Friday, May 17, 2019

ശ്രീമദ് ഭാഗവതം151*
ഏവം ദുരുക്തൈർമ്മുഹുരർദ്ദയൻ രുഷാ
സുതം മഹാഭാഗവതം മഹാസുര:
ഖഡ്ഗം പ്രഗൃഹ്യോൽപതിതോ വരാസനാത്
സ്തംഭം തതാഡാതിബല: സ്വമുഷ്ടിനാ
തദൈവ തസ്മിൻ നിനദോതിഭീഷണോ
ബഭൂവ യേനാണ്ഡകടാഹമസ്ഫുടത്
യം വൈ സ്വധിഷ്ണ്യോപഗതം ത്വജാദയ:
ശ്രുത്വാ സ്വധാമാപ്യയമംഗ മേനിരേ
സ വിക്രമൻ പുത്രവധേപ്സുരോജസാ
നിശമ്യ നിർഹ്രാദമപൂർവ്വമത്ഭുതം
അന്ത: സഭായാം ന ദദർശ തത്പദം
വിതത്രസുര്യേന സുരാരിയൂഥപാ:
സത്യം വിധാതും നിജഭൃത്യഭാഷിതം
വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മന:
അദൃശ്യതാത്യത്ഭുതരൂപമുദ്വഹൻ
സ്തംഭേ സഭായാം ന മൃഗം ന മാനുഷം II
അരേ ക്വാസൗ ക്വാസൗ സകലജഗദാത്മാ ഹരിരിതി
പ്രഭിന്തേ സ്മ സ്തംഭം ചലിതകരവാളോ ദിതിസുത:
അത: പശ്ചാദ്വിഷ്ണോ നഹി വദിതുമീശോഽസ്മി സഹസാ
കൃപാത്മൻ വിശ്വാത്മൻ പവനപുരവാസിൻ മൃഡയ മാം.
സ്തംഭേ ഘട്ടയതോ ഹിരണ്യകശിപോ: കർണ്ണൗ സമാചൂർണ്ണയ-
ന്നാഘൂർണ്ണജ്ജഗദണ്ഡ കുഹരോഘോരസ്തവാഭൂദ്രവ:
ശ്രുത്വാ യം കില ദൈത്യരാജഹൃദയേ പൂർവ്വം കദാപ്യശ്രുതം
കംപ: കശ്ചന സംപപാത ചലിതോഽപ്യംഭോ ജഭൂർവിഷ്ടരാത്.
എവിടെ വിഷ്ണു? ഈ സ്തംഭത്തിലുണ്ടോ എന്ന് അക്രോശിച്ച് കൊണ്ട് സ്തംഭത്തിനെ മുഷ്ടി കൊണ്ട് ഇടിച്ചു.
സത്യം വിധാതും നിജഭൃത്യഭാഷിതം
സകലഭൂതങ്ങളിലും സത്യവസ്തു ആയിരിക്കുന്ന ആ പ്രഭു തന്റെ ഭക്തദാസന്റെ വാക്ക് സത്യമായി ചെയ്യാനായി കൊണ്ട് ആ സ്തംഭത്തിൽ നിന്നും ആവിർഭവിച്ചു. 🙏
ന മൃഗം ന മാനുഷം
അത് സിംഹം ആണ്.
എന്നാ മൃഗമാണോ? അല്ല മനുഷ്യനാണ്.
ശരീരം മനുഷ്യശരീരം. മുഖം മൃഗത്തിന്റെയും
സിംഹവും മനുഷ്യനുമായി ചേർന്ന
അഹോ!!! കിമേതന്ന്യമൃഗേന്ദ്രരൂപം!
അദൃശ്യതാത്യത്ഭുതരൂപമുദ്വഹൻ
സ്തംഭേ സഭായാം ന മൃഗം ന മാനുഷം
സ സത്ത്വമേനം പരിതോഽപി പശ്യൻ
സ്തംഭസ്യ മധ്യാദ് അനുനിർജ്ജിഹാനം
നായം മൃഗോ നാപി നരോ വിചിത്രം
അഹോ കിമേതന്ന്യ മൃഗേന്ദ്രരൂപം .
ദ്യൗസ്തത്സടോത് ക്ഷിപ്ത വിമാനസങ്കുലാ
പ്രോത്സർപ്പത ക്ഷ്മാ ച പദാതിപീഡിതാ
ശൈലാ: സമുൽപേതുരമുഷ്യ രംഹസാ
തത്തേജസാ ഖം കകുഭോ ന രേജിരേ
ഭഗവാൻ, ഹിരണ്യകശിപുവിനെ ഒരു ഗരുഡൻ സർപ്പത്തിനെ പിടിക്കുന്നതുപോലെ പിടിച്ചു തന്റെ മടിയിൽ കിടത്തി. സന്ധ്യാസമയത്ത്, രാത്രിയും അല്ല പകലും അല്ല. ഗൃഹത്തിന്റെ അകത്തും അല്ല പുറത്തും അല്ല വാതിൽപ്പടിയിൽ കിടത്തി. പടിയിൽ തന്റെ മടിയിൽ കിടത്തി. ഭൂസ്പർശം ഇല്ല്യ. തന്റെ കൈയ്യിലുള്ള നഖം, അത് ആയുധവും അല്ല. ഭഗവാൻ മനുഷ്യനും അല്ല മൃഗവും അല്ല ബ്രഹ്മാവിന്റെ സൃഷ്ടിയും അല്ല. എല്ലാം പാലിക്കപ്പെട്ടു. ചോദിച്ച വരങ്ങളൊക്കെ പാലിക്കപ്പെട്ടു.
മടിയിൽ കിടത്തി നെഞ്ച് വലിച്ചു കീറി. കുടൽമാല എടുത്ത് കഴുത്തിലണിഞ്ഞു. ഘോരമായി ഗർജ്ജിച്ചു. തല ഒന്ന് കുടഞ്ഞു. സമുദ്രങ്ങളൊക്കെ കുലുങ്ങി വിറച്ചു.🌟 ഭൂമി നടുങ്ങി🌎🌚. ദേവതകളൊക്കെ ആകാശത്തിൽ വന്നു നില്ക്കാണ്.🌞💫ദേവതകൾ എല്ലാവരും ഭഗവാന്റെ കോപം അടങ്ങാനായിട്ട് സ്തുതിക്കാണ്.🔥💥🙏
ഹിരണ്യ കശിപു വിന്റെ ശരീരം അങ്ങട് കീറി കുടൽമാല കഴുത്തിൽ ധരിച്ച് സിംഹാസനത്തിൽ കയറി ഇരിക്കാ ഭഗവാൻ. എന്തിനാണെന്ന് വെച്ചാൽ ഈ സിംഹാസനം അശുദ്ധം ആയിരിക്കണു. എത്രയോ ബ്രഹ്മഹത്യ എത്രയോ ഗോ ഹത്യ ഇവിടെ നടന്നിരിക്കണു. തന്റെ ഭക്തദാസൻ പ്രിയ പ്രഹ്ലാദൻ ഈ സിംഹാസനത്തിൽ ഇരിക്കേണ്ടതാണ്. അത് ശുദ്ധം ചെയ്യാനായിട്ട് ഭഗവാൻ സിംഹാസനത്തിൽ അങ്ങട് കയറി ഇരുന്നു. ദേവതകൾ ഓരോരുത്തരായി വന്നു സ്തുതിക്ക്യാണ്.🙏🔥
ദ്യൗസ്തത്സടോത് ക്ഷിപ്ത വിമാനസങ്കുലാ
പ്രോത്സർപ്പത ക്ഷ്മാ ച പദാതിപീഡിതാ
ശൈലാ: സമുൽപേതുരമുഷ്യ രംഹസാ
തത്തേജസാ ഖം കകുഭോ ന രേജിരേ
🙏ॐॐॐ卐卐卐🙏
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ 🙏🙏🙏🙏
സിദ്ധചാരണഗന്ധർവന്മാരും നാഗന്മാരും വിഷ്ണു പാർഷദന്മാരും സ്തുതിച്ചു. ഭഗവാൻ കോപം അനങ്ങാതെ ഗർജ്ജിച്ചു കൊണ്ടിരിക്കുന്നു. മഹാലക്ഷ്മീദേവിയെ വിളിച്ചു വരുത്തി . ലക്ഷ്മി പോലും ഭയന്നു പോയി.😯
അങ്ങനെ പ്രഹ്ലാദനെ ഭഗവാന്റെ അടുത്തേയ്ക്ക് പറഞ്ഞയക്കാണ്.
പ്രഹ്ലാദനോ, യാതൊരു ഭയവും കൂടാതെ ഭഗവാന്റെ മുമ്പേ നമസ്ക്കരിച്ചു.🙏 പ്രഹ്ലാദന്റെ ശിരസ്സില് ഭഗവാൻ തന്റെ കൈ വെച്ചു.
സപദ്യഭിവ്യക്തപരാത്മദർശന:
ഭഗവാന്റെ ഹസ്തസ്പർശം ഏറ്റ ഉടനെ പ്രഹ്ലാദന് പരമാത്മ ദർശനം ണ്ടായി. പ്രഹ്ലാദൻ ഭഗവാനെ സ്തുതിക്കാണ്. അത്യത്ഭുതമായ സ്തുതി.
പ്രഹ്ലാദൻ പറയാണ് ഭഗവാനേ, ബ്രഹ്മാദിദേവന്മാർ എല്ലാവരും സ്തുതിച്ചു. അടങ്ങാത്ത അവിടുന്ന് ഘോരമായ ഈ അസുരവംശത്തിൽ ജനിച്ച എന്റെ സ്തുതിക്ക് വഴങ്ങി ത്തരുന്നു എന്നുള്ളത് തന്നെ തെളിവാണ് *ഭക്തി ആണ് അങ്ങേയ്ക്ക് ആവശ്യം.* അല്ലെങ്കിൽ ഗജേന്ദ്രന് അവിടുന്ന് പ്രീതിപ്പെടാൻ ഒരു കാരണവും ഇല്ലല്ലോ. അതുകൊണ്ട് ഹേ പ്രഭോ, അങ്ങയുടെ ഈ സിംഹരൂപം കണ്ട് ഞാൻ ഭയപ്പെടുന്നില്ല്യ. ഭയങ്കരമായ ആ പല്ലുകളും നാവും കണ്ട് ഞാൻ ഭയപ്പെടുന്നില്ല്യ. എനിക്ക് ഭയം ണ്ട് സംസാരത്തിനെ. അങ്ങയെ കണ്ട് എനിക്ക് ഭയം തോന്നുന്നില്ല്യാ.
ത്രസ്തോസ്മി അഹം സംസാരചക്രകദനാദ് ഗ്രസതാം പ്രണീത:🙏
പ്രഹ്ലാദന്റെ അത്ഭുതകരമായ സ്തുതി. 🙏🙏🙏
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ 🙏🙏🙏🙏
പ്രഹ്ലാദനെ തന്റെ മടിയിൽ വെച്ച് ഭഗവാന്റെ ഹസ്തം കൊണ്ട് മകുടം അണിയിച്ചു. ഭക്തലോകചക്രവർത്തിയായി മകുടം അണിയിച്ചു. തന്റെ കണ്ണീര് കൊണ്ട് ഭഗവാൻ പ്രഹ്ലാദനെ അഭിഷേകം ചെയ്തു. നരസിംഹമൂർത്തിയുടെ മടിയിൽ ഇരിക്കുന്ന പ്രഹ്ലാദനെ നമുക്ക് ധ്യാനിക്കാം🙏🙏🙏ഹരേ ഹരേ
ശ്രീനൊച്ചൂർജി 
Lakshmi Prasad

No comments: