ശിവാനന്ദലഹരി*
*ശ്ലോകം 11*
*വടുര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ*
*നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി* |
*യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ*
*തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി*
ഭവ! ശംഭോ, വടുഃ വാ – ബ്രഹ്മചാരിയായാലും;
ഗേഹീ വാ – ഗൃഹസ്ഥനായാലും;
യതിഃ അപി – സന്യാസിയായാലും;
ജടീ വാ – ജടമുടിധരിച്ചവനായാലും;
തദിതരഃ – ഇവരില്‍നിന്നു ഭിന്നനായ;
യഃ കശ്ചിത് നരഃ വാ – വേറെ ഏതെങ്കിലും മനുഷ്യനായാലും;
ഭവതു – ആയ്ക്കൊള്ളട്ടെ;
തേന കിം – അതിനാല്‍ എന്താണ്;
ഭവതി? – ദോഷം സംഭവിക്കുന്നതു?;
പശുപതേ – സര്‍വ്വേശ്വര!;
യദീയം – ആരുടെയെങ്കിലും;
ഹൃത്പദ്മം – ഹൃദയകമലം;
ഭവദധീനംയദി – അങ്ങയ്ക്കു ദീനമായിത്തീരുന്നുഎങ്കില്‍;
ശംഭോ! ത്വം – മംഗളപ്രദ!; നിന്തിരുവടി;
തദീയഃ ഭവസി – അവന്റേതായി ആയിതീരുന്നു;
ഭവഭാരം ച – സംസാരഭാരത്തേയും;
വഹസി – (നിന്തിരുവടി)ചുമക്കുന്നു.
ഹേ സര്‍വ്വേശ്വര! ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും സന്യാസിയായാലും ജടധരിച്ച വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും പ്രാകൃതമനുഷ്യനായാലും വേണ്ടില്ല, അവന്റെ ഹൃദയം മാത്രം അങ്ങയ്ക്കു ധീനമായിത്തിരുന്നുവെങ്കില്‍ നിന്തിരുവടി അവന്റെ സ്വന്തമായിക്കഴിഞ്ഞു. അവന്റെ സംസാരമാകുന്ന ഭാരത്തെകൂടി അവന്നുവെണ്ടി അവിടുന്നു ചുമക്കുന്നു.
*തുടരും*
*കടപ്പാട്*
No comments:
Post a Comment