Friday, January 11, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-79

ദൃഷ് തിഷ്ടേതി ജജനസ്ഥതാം
ജനങ്ങൾ രഥം നിർത്തു എന്ന് കരഞ്ഞു കൊണ്ട് രഥം തടയാൻ ശ്രമിക്കുന്നു.

ഉഭയം നാശകത് സൂത:
കർതുമദ്ധ്വനി ചോതിത:
രഥം ഇങ്ങോട്ടും അങ്ങോട്ടുമായി എങ്ങോട്ടു പോകണമെന്നറിയാതെ സുമന്ത്രർ ബുദ്ധിമുട്ടി.
തിഷ്ടേതി രാജാചുക്രോശ
യാഹി യാഹിതി രാഘവ:
സുമന്ത്രസ്യ ബബൂവാത്മ
ചക്രയോരിവ ശാന്തരാ
ദശരഥൻ രഥത്തിനു പിന്നാലെ നിർത്തു നിർത്തു എന്ന് കരഞ്ഞു കൊണ്ട് ഓടുന്നു. രാമനാകട്ടെ പോകു നിർത്തണ്ട എന്നും.
സുമന്ത്രർ ചോദിച്ചു ഞാൻ തിരികെ വരുമ്പോൾ എന്നോട് ചോദിക്കില്ലേ രാജൻ എന്താ നിർത്താൻ ആജ്ഞാപിച്ചിട്ട് നിർത്താതെ പോയതെന്ന്.

ന ശ്രോശമിതം രാജാനം ഉപാലഭ്ദതി വക്ഷതി
കേട്ടില്ല എന്ന് പറഞ്ഞേക്കു സുമന്ത്രരേ രാമൻ ചൊല്ലി. ഇവിടെ നിൽക്കുന്നിടത്തോളം നാം അവർക്ക് ദു:ഖം കൊടുത്തു കൊണ്ടേയിരിക്കും. അതിലും നല്ലത് കേട്ടില്ല എന്ന് കളവ് പറയുന്നതാണ്. രഥം അവിടുന്ന് പുറത്തേയ്ക്ക് പോയി.
അയോദ്ധ്യപുരിയിലെ ജനങ്ങളെല്ലാം കരയുന്നു. വൃദ്ധകൾ പറഞ്ഞു കൗസല്ല്യാ മാതാവിനെ പോലെയാണ് നമ്മളെ രാമൻ നോക്കിയിരുന്നത് . അങ്ങനെയുള്ള രാമൻ പോയാൽ പിന്നെ നമ്മളിവിടെ എന്തിനു നിൽക്കണം. അവർ രാമനു പിറകെ യാത്രയായി.

ഒരു കഷ്ടപ്പാടു വരുന്നതിനു മുൻമ്പേ അതു മുൻകൂട്ടി കണ്ട് നമുക്ക് വേണ്ടത് ചെയ്തു തരുന്ന രാമൻ ഇല്ലാത്ത അയോദ്ധ്യ ഞങ്ങൾക്കു വേണ്ട എന്ന് പറഞ്ഞ് അവിടെ ഏറ്റവും താഴെക്കിടയിൽ ജോലി ചെയ്യുന്ന സേവകർ മുതൽ മന്ത്രിമാർ വരെ അയോദ്ധ്യ ഉപേക്ഷിച്ചു രാമനെ പിന്നാലെ യാത്രയായി. അഗ്നിഹോത്രാദികൾ ചെയ്യുന്ന ബ്രാഹ്മണർ അഗ്നിയില്ലാതെ വെറും ചാമ്പൽ മാത്രമാക്കി യാത്രയായി. സൂര്യൻ അസ്തമിക്കവെ രാമൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നാലെ മലവെള്ളം പോലെ ജനങ്ങൾ തുടർന്ന് വരികയാണ്. എത്ര ദൂരം ഇവരെ കൂട്ടികൊണ്ടു പോകും!

ദശരഥന്റെ മനസ്സ് ചുട്ടു പൊള്ളുന്നു. രാമനായി തുടിയ്ക്കുന്നു. അദ് ദേഹത്തെ ആരോ തൂക്കിയെടുത്ത് കൊട്ടാരത്തിനുള്ളിൽ കൂട്ടി കൊണ്ടു പോയി. കൈകേയി അപ്പോഴും അവിടെയുണ്ട്  ദശരഥനെ തൊടാൻ ഭാവിച്ചു. തൊട്ടു പോകരുതെന്ന് ദശരഥൻ.
കൈകേയി മാമ കാങ്കാനി മാ സ്പ്രാക്ഷിഹി പാപ നിശ്ചയേ
നഹി ത്വം ദൃഷ്ട്വം ഇച്ഛാമി ന ഭാര്യ ന ച ബാന്ധവി
നീ എനിയ്ക്ക് ഭാര്യയുമല്ല ബന്ധുവുമല്ല എന്നെ സ്പർഷിക്കാതെ. നിന്നെ ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.

കൗസല്യ ദു:ഖത്തിലാണ് ദശരഥനെ കൗസല്യയുടെ അന്തപുരത്തിൽ വിശ്രമിക്കാൻ കൊണ്ടു പോകവെ അദ് ദേഹം പറയുന്നു
ന ത്വാം പശ്യാമി കൗസല്യേ
നിന്നെ കാണാൻ സാധിക്കുന്നില്ല കൗസല്ല്യേ എനിക്ക്
സാധുനാം പാണിനാം സ്പൃഷ
നിന്റെ സാധു കരങ്ങളാൽ സ്പർഷിക്കു എന്നെ
രാമം മേ അനുഗതാ ദൃഷ്ടി
രാമനോടൊപ്പം എന്റെ ദൃഷ്ടിയും പോയിരിക്കുന്നു. എനിക്ക് ഒന്നും അറിയാൻ സാധിക്കുന്നില്ല. കൗസല്യ സങ്കടം സഹിക്കവയ്യാതെ ദശരഥന്റെ മുറിവിൽ സൂചി കുത്തുന്ന പോലെ ശകാരിക്കുകയുണ്ടായി. സുമിത്ര കൗസല്യയെ ആശ്വസിപ്പിച്ച് ഇങ്ങനെയൊന്നും രാജാവിനോട് സംസാരിക്കരുതെന്ന് മനസ്സിലാക്കി അരമനയിലേയ്ക്ക് കൊണ്ടു പോയി.

Nochurji 🙏🙏
Malini dipu 

No comments: