Thursday, March 21, 2019

ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് പ്രഭാതത്തിൽ കണ്ണർ വിവിധ നിറത്തിലുള്ള പട്ട് ധരിച്ച് തൃക്കൈയ്യിൽ പൊന്നോടക്കുഴലും കൈയിൽ ചുവന്ന പട്ട് ഇട്ട്, ചുറ്റും വനമാലയാൽ അലങ്കരിച്ച്, കുണ്ഡലവും ആഭരണവും ധരിച്ച്, നൈയ്യ് ദീപപ്രഭയിൽ പുഞ്ചിരി തൂകി മനോഹരമായി നിൽക്കുന്ന ഭാവം... എതൊരു ഭക്തന്റെയും ദു:ഖങ്ങൾ അകറ്റി ആനന്ദമയമാകും ആ രുപം ദർശിച്ചാൽ.... ഹരേ ഹരേ.....
കേനോപനിഷത്ത്, ചതുർത്ഥ ഖണ്ഡം, ശ്ലോകം ഏട്ട്
" തസ്യൈ തപോ ദമ: കർമേതി പ്രതിഷ്ഠാ, വേദാ: സർവാംഗാനി, സത്യമായതനം "
തപസ്സ്, ഇന്ദ്രിയ നിഗ്രഹം, കർമ്മം എന്നിവ ബ്രഹ്മവിദ്യയുടെ പാദങ്ങളാണ്. വേദങ്ങൾ അവയവങ്ങൾ, സത്യം ഇരിപ്പിടവും. ആത്മവിദ്യാ പ്രാപ്ത്തിക്ക് ഇന്ദ്രിയനിഗ്രവും, തപസ്സും, സതവ്യും അപരിത്യാജമാണ്.
ഭഗവാന്റെ പ്രാപ്ത്തി ഭക്തന് എപ്പോൾ ലഭിക്കുമെന്ന് പറയാൻ സാധിക്കില്ല.നാരദന് ഒരു ജന്മം കാത്തിരിക്കേണ്ടി വന്നു, പ്രചേതസ്സുകൾക്ക് പതിനായിരം വർഷം തപസ്സ് ചെയ്യേണ്ടി വന്നു. ധ്രുവന് ആറുമാസമേ വേണ്ടി വന്നുള്ളു. ചിത്രകേതു രാജാവിന് എഴുദിവസമേ വേണ്ടി വന്നുള്ളു എന്നാൽ ഗുരുവായൂരപ്പന്റെ സന്നിധിയിൽ അതിലും വേഗത്തിൽ ഭഗവൽ പ്രാപ്ത്തി കിട്ടിയ മഹാത്മാവ് ഉണ്ടായിരുന്നു. വേഴപ്പറമ്പിൽ നമ്പൂതിരി. എതാണ്ട് തൊണ്ണുറ് വയസ്സ് വരെ സുഖഭോഗങ്ങളിൽ രമിച്ച അദ്ദേഹം തൊണ്ണുറാം വയസ്സിൽ തീർത്ഥക്കുളത്തിൽ സ്‌നാനം ചെയ്യുകയായിരുന്നു.ഇത് കണ്ട് ഒരു മഹാത്മാവ് അദ്ദേഹത്തോട് ആയുസ്സ് തീരാറായി എന്ന സൂചന നൽകി. അത് മനസ്സിൽ പതിഞ്ഞ അദ്ദേഹം എതാണ്ട് ഉച്ചപൂജ സമയത്ത് കണ്ണന്റെ നമസ്ക്കാര മണ്ഡപത്തിൽ എത്തി ശേഷിച്ച ജീവിതം അങ്ങക്കായി സമർപ്പിക്കുന്ന എന്ന ഭാവത്തോടെ ഒരു ദണ്ഡനമസ്ക്കാരം ചെയ്തു പ്രാർത്ഥിച്ചതും നടക്കുന്നതും ഒപ്പം. പിന്നീട് ആ നമ്പൂതിരി എണീറ്റില്ല. അദ്ദേഹത്തെ കണ്ണൻ വൈകുണ്ഡത്തിലേക്ക് കൊണ്ടുപോയി. ആത്മാർത്ഥയോടെ ഒരു നമസ്ക്കാരം അത് മതി കണ്ണൻ പ്രസാദിക്കാൻ.
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം എല്ലാവരിലും അനുഭവവേദ്യമാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.
sudhir chulliyil

No comments: