സ്വന്തം നിലനില്‍പ്പിനും പ്രശസ്തിക്കും വളര്‍ച്ചയ്ക്കുംവേണ്ടി സ്വയം സത്യവും പരിശുദ്ധിയും പുലര്‍ത്തുന്ന പ്രവൃത്തികള്‍ ചെയ്താല്‍ മാത്രം മതിയാകും. സത് പ്രവൃത്തി സുഗന്ധമെന്നപോലെ എങ്ങും പ്രചരിക്കുമല്ലോ! എങ്കില്‍ നമുക്ക് പ്രതിയോഗികളായി ഈ ലോകത്തില്‍ ആരുംതന്നെ ഉണ്ടാകില്ല. എന്നാല്‍ കാപട്യത്തിന്റെ മാര്‍ഗ്ഗം സഞ്ചരിക്കുന്നവരെ സംബന്ധിച്ച് സ്വാഭാവികമായും നാം അവരുടെ പ്രതിയോഗിയായി അവര്‍ക്ക് തോന്നും! അങ്ങനെ സ്വയം നന്മകളോ ഗുണങ്ങളോ അവകാശപ്പെടാന്‍ ഇല്ലാതെവരുമ്പോഴാണ് എതിരാളികളുടെമേല്‍ ദോഷാരോപണങ്ങളുമായി നമുക്ക് ഇറങ്ങേണ്ടിവരുന്നത്. അയത്നലളിതമായ വഴി സ്വയം ആദര്‍ശങ്ങള്‍ ചെയ്തു പ്രകാശിപ്പിക്കുക എന്നതു മാത്രമാണല്ലോ!
നേരായ വഴി പരിശുദ്ധിയുള്ളതായിരിക്കുന്നു. പരിശുദ്ധിയുള്ളവര്ക്ക് ഒന്നിനോടും എതിരിടേണ്ടിവരുന്നില്ല. പരിശുദ്ധി നഷ്ടപ്പെടുന്നവര്‍ക്കാകട്ടെ കാപട്യം കൊണ്ട് പരിശുദ്ധിയോട് നിരന്തരം എതിരിടേണ്ടിവരുന്നു. ഉള്ളിലുള്ള ഈശ്വരന് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യമായ് പ്രകാശിക്കട്ടെ!
krishnakumar kp
No comments:
Post a Comment