ഭഗവദ് ഗീതാ - സാംഖ്യയോഗം - 29
ദേഹത്തിനെ ഒന്നു മാറ്റി നിർത്തിയിട്ട് ഒന്നും ചെയ്യാതിരിക്കുക. ദേഹത്തിലല്ല സ്വരൂപത്തിൽ ഒന്നും ചെയ്യാതിരിക്കാ. എന്നു വച്ചാൽ കർതൃത്വം ഇല്ലാതിരിക്കാ എന്നർത്ഥം. മരണമില്ലാതിരിക്ക ദേഹത്തിനല്ല ഉള്ളില് .ശരീരം അല്ല ഉദ്ദേശിക്കണത് എന്നു മാത്രം മനസ്സിലാക്കിയാൽ മതി . ശരീരത്തിനെ അല്ല ഉദ്ദേശിച്ചത് എന്നു മാറ്റി വച്ചാൽ തന്നെ മരണമില്ലാത്ത ആത്മാവാണ് എന്ന് സ്വതസിദ്ധമായ അറിവ് നമ്മുടെ ഉള്ളിൽ ഉണ്ട് കൊണ്ടുവരികയൊന്നും വേണ്ട. അത് ശരീരത്തിൽ കൂടിക്കുഴഞ്ഞിരിക്കുന്നു.ശരീരത് തിനെ അല്ല ഉദ്ദേശിച്ചത് എന്ന് അറിഞ്ഞാൽ മതി. മടി പിടിച്ചിരിക്കാൻ എല്ലാവർക്കും ഇഷ്ടം. അതിലും ദേഹത്തിനെ ഒന്നു മാറ്റിയാൽ കർത്തൃത്വരഹിതമായ സ്ഥിതിയാണ് എന്റെ സ്ഥിതി അത് അറിഞ്ഞാൽ മതി. ശരീരം കൊണ്ട് പ്രവൃത്തി ഒക്കെ നടക്കട്ടെ. പക്ഷേ കർത്തൃത്വരഹിതമായ സ്ഥിതി ഉള്ളില്. അതുപോലെ എത്ര കിട്ടിയാലും പോരാ കാരണം എന്താ പ്രപഞ്ചം മുഴുവൻ ഞാനാണ് എല്ലാം എന്റെ എന്ന് അറിഞ്ഞാൽ മതി ഉള്ളു കൊണ്ട്. എല്ലാത്തിലും നോക്കിയാൽ നമ്മുടെ സ്വരൂപം പ്രകാശിക്കുന്നുണ്ട് പക്ഷേ ഒരു distortion വന്നു പോയിരിക്കുന്നു ദേഹവുമായിട്ട്. ഭഗവാൻ അതിനെ എടുത്ത് മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ദേഹത്തിനെ അറിയൂ. എന്താ അറിയേണ്ടത്? ഈ ദേഹത്തിന് ജനനം ഉണ്ടായി. കൗമാരം എന്ന അവസ്ഥ ഉണ്ടായി. കുറച്ച് കഴിഞ്ഞപ്പോൾ യൗവന തിളപ്പ് വന്നു. പിന്നെ കുറെ കഴിഞ്ഞപ്പോൾ വാർദ്ധക്യം വന്നു. ഇതൊക്കെ നമ്മള് സ്വീകരിക്കുണൂ അല്ലേ?
(നൊച്ചൂർ ജി).............................sunil namboodiri
No comments:
Post a Comment