Thursday, March 14, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 34
മാത്രാ സ്പർശാസ്തു കൗന്തേയാ
ശീതോഷ്ണ സുഖദു:ഖ താ:
ആഗമാ പായി നോനിത്യാ:
താൻ സ്തിതി ക്ഷ്യസ്യ ഭാരത:
ഹേ അർജ്ജു നാ ജ്ഞാനത്തിന്റെ ബലത്തോടു കൂടെ സുഖദു:ഖങ്ങ ളെയൊക്കെ ജയിക്കണം. അതിനുള്ള വഴിയാണ് ഭഗവാൻ പറയണത്. മാത്രാ: സ്പർശാ: സ്പർശങ്ങൾ എന്നു വച്ചാൽ ഇന്ദ്രിയങ്ങൾ കൊണ്ടറിയുന്നവ, മാത്രകൾ എന്നു വച്ചാൽ മനസ്സുകൊണ്ട് അറിയുന്നവ. "മീയ ന്തേ ഇതി മാത്രാ: " മനസ്സ് എപ്പോഴും ഇന്ദ്രിയങ്ങൾ കൊണ്ട് അറിയപ്പെടുന്ന അനുഭവങ്ങളെ ഇന്റെർ പ്രെട്ട് ചെയ്തു കൊണ്ടേ ഇരിക്കും മനസ്സ്. സുഖമായിട്ടും ദു:ഖമായിട്ടും കംമ്പാരി സൺ . ഇന്നലത്തെക്കാളും ഇന്ന് ഇന്നത്തെക്കാളും നാളെ ഇങ്ങനെയൊക്കെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കും. ഇത് മനസ്സിന്റെ ജോലിയാണ്. മനസ്സ് അളന്നു കൊണ്ടേ ഇരിക്കും. ഇന്ദ്രിയങ്ങളിൽക്കൂടെയും അളന്നു കൊണ്ടേ ഇരിക്കുന്നു. മാത്രാ: സ്പർ ശാ: . സുഖം ദു:ഖം, ശീതം ഉഷ്ണം ഇതൊക്കെ തന്നെ വെറും സ്പർശം കൊണ്ടുണ്ടാവുന്നതാണ് . ഇതൊക്കെ " ആഗമാ പായിന: " വരും പോവും ഇതറിഞ്ഞാൽ മതി. ഭഗവാൻ ഒരു സീക്രട്ട് പറഞ്ഞു തരുകയാണ്. ഒരു പാട് തണുക്കുമ്പോൾ ഈ തണുപ്പ് എപ്പോഴും ഒന്നും ഉണ്ടാവില്ല. തണുപ്പ് വരുമ്പോൾ തണുക്കാതിരിക്കാൻ പറ്റുമോ? അതൊന്നും ഇല്ല "തി തി ക്ഷ്വ സ്വ" ഭഗവാൻ പറഞ്ഞു വിലപിക്കാതെ സഹിച്ചോളാ, ഉള്ളില് വിലപിക്കാതെ ആരോടും കംപ്ലയിന്റ് പറയാതെ സഹിച്ചോളാ. ആളുകള് എന്തിനും കംപ്ലയിന്റ് പറയും. മഴയേ പെയ്തില്ലെങ്കിൽ പെയ്തില്യ പെയ്തില്ല എന്നു പറഞ്ഞു കൊണ്ട് ഉള്ള പൂജ എല്ലാം ചെയ്യും. രണ്ടു ദിവസം നല്ലവണ്ണം പെയ്താൽ എന്തൊരു മഴ എന്നു പറയും.
(നൊച്ചൂർ ജി )
sunil namboodiri

No comments: