Wednesday, January 02, 2019

കുംഭകങ്ങളുടെ 8 തരം പേരുകള്‍ 44ാം ശ്ലോകത്തില്‍ പറഞ്ഞു. ആ എട്ടെണ്ണത്തിന്റെയും പഠനമാണ് ഇനി വരുന്നത്. ആദ്യം സൂര്യഭേദനം.
ആസനേ സുഖദേ യോഗീ
ബദ്ധ്വാ ചൈവാസനം തതഃ
ദക്ഷനാഡ്യാ സമാകൃഷ്യ
ബഹിസ്ഥം പവനം ശനൈഃ (2-48)
സുഖകരമായ ഇരിപ്പിടത്തില്‍ ഒരു ആസനത്തില്‍ ഇരുന്ന് വലതു മൂക്കിലൂടെ ബാഹ്യവായുവിനെ സാവധാനത്തില്‍ അകത്തെടുക്കണം. ഇതില്‍ ആദ്യത്തെ ആസനം ഇരിപ്പിടവും രണ്ടാമത്തെ ആസനം യോഗാസനവുമാണ്. ഭഗവദ് ഗീതയില്‍ ആറാമത്തെ അധ്യായം ധ്യാനയോഗമാണ്. അതില്‍ ഇരിക്കുന്ന സ്ഥലത്തെപ്പറ്റി പറയുന്നുണ്ട്. 
ശുചൗ ദേശേ പ്രതിഷ്ഠാപ്യ
സ്ഥിരമാസനമാത്മനഃ
നാത്യുച്ഛ്‌റിതം നാതിനീചം
ചൈലാജിന കുശോത്തരം -(ഭ.ഗീ 6-11)
ശുചിയായ സ്ഥലത്ത് അധികം ഉയരത്തിലും കുഴിയിലുമാവാതെ പുല്ലുകൊണ്ടുള്ള ഉറച്ച ഇരിപ്പിടത്തിന് മേലെ പുലിത്തോലോ മാന്‍തോലോ വിരിച്ച് അതിനു മേലെ മൃദുവായ പട്ട് വിരിക്കണം.
ഇതിനാണിവിടെ സുഖദമായ (സുഖം നല്‍കുന്നത് സുഖദം)ആസനമെന്ന് പറഞ്ഞത്. അതിലിരുന്ന് ആസനം ബന്ധിക്കണം. സ്വസ്തികം, വീരം, സിദ്ധം, പത്മം മുതലായ തനിക്കു യോജിച്ച ആസനത്തിലിരിക്കണം. കൈവല്യോപനിഷത്തില്‍ 'വിവിക്ത ദേശേ ച സുഖാസനസ്ഥഃ ശുചിഃ സമഗ്രീവശിരഃ ശരീരഃ' (വിജന പ്രദേശത്ത് സുഖമായ ഇരിപ്പിടത്തില്‍ ശുചിയായ യോഗി, ശരീരം, കഴുത്ത്, തല എന്നിവ സമമാക്കി ഇരിക്കണം) എന്നു പറഞ്ഞിരിക്കുന്നു. 
'ആസ ഉപവേശനേ', ഇരിക്കുന്നത് എന്ന അര്‍ഥത്തിലാണ് ആസനം.'ആസ്‌തേ അസ്മിന്‍ ഇതി ആസനം' ഏതില്‍ ഇരിക്കുന്നുവോ അത് ആസനം -ഇരിപ്പിടം എന്നര്‍ഥം. 'ആസ്യതേ അനേന ഇതി ആസനം' ഇതിനാല്‍ ഇരിക്കുന്നു എന്നതിനാല്‍ ആസനം എന്നും - ഇവിടെ യോഗികള്‍ ഇരിക്കുന്ന, സ്ഥിതി ചെയ്യുന്ന യോഗാസനം എന്നര്‍ഥം. നമ്മള്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ശരീരഭാഗമായ പൃഷ്ഠവും ആസനമെന്നറിയപ്പെടുന്നു. 
ആകേശാദാനഖാഗ്രാച്ച 
നിരോധാവധി കുംഭയേത്
തതഃ ശനൈഃ സവ്യനാഡ്യാ
രേചയേത് പവനം ശനൈഃ (2-49)
തലമുടിയുടെ അറ്റം വരെ, നഖത്തിന്റെ അറ്റം വരെ, പ്രാണന്റെ നിരോധം വരുന്ന വിധം കുംഭകം ചെയ്ത് പിന്നീട് സാവധാനത്തില്‍ ഇടതു നാഡിയിലൂടെ വായുവിനെ സാവധാനത്തില്‍ രേചകം ചെയ്യണം.
തലമുടിയുടെ അറ്റം വരെ (ആകേശാത്- എന്നാല്‍, കേശാന്‍ മര്യാദീകൃത്യ- കേശത്തെ, തലമുടിയെ മര്യാദയാക്കി എന്നര്‍ഥം. മര്യാദ എന്നാല്‍ അതിര്, അതിര്‍ത്തി എന്നര്‍ഥം)എന്നും നഖത്തിന്റെ അറ്റം വരെ (ആനഖാഗ്രാത്- നഖാഗ്രാന്‍ മര്യാദീകൃത്യ- ഇവിടെ കാലിന്റെ നഖാഗ്രമാണ് പ്രസ്തുതം) എന്നും പറഞ്ഞാല്‍ അടിതൊട്ടു മുടിവരെ എന്ന ശൈലി തന്നെ. ഇവ രണ്ടുമാണ് പ്രാണനിരോധത്തിന്റെ, കുംഭകത്തിന്റെ അവധി. പിന്നെ ഇടത്തെ മൂക്കിലൂടെയാണ്(സവ്യ നാഡ്യാ) ശ്വാസം പുറത്തു വിടുന്നത്. ശനൈഃ എന്നു രണ്ടു തവണ പറഞ്ഞതില്‍ നിന്ന് രേചകം പൂരകത്തെക്കാള്‍ ഇരട്ടി സാവധാനത്തിലാണെന്നു സൂചിപ്പിക്കുന്നു.
രേചകം വേഗത്തില്‍ പാടില്ല, ബലക്ഷയം ഉണ്ടാക്കും എന്ന് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. 
വിസ്മയേ ച(അത്ഭുതം അറിയിക്കാനും)
വിഷാദേ ച(ദുഃഖം അറിയിക്കാനും) ദൈന്യേ ചൈവ(ദീനത അറിയിക്കാനും) അവധാരണേ(ഉറപ്പിച്ചു പറയാനും) തഥാ പ്രസാദനേ(പ്രസാദം അറിയിക്കാനും) ഹര്‍ഷേ(സന്തോഷത്തിലും) വാക്യമേകം(ഒരു വാക്ക്) ദ്വിരുച്യതേ(രണ്ടു തവണ പറയുന്നു). ഇവിടെ ഉറപ്പിച്ചു പറയാനാണ് ശനൈഃ എന്ന വാക്ക് രണ്ടു തവണ പറഞ്ഞത്.
കപാലശോധനം വാത-
ദോഷഘ്‌നം കൃമിദോഷഹൃത്
പുനഃ പുനരിദം കാര്യം
സൂര്യഭേദനമുത്തമം (2-50)
കപാല ശുദ്ധിക്കും വാതദോഷ നിവാരണത്തിനും കൃമിദോഷ നാശത്തിനും ഈ ഉത്തമമായ സൂര്യഭേദനം പല തവണ ചെയ്യണം. തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് സൂര്യഭേദനം. വാത ദോഷവും കൃമി ദോഷവും നീക്കുകയും ചെയ്യും.
ഘേരണ്ഡ സംഹിതയില്‍ ഇനിയും ഗുണങ്ങള്‍ പറയുന്നുണ്ട്. വാര്‍ധക്യവും മരണവും ഇല്ലാതാക്കും (ജരാ മൃത്യുവിനാശക:), കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തും(ബോധയേത് കുണ്ഡലീം ശക്തിം), വിശപ്പ് കൂട്ടും (ജാഠരാഗ്‌നിം വിവര്‍ധയേത്) എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.
വലത് മൂക്കിലൂടെ (സൂര്യ നാഡി) ശ്വാസം നിറച്ച് കുംഭകം ചെയ്ത് ഇടത് മൂക്കിലൂടെ (ഇഡാ നാഡി)വിടുക. വിണ്ടും വലതു മൂക്കിലൂടെ നിറയ്ക്കുക, ഇടത്തു മൂക്കിലൂടെ വിടുക- ഇതിന്റെ ആവര്‍ത്തനമാണ് സൂര്യ ഭേദന പ്രാണായാമം. ഇവിടെ ന്യായമായും വരുന്ന ഒരു സംശയമുണ്ട്. ഇങ്ങനെയാണെങ്കില്‍ ഇടത് മുക്കിലൂടെ (ഇഡയിലൂടെ) നിറച്ച് വലതു മൂക്കിലൂടെ വിടുന്ന ആവര്‍ത്തനം 'ചന്ദ്രഭേദന'മാവില്ലേ? ആവും. പക്ഷേ അത് ഈ ഗ്രന്ഥത്തിലില്ല. കാരണമായി ചില യോഗിമാര്‍ പറയുന്നത് സൂര്യഭേദനം അത്ര അപകടകരമല്ല എന്നതാണ്. ഇഡാ നാഡി ഉണര്‍ന്നാല്‍ മനസ്സ് പൂര്‍ണമായും ഉള്ളിലേക്കു വലിയും. ശരീരം ഉത്സാഹശൂന്യവുമാവും എന്നത്രെ മുന്നറിയിപ്പ്.
ബ്രഹ്മാനന്ദന്റെ വ്യാഖ്യാനത്തില്‍ രസകരമായ ചില നിരീക്ഷണങ്ങള്‍ ഉണ്ട്. നമുക്ക് അതൊന്നു കാണാം. ഗ്രന്ഥാന്തരങ്ങളില്‍ പറഞ്ഞത് -  
'ഹഠാന്നിരുദ്ധഃ പ്രാണോയം രോമകൂപേഷു നിസ്സരേത'- ബലമായി പ്രാണനെ രോമകൂപം വരെ നിരോധിച്ചാല്‍ 'ദേഹം വിദാരയത്യേഷ കുഷ്ഠാദി ജനയത്യപി' ദേഹത്തിന് ക്ഷതം പറ്റും. കുഷ്ഠം മുതലായ രോഗം പിടിപെടും. 'തതഃ പ്രത്യായിതവ്യോസൗ ക്രമേണ ആരണ്യ ഹസ്തിവത്'. അതു കൊണ്ട് കാട്ടാനയെ മെരുക്കുന്നതു പോലെ ക്രമത്തിലേ ആകാവൂ. 'വന്യോ ഗജോ ഗജാരിര്‍ വാ  ക്രമേണ മൃദുതാമിയാത്' കാട്ടാനയോ സിംഹമോ ആയാലും ക്രമത്തിലേ ഇണങ്ങൂ. അതു കൊണ്ട് ഇതില്‍ തന്നെ പിന്നീട്  'ധാരയിത്വാ യഥാശക്തി' (ശക്തിക്കനുസരിച്ച് കുംഭിക്കണം) എന്ന് പറയുന്നുണ്ട്. എന്നാല്‍, പ്രയത്‌നം കുറയാനും പാടില്ല. ഇടയ്ക്കിടെ തടസ്സം വന്നാല്‍ ഫലം കിട്ടാതെ പോവും.
(പതഞ്ജലിയോഗ

No comments: