ലക്ഷ്മൺ ജൂല - ഉത്തരാഖണ്ട്_*
*_ഉത്തരാഖണ്ട് സംസ്ഥാനത്തിലെ തെഹ്‌രി ഗർവാൾ ജില്ലയിലെ ചരിത്ര പ്രസിദ്ധ മായ തൂക്ക് പാലമാണ് ലക്ഷ്മൺ ജൂല. ഋഷികേശിലേക്കുള്ള യാത്രയുടെ വഴി കാട്ടിയായാണ് ഗംഗാനദിക്ക് കുറുകെയായി നാനൂറ്റി അൻപതു ഫീറ്റ് നീളവും, ആറ് ഫീറ്റ് വീതിയുമുള്ള ലക്ഷ്മൺ ജൂല എന്ന തൂക്ക് പാലം സ്ഥിതി ചെയ്യുന്ന ത്. ശ്രീരാമ സഹോദരനായ ലക്ഷ്മണൻ ഗംഗ നദി കടക്കുവാൻ ചണ നാര് കൊ ണ്ടുള്ള കയറുകൾ ഉപയോഗിച്ചു നിർമ്മിച്ച പാലം ഉപയോഗിക്കുകയാൽ ല ക്ഷ്മൺ ജൂല എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്ന് വിശ്വാസ്സം._*
*_ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ഒക്ടോബറിലുണ്ടായ കനത്ത വെള്ളപ്പൊ ക്കത്തിൽ ചണ നാര് കയറു കൊണ്ടുള്ള തൂക്ക് പാലം ഒലിച്ചു പോ കുകയും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഏഴു മുതൽ രണ്ടു വര്ഷം കൊണ്ട് ഉത്തര പ്രദേശ് സർക്കാർ സ്റ്റീൽ ഉപയോഗിച്ച് പുതിയ തൂക്ക് പാലം നിർ മ്മിക്കുക യും ചെയ്‌തു. നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് ആയിരത്തി തോള്ളായിരത്തി മുപ്പത് ഏപ്രിലിൽ പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. സ്റ്റീ ൽ കൊണ്ട് നിർമ്മിച്ച പുതിയ തൂക്ക് പാലത്തിനും ലക്ഷ്മൺ ജൂല എന്ന് തന്നെ പേരും കൊടുത്തു. (ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് വരേ ചണ നാര് കയർ കൊണ്ടുള്ള തൂക്ക് പാലമായിരുന്നു ഇവി ടെ ഉണ്ടായിരുന്നതെന്നത് ചരിത്രം)_*
*_ഉത്തരാക്കണ്ട് സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് ഉത്തർ പ്രദേശ് സംസ്ഥാന ത്തിലെ ഒന്നാമത്തെ ജീപ്പ് കടന്നു പോകുന്ന തൂക്ക് പാലം എന്ന പേര് ലക്ഷ്മൺ ജൂലക്കായിരുന്നു. പാലത്തിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ശിലാഫലകങ്ങളിൽ ഇന്നും കാണുന്നത് "ലക്ഷ്മൺ ജൂല സസ്പെൻഷൻ ബ്രിഡ്ജ്, ഫസ്റ്റ് ജീപ്പബിൾ ബ്രിഡ്ജ് ഓഫ് യു പി" എന്നാണ്. ലക്ഷ്മൺ ജൂലയിൽ നിന്ന് നോ ക്കിയാൽ നാലുഭാഗങ്ങളിലുമുള്ള മനോഹരമായ ആശ്രമങ്ങളും, ക്ഷേത്രങ്ങളും, ഗംഗാനദിയുടെ ഭംഗിയും ആസ്വദിക്കുവാൻ സാധിക്കും. ലക്ഷ്മൺ ജൂലയിൽ നി ന്നും രണ്ടു കിലോ മീറ്റർ യാത്ര ചെയ്താൽ ചരിത്ര പ്രസിദ്ധമായ സ്വർഗ്ഗ ആശ്രമം എത്തിച്ചേരാം._*
*_ലക്ഷ്മൺ ജൂലയിൽ നിന്നും ഏതാണ്ട് രണ്ടു കിലോ മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മറ്റൊരു തൂക്ക് പാലമാണ് ആയിരത്തി തൊള്ളായിരത്തി എൺപതിൽ നിർമ്മി ച്ച രാം ജൂല. ഋഷികേശിൽ നിന്നും മൂന്ന് കിലോ മീറ്റർ ദൂരത്തിലാണ് രാം ജൂല, ഇതും ലോക പ്രിയമായ ആകർഷക വസ്തുവായി കണക്കാക്കപ്പെടുന്നു. തെ ഹ്‌രി ഗർവാൾ ജില്ലയിലെ മുനി കിറേഡിയിൽ നിന്നും ഒരു കിലോ മീറ്റർ ദൂര ത്തിലാണ് രാം ജൂല. രാം ജൂലക്ക് സമീപത്താണ് ഗീത ഭവൻ സ്ഥിതി ചെയ്യുന്നത്. സ്വർഗ്ഗ ആശ്രമം, ഗീത ഭവൻ, ശിവ നന്ദ ആശ്രമം തുടങ്ങിയവയെ പരസ്പ്പരം ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് ലക്ഷ്മൺ ജൂലയെക്കാൾ വലുപ്പമുള്ള രാം ജൂല._*
*_തീർത്ഥാടനത്തോടോപ്പോം വിനോദ സഞ്ചാരവും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഏറ്റവും ഉചിതമായ സ്ഥലങ്ങളാണ് എന്തൊക്കെയോ ചരിത്രങ്ങൾ നമ്മോടു പറ യുന്ന ഇവയെല്ലാം. നിത്യവും ആയിരക്കണക്കിന് തീർത്ഥാടകരും, സഞ്ചാരിക ളുമാണ് ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമായി എത്തി ചേരുന്നത്._*
_(3196)_*⚜HHP⚜*
No comments:
Post a Comment