Saturday, March 09, 2019

ഭാരതീയ വിവാഹ സങ്കല്പം*
*ശ്രീമദ് ഭാഗവതം*
*ഭാഗം-10*
*ധർമ്മ പ്രജാപതിയുടെ വിവാഹം*
_ശ്രദ്ധാ മൈത്രീ ദയാ ശാന്തിസ്തുഷ്ടിഃ പുഷ്ടിഃ ക്രിയോന്നതിഃ_
_ബുദ്ധിർമ്മേധാ തിതിക്ഷാ ഹ്രീർമ്മൂർത്തിർദ്ധർമ്മസ്യ പത്നയഃ_
ആറാമത് *പുഷ്ടി*. പുഷ്ടി എന്നാൽ ശരീരത്തിന്റെ ആരോഗ്യം തന്നെയാണ്. മേൽപ്പറഞ്ഞ അഞ്ചും നാം സ്വീകരിച്ചാൽ പുഷ്ടി താനേ വന്നു ചേരും. മനസ്സിന്റെ ആരോഗ്യമാണ് പ്രധാനം എങ്കിൽ മാത്രമാണ് ശരീരവും ആരോഗ്യമായി ഇരിക്കൂ. മനസ്സ് ശരിയല്ലെങ്കിൽ പിന്നെ ശരീരത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ ?
ഏഴാമത് *ക്രിയ*. എന്തും കൃത്യമായി ചെയ്യുക. കർമ്മം തന്നെയാണിത്. കർമ്മനിരതനാവുക. ഉപനിഷത്തിൽ പറയും ഒരു നൂറു വർഷം എന്നു വെച്ചാൽ ജീവിച്ചിരിക്കുന്ന കാലമത്രയും കർമ്മം ചെയ്യാൻ പ്രതിജ്ഞ ചെയ്യൂ എന്ന്. എന്തെങ്കിലും ചെയ്യണമെങ്കിൽ ഉള്ളിൽ ഒരു ക്രിയാശക്തിയുണ്ടാകണം. പ്രകൃതി സദാ സമയം കർമ്മത്തിലാണ്. ഒരു നിമിഷം പോലും കർമ്മ ചെയ്യാതിരിക്കില്ല. പൂർണ്ണ സമർപ്പണ ബുദ്ധിയോടെ കർമ്മം ചെയ്യുവാൻ പ്രതിജ്ഞ ചെയ്യുക. ഭാര്യയെ സഹായിക്കുക. ഇനി സഹായിച്ചില്ലെങ്കിക്കൂടി പാചകം ചെയ്യുമ്പോൾ അടുത്തു നിന്നു സംസാരിക്കുകയെങ്കിലുമാകാം. ഇന്നത്തെ ഭക്ഷണം നന്നായിരിക്കുന്നു എന്നൊക്കെ. അവരുടെ കർമ്മത്തിനു പിന്നിലെ ഒരു ശ്രമമുണ്ടല്ലോ ? അത് അംഗീകരിക്കാനും അഭിനന്ദിക്കാനും മറക്കാതിരിക്കുക.
(തുടരും)
*വിഷ്ണു ശ്രീലകം*

No comments: