ഈശ്വരതത്വത്തെ ചൊല്ലിയും വാദപ്രതിവാദങ്ങളും കലഹങ്ങളും നടക്കാതിരിക്കുന്നില്ല. അവരവർക്കു തോന്നുന്ന യുക്തികളെ അവതരിപ്പിച്ചും തങ്ങളുടെ ബുദ്ധിശക്തിക്കനുസരിച്ചു ശ്രുതി വാക്യങ്ങളെ ഇഷ്ടം പോലെ വ്യാഖ്യാനിച്ചും അവരവരുടെ മതസ്ഥാപനത്തിന്നു പലരും വെമ്പുന്നുണ്ട്. സത്യം വെളിവാ വാനോ ബോധിക്കാനോ വേണ്ടിയല്ല, അവരവരുടെ മതസ്ഥാപനത്തിന്നു വേണ്ടിയാണ് അവരരുടെയൊക്കെ വാദമെന്നുള്ളതാണ് വിചിത്രമായിട്ടിരിക്കുന്നത്. തങ്ങളുടെ മതസ്ഥാപനമാണാവശ്യമെന്നു വരുമ്പോൾ ശ്രുതി വാക്യങ്ങളുടെ അർത്ഥമെന്തെന്നുള്ള ചിന്തയല്ല, ശ്രുതി വാക്യങ്ങളെ എങ്ങനെതങ്ങളുടെ മതത്തിന്നനുകൂലമാക്കാമെന്ന ചിന്തയാണ വരിലുദിക്കുന്നത്. ആ സ്ഥിതിക്കു ശ്രുതി വാക്യങ്ങളെ ചിലപ്പോൾ തങ്ങളുടെ അഭിപ്രായത്തിന്റെ ആനുകൂല്യത്തിനു വേണ്ടി തെറ്റായി വ്യാഖ്യാനിച്ചുവെന്നു വന്നാൽ അതില സാംഗത്യമുണ്ടെന്നു പറയാൻ വയ്യ.
(പഞ്ചദശി ),
sunil namboodiri
(പഞ്ചദശി ),
sunil namboodiri
No comments:
Post a Comment