Thursday, January 10, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 6

നമുക്ക് നല്ല ഉറപ്പുള്ള കാര്യം എന്താ ഞാൻ ഉണ്ട് ല്ലേ? ഇവിടെ ലൈറ്റ് ഒക്കെ കെടുത്തി ഇരുട്ട് ആക്കിയാൽ അടുത്ത് ഉള്ളവര് ഉണ്ടോ ഇല്ലേ എന്നു സംശയം വരും. പക്ഷേ ഞാൻ ഉണ്ടോ ഇല്ലയോ എന്ന് സംശയം വരുമോ? ഇല്ല നല്ലവണ്ണം അറിയുണൂ . ഇരുട്ടിനുള്ളിൽ നല്ലവണ്ണം അറിയുണൂ ഞാൻ ഉണ്ട് എന്ന്.
ഇരുളിൽ ഇരുപ്പവനാരു ചൊൽക നീ
യെന്നു നീ ഒരുവൻ ഉരപ്പതു കേട്ടുതാനുമേവം
അവനോട് അരുൾ ചെയ്യും
പ്രതിവാക്യം ഏകമാവും.
ഇരുട്ടിൽ രണ്ടു പേരിരിക്കുന്നു .
രണ്ടു പേർക്കും അവനവൻ ഉണ്ട് എന്ന് നല്ലവണ്ണം അറിയാം. അടുത്തിരിക്കണ ആളോട് ആരാണ് ചോദിച്ചാൽ ഞാനാണ് എന്നു പറയും. ഇയാള് ആരാണ് ചോദിച്ചാൽ "ഞാനാണ് " .രണ്ടു പേർക്കും പ്രതിവാക്യം ഏകമാവും. രണ്ടു പേർക്കും പറയാനുള്ള ഉത്തരം ഏകം . ഞാനാണ്, ഞാനാണ്, ഞാനുണ്ട്, ഞാനുണ്ട്. എല്ലാവർക്കും ഞാനുണ്ട്, ഞാനുണ്ട് എന്നുള്ള അനുഭവം ഉണ്ട്. അല്ലേ? ആ അഹം വൃത്തി, "നത്വേവാഹം ജാ തു ന നാശം" ആ ഞാൻ ഒരിക്കലും ഇല്ലാത്ത സ്ഥിതി ഒരിക്കലും ഉണ്ടാവില്ല. ആ ഞാൻ എന്ന പ്രജ്ഞ, ആ ബോധം അത് ഇല്ല്യാതാവുക എന്നതു സാധ്യമേ അല്ല. ശരീരം ഇല്ലാതാവും.മനസ്സ് ഇല്ലാതാവും. ബുദ്ധി, അഹങ്കാരം ഇതൊക്കെ ഇല്ലാതാവും. പക്ഷേ ഇതിനെയൊക്കെ പ്രകാശിപ്പിച്ചു കൊണ്ട് സന്നിധി കൊണ്ട് മാത്രം ഇതിനെ ഒക്കെ പ്രകാശിപ്പിച്ചു കൊണ്ടു നിൽക്കുന്ന പ്രജ്ഞ , ബോധം അത് ഇല്ലാതായ ഒരു അവസ്ഥ ഉണ്ടാവേ ഇല്യ. ശൂന്യത എന്നു പറയുന്നതു സാധ്യമേ അല്ല. അവിടെയാണ് ബുദ്ധനെ വേദാന്തികൾ ഖണ്ഡിച്ചത്.
( നൊച്ചൂർ ജി- പ്രഭാഷണം)
Sunil Namboodiri 

No comments: