*ദ്രവ്യകലശം* ദ്രവ്യങ്ങള്‍ കലശത്തില്‍ നിറച്ച്, പൂജിച്ച്, ദേവന്നു അഭിഷേകം ചെയ്യുന്നതുകൊണ്ടാകാം ദ്രവ്യകലശമെന്ന പേര് വന്നത്. പാല്, തൈര്, തേന്‍,പഞ്ചഗവ്യം തുടങ്ങി നിരവധി ദ്രവ്യങ്ങള്‍ കലശത്തില്‍ നിറയ്ക്കാനുണ്ട്. *എല്ലാക്ഷേത്രങ്ങളിലും കൊല്ലംതോറും ചുരുങ്ങിയതോതിലെങ്കിലും ദ്രവ്യ കലശം നടന്നാല്‍നന്ന്*.
സാമാന്യമായി ആറു ദിവസംകൊണ്ട് ദ്രവ്യകലശം കഴിക്കാവുന്നതാണ്. ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തികസ്ഥിതിയുമാനുസരിച്ചു കലശത്തിന്റെ ക്രിയകള്‍ വലുതാക്കുകയോ ചെറുതാക്കുകയോ ആവശ്യമായി വരാം. അപ്പോള്‍ദിവസത്തിലും ഏറ്റകുറിച്ചിലുകള്‍ വന്നേക്കാം.
*ഒന്നാം ദിവസം ആചാര്യവരണവും അങ്കുരാരോപണവും പ്രസാദശുദ്ധിയുമാണ് പ്രധാനക്രിയകള്‍. രണ്ടാം ദിവസം ബിംബശുദ്ധിയും ഹോമങ്ങളും, മൂന്നും, നാലും ദിവസം പ്രായശ്ചിത്തഹോമങ്ങള്‍, അഞ്ചാം ദിവസം തത്ത്വ ഹോമവുംതത്വകലശാഭിഷേകവും, ആറാം ദിവസം ദ്രവ്യകലശാഭിഷേകവുമാണ് പ്രധാന ക്രിയകള്‍*.
അഞ്ചാം ദിവസവും ആറാം ദിവസവും ക്ഷേത്രദര്‍ശനത്തിന് പ്രാധാന്യമധികമുണ്ട്.
കലശാഭിഷേകസമയങ്ങള്‍ മുഴുവന്‍ ദര്‍ശനത്തിന് പ്രാധാന്യമുള്ളവയാണ്. മൂന്ന് ദിവസം കൊണ്ടും ദ്രവ്യകലശം കഴിച്ചുകൂട്ടാം.
*ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം എന്നിങ്ങനെ സാമാന്യമായി കലശങ്ങള്‍ മൂന്നുവിധത്തിലാണ്*.
കലശങ്ങളെല്ലാംതന്നെ ചൈതന്യവര്‍ദ്ധകങ്ങളായ ക്രിയകളാണ്. *ദേവന്നു ചൈതന്യക്ഷയമില്ലെങ്കിലും ആദിത്യ ബിംബം മഴക്കാറുകൊണ്ട് മൂടുമ്പോള്‍ ഉണ്ടാവുന്ന മങ്ങലുപോലെ പൂജാദികര്‍മ്മങ്ങളിലുള്ള ലോപം കൊണ്ടും മറ്റും ബിംബചൈതന്യക്ഷയം സംഭവിക്കുന്നതാണ്*.
ആ ന്യൂനതകള്‍തീര്‍ത്ത് ചൈതന്യം വര്‍ദ്ധിപ്പിക്കുകയാണ് കലശത്തിന്റെ ലക്ഷ്യം.
*നവീകരണകലശം*
നവീകരണകലശത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് പറയാവുന്നതാണ്. സാമാന്യം നവീകരണകലശം പതിനൊന്നു ദിവസംകൊണ്ടാണ് കഴിക്കുക പതിവ്.
നവീകരണകലശത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് പറയാവുന്നതാണ്. സാമാന്യം നവീകരണകലശം പതിനൊന്നു ദിവസംകൊണ്ടാണ് കഴിക്കുക പതിവ്.
ഇവിടെയും ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തീക സ്ഥിതിയുമനുസരുച്ചു ദിവസം കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കുന്നതാണ്.
ഇതില്‍ ആറാം ദിവസം രാവിലെ വരെയുള്ള ക്രിയ ദ്രവ്യകലശത്തിന്റെ ക്രിയകള്‍ തന്നെയാണ്. ആറാം ദിവസം പകല്‍ അനുജ്ഞാബലിയോടുകൂടിയാണ് നവീകരണത്തിന്റെ ക്രിയകള്‍ തുടങ്ങുക.
ആ ക്രിയ തുടങ്ങിയാല്‍ എട്ടാം ദിവസം മുഹൂര്‍ത്ത സമയത്ത് പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിയുന്നതുവരെയുള്ള എല്ലാ ക്രിയകളും തുടര്‍ച്ചയായി ചെയ്യണം. ഏഴാം ദിവസമാണ് ബിംബചൈതന്യം കലശത്തിലേക്ക് ആവാഹിച്ച് മണ്ഡപത്തിലോ വലിയബലത്തിലോ കൊണ്ടുവന്നുവച്ച് ധ്യാനാധിവാസം മുതലായപ്രാധാന്യമുള്ളതും ക്ലേശകരവുമായ ക്രിയകള്‍ ചെയ്യുക.
ബിംബചൈതന്യം കലശത്തിലേക്ക് ഉദ്വസിച്ചാല്‍ ബിംബം, പീഠം മുതലായവയെല്ലാം വൃത്തിയാക്കുവാന്‍ ഉള്ള അവസരമാണ്.
എട്ടാം ദിവസം പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിഞ്ഞാല്‍ നട അടയ്ക്കുകയായി. ഒമ്പതാം ദിവസം പരിവാരപ്രതിഷ്ഠയും പത്താം ദിവസം ഹോമങ്ങളും ചെയ്തു പതിനൊന്നാം ദിവസം നട തുറന്ന് കലശാഭിഷേകത്തോടുകൂടി നവീകരണകലശക്രിയകള്‍ അവസാനിക്കുന്നു.
*നട അടച്ച ദിവസങ്ങളില്‍ നടയ്ക്കല്‍ പത്മമിട്ട് ദേവനെ സങ്കല്‍പ്പിച്ച് ആ പത്മത്തിലാണ് മൂന്നുനേരവും പൂജ പതിവ്*.
*പഴയ ബിംബം മാറ്റി പുതിയ ബിംബം പ്രതിഷ്ഠിക്കേണ്ടതായി വരുമ്പോള്‍ പുതിയ ബിംബത്തിന്റെ ക്രിയകള്‍ കൂടുമെന്നേ നവീകരണക്രിയകളില്‍ നിന്ന്വ്യത്യാസമുള്ളൂ*.
ഇതിന്ന് ജീര്‍ണ്ണോദ്ധാരണമെന്ന് പേര് പറയും. പുതിയതായി ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ഉചിതമായ സ്ഥലത്ത് വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ ചെയ്ത്, ആധാരശില മുതലായ ഷഡാധാരങ്ങള്‍ പ്രതിഷ്ഠിച്ചു,പുതിയ ബിംബം പ്രതിഷ്ഠിക്കാവുന്നതാണ്. *മറ്റു ക്രിയകളെല്ലാംജീര്‍ണ്ണോദ്ധാരണക്രിയകള്‍ പോലെതന്നെയാണ് മിക്കവാറും വരുക*.
biju pillai
No comments:
Post a Comment