ്മബന്ധനത്തിൽ നിന്ന് മുക്തി നേടാൻ സാദ്ധ്യമല്ല. നിസ്സാരജീവികളായ ഈച്ച ഉറുമ്പ് എന്നിവയുടേയും സ്ഥിതി അതുതന്നെ. ഓരോ ബ്രഹ്മാവിനും ഒരു ബ്രഹ്മ പ്രളയം വരെ സൃഷ്ടികർമ്മം തുടർന്നിരിക്കേണ്ടതുണ്ട്.ഒരു ബ്രഹ്മാവിന്റെ അധികാലത്തിനെ ഒരു ദ്വി പരാർദ്ധം എന്നു പറയുന്നു.
കൃതയുഗം, ത്രേതായുഗം, ത്രേതായുഗം ,ദ്വാപരയുഗം, കലിയുഗം ഇവ ചേരുന്നതാണ് ചതുർയുഗം ഇതിന്റെ ദൈർഘ്യം 43, 20,000 മനുഷ്യവർഷമാണ് (17, 28,000 + 12,96,000 + 8,64,000+ 4,32,000 ) ഇപ്രകാരമുള്ള 1000 ചതുർയുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അഥവാ ബ്രഹ്മാവിന്റെ ഒരു പകൽ. അത്രയും കാലം രാത്രിയും വരുന്നു.അത് പ്രളയകാലം. (ബ്രഹ്മപ്രളയം ). പ്രളയം കഴിഞ്ഞാൽ ദിനാദ്യത്തിൽ ബ്രഹ്മാവ് സൃഷ്ടികർമ്മം ആരംഭിക്കുന്നു. ബ്രഹ്മാവിന്റെ ഒരു അഹോരാത്രമെന്നാൽ 8,64,000,000 മനുഷ്യവർഷമാണ്.അങ്ങനെ 360 അഹോരാത്രങ്ങൾ ചേർന്നാൽ ഒരു ബ്രഹ്മവർഷം.50 ബ്രഹ്മവർഷം ചേർന്നാൽ ഒരു പരാർദ്ധം. 100 ബ്രഹ്മ വർഷം ചേർന്നാൽ ഒരു ദ്വി പരാർദ്ധം അത്രയും കാലമാണ് ഒരു ബ്രഹ്മാവിന്റെ ആയുഷ്കാലം.
കിഴക്കു തുടങ്ങി പ്രദക്ഷിണ
ക്രമത്തിലുള്ള എട്ടു ദിക്കുകളുടെ പാലന്മാരാണ് ഇന്ദ്രൻ, വഹ്നി, പിതൃപതി, നിരൃതി, വരുണൻ, മരുത്, കുബേരൻ, ഈശൻ എന്നിവർ. ഈ എട്ടുപേർക്കും അതാത് ദിക്കിന്റെ സംരക്ഷണമാണ്. അതുമായി ബന്ധപ്പെട്ട കർമ്മത്തിൽ അവരും വ്യാപൃതരാണ്. അവരുമായി താരതമ്യപ്പെട്ടത്തുമ്പോൾ നമ്മുടെ കർമ്മവും ആയുസ്സും എത്രയും തുച്ഛമാണ്. എങ്കിലും ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും നമ്മളും കർമ്മബദ്ധരായി കഴിയുന്നു.

No comments:
Post a Comment