രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ മൂന്നാമതൊരാളിന്‍റെ ഗുണദോഷങ്ങളെ വിലയിരുത്തി വിധിക്കുന്നതിനാണ് സമയം കളയുന്നതെങ്കില്‍ അതിലും നല്ലത് മൗനമായിരിക്കുകയാണ്. ശരിയായ ജ്ഞാനത്തിനുള്ള വഴി സ്വയം വിലയിരുത്തലോ മറ്റുള്ളവരെ വിലയിരുത്തലോ അല്ല, മൗനമായിരിക്കാനുള്ള അടക്കവും ധീരതയുമാണ്!
ഒന്നുകില്‍ മറ്റുള്ളവരെക്കുറിച്ച് അല്ലെങ്കില്‍ നമ്മെക്കുറിച്ച് നാം എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. ആ ചിന്തകളാകട്ടെ അനുനിമിഷം നമ്മെ കബളിപ്പിച്ചുകൊണ്ട് മാറിക്കൊണ്ടുമിരിക്കുന്നു! അതിനാല്‍ ഒരേയൊരു വഴിയുള്ളത് മൗനം കൊണ്ട് പരസ്പരം ലയിക്കുകയോ, അഥവാസംസാരിക്കുകയാണെങ്കില്‍ അത് ഈശ്വരനെക്കുറിച്ചാകുകയോ ആണ്. പലപ്പോഴും നാം സംസാരിക്കാന്‍ വിഷയം തേടിപിടിക്കുന്നത് നിശബ്ദതയില്‍ ഒന്നുമില്ലെന്നു ഭയന്നിട്ടാണല്ലോ! അങ്ങനെയാണ് അനാവശ്യമായ വിഷയങ്ങള്‍ സംസാരിച്ച് മറ്റുള്ളവരില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സംസാരിക്കുവാന്‍ ഒന്നുമില്ലെങ്കില്‍ മൗനമായിരുന്നും ശീലിക്കണം, അവിടെയാണ് നമുക്ക് സ്വ സ്വരൂപത്തെ അനുഭവിക്കാനുള്ള സാദ്ധ്യത നിലകൊള്ളുന്നത്!
ഓം....krishnakumar
No comments:
Post a Comment