Wednesday, March 13, 2019

 ശ്രീമദ് ഭഗവദ്ഗീത.      
. മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ *"മഹാഭാരത യുദ്ധ"* ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ.... എത്ര ആശ്ചര്യം ? ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ... കോടാനുകോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും കിട്ടാന്‍ പോകുന്നില്ല. ശ്രീമദ് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തില്‍നിന്നു ഒഴുകിവന്ന അറിവിന്റെ അമൃതഗംഗയാണ്....

No comments: