ശ്രീമദ് ഭാഗവതം 152*
ഭക്ത്യാ മാം അഭിജാനാതി
യാവാൻ യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം
യാവാൻ യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം
ഭക്തി കൊണ്ട് ഭഗവാനെ അടുത്തറിയാൻ കഴിയും.
അഭിജാനാതി യാവാൻ യശ്ചാസ്മി തത്ത്വത:
ഭഗവാൻ ആരാണെന്നും എന്താണെന്നും ഭഗവാന്റെ സ്വരൂപം എന്താണെന്നും ഒക്കെ താത്വികമായിട്ട് അറിയാൻ കഴിയും.
ഭഗവാൻ ആരാണെന്നും എന്താണെന്നും ഭഗവാന്റെ സ്വരൂപം എന്താണെന്നും ഒക്കെ താത്വികമായിട്ട് അറിയാൻ കഴിയും.
വിശതേ തദനന്തരം.
ഭക്തി അനുഭവിക്കുമ്പോ തന്നെ നമ്മൾ ഭഗവാനിൽ പ്രവേശിച്ചിരിക്കണു.
ഭക്തി അനുഭവിക്കുമ്പോ തന്നെ നമ്മൾ ഭഗവാനിൽ പ്രവേശിച്ചിരിക്കണു.
ഭക്തിക്ക് ജാതി കുലം ആശ്രമം ലിംഗഭേദം യാതൊന്നുമില്ല്യ. *എല്ലാ ഭേദങ്ങളും ശരീരത്തിനെ ആശ്രയിച്ചാണ്. ഭക്തി ജീവനെ ആശ്രയിച്ചാണ്.* ജീവന് സ്ത്രീയില്ല്യ പുരുഷൻ ഇല്ല്യ ബ്രാഹ്മണൻ ഇല്ല്യ ശൂദ്രനും ഇല്ല്യ. ഇന്ത്യക്കാരനില്ല്യ അമേരിക്ക ക്കാരനില്ല്യ. രാക്ഷസൻ എന്നുള്ള ഭേദം ഇല്ല്യാ ദേവൻ എന്നുള്ള ഭേദം ഇല്യ.
പ്രഹ്ലാദന്റെ ഭക്തി നമ്മള് കണ്ടു. അസുരവംശത്തിൽ ജനിച്ചിട്ടും ഭക്തിക്ക് കുറവില്ല്യ. ശരീരത്തിനെ ആണ് അസുരൻ എന്ന് പറയണതേ.
ഇവിടെ ഒരു ഉപാഖ്യാനം പറയാണ്. അത്ഭുതമായ ഭക്തിയുടെ ഉപാഖ്യാനം. ഭാഗവതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്തുതികളിൽ ഒന്ന്. ദേവലോകത്തിലെ ഉപാഖ്യാനം ആണ്.
ഒരിക്കൽ ദേവേന്ദ്രൻ ദേവപുരോഹിതൻ ബൃഹസ്പതിയെ അപമാനിച്ചു. ബൃഹസ്പതി ദേവലോകത്ത് നിന്നും മറഞ്ഞു പോയി. നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ എനിക്ക് നിങ്ങളെയും വേണ്ട എന്ന് പറഞ്ഞ് അദ്ദേഹം മറഞ്ഞു. അസുരന്മാർക്ക് പുരോഹിതനായി ശുക്രാചാര്യർ ണ്ട്. അസുരന്മാർ ശുക്രാചാര്യർക്ക് അടങ്ങി ജീവിക്കണു. ദേവന്മാർ ബൃഹസ്പതിക്ക് വഴങ്ങിക്കൊടുക്കണില്ല്യ.ഇപ്പോ ദേവന്മാർക്ക് പുരോഹിതൻ ഇല്ല്യാന്നായി.
ഇന്ദ്രൻ ദേവന്മാരോട് വിശ്വരൂപനെ ചെന്ന് വിളിക്കാൻ പറഞ്ഞു പുരോഹിതനായിട്ട്. ദേവന്മാർ ചെന്ന് നമസ്ക്കരിച്ചു. അദ്ദേഹം പറഞ്ഞു യ്യോ നമസ്ക്കരിക്കരുത്. നിങ്ങളൊക്കെ എനിക്ക് വയസ്സിന് മൂത്തവരാണ്. ഏയ് അങ്ങനെയില്ല്യ. വേദാദ്ധ്യയനം ചെയ്തിട്ടുള്ള ആളെ എത്ര വയസ്സാണെങ്കിലും നമസ്ക്കരിക്കാം. അങ്ങനെ ആണ് ശാസ്ത്രം എന്നൊക്കെ ഇന്ദ്രൻ ശാസ്ത്രം പറഞ്ഞു. നമസ്ക്കരിച്ചു. ഞങ്ങൾക്ക് പുരോഹിതനായിട്ടിരിക്കണം എന്ന് പ്രാർത്ഥിച്ചു.
വിശ്വരൂപൻ പറഞ്ഞു. "അതൊരു ഗതി കെട്ട ജോലി ആണ്."
വിഗർഹിതം ധർമ്മശീലൈർ ബ്രഹ്മവർച്ച ഉപവ്യയം
കഥം നു മദ്വിധോ നാഥാ ലോകേശൈരഭിയാചിതം
കഥം നു മദ്വിധോ നാഥാ ലോകേശൈരഭിയാചിതം
നമ്മൾ കഷ്ടപ്പെട്ട് തപസ്സ് ചെയ്ത്, സന്ധ്യാവന്ദനാദികൾ അനുഷ്ഠിച്ച്, ഗായത്രീജപം ചെയ്ത്, ബ്രഹ്മതേജസ്സിനെ ഒരു വിധം ശേഖരിച്ചു വെച്ചത് മുഴുവൻ ഈ പുരോഹിതകർമ്മം കൊണ്ട് അവർക്ക് കൊടുക്കും. ചിന്താമണി കൊടുത്ത് കുപ്പിച്ചില്ല് വാങ്ങിക്കണപോലെ ഈ തപസ്സിനെ കൊടുത്ത് അവരുടെ കൈയ്യിൽ നിന്ന് കുറച്ചു പണം വാങ്ങും.
ബ്രഹ്മവർച്ച ഉപവ്യയം.
ബ്രഹ്മതേജസ്സിനെ ഇങ്ങനെ വ്യർത്ഥമാക്കിക്കളയുന്ന ഈ പൗരോഹിത്യ പണി എനിക്ക് വേണ്ട.
ബ്രഹ്മതേജസ്സിനെ ഇങ്ങനെ വ്യർത്ഥമാക്കിക്കളയുന്ന ഈ പൗരോഹിത്യ പണി എനിക്ക് വേണ്ട.
.പൗരോഹിത്യ പണി ചെയ്തിട്ടില്ലാ എങ്കിൽ എങ്ങനെ ജീവിക്കും എന്ന് വെച്ചാൽ പല മാർഗ്ഗങ്ങളുണ്ട്. ഒന്ന്. ഭിക്ഷ.പുംശ്ചവൃത്തി യദൃശ്ചയാ നാമസങ്കീർത്തനം ചെയ്ത് കൊണ്ട് ഭിക്ഷാ പാത്രവുമായി പോവാ. കിട്ടണത് വാങ്ങിച്ചു കൊണ്ട് വരാ.അത് മതി.
അതിനേക്കാൾ ശ്രേഷ്ഠമായ വേറൊരു മാർഗ്ഗം ണ്ട്. ശിലോഞ്ചവൃത്തി. ഒരിടത്ത് അനങ്ങാതിരിക്കാ ശിലപോലെ ഇരിക്കാ ആരെങ്കിലുമൊക്ക എന്തെങ്കിലുമൊക്കെ തന്നാൽ കഴിക്കാ. മറ്റൊരു മാർഗ്ഗം ഈ പാടത്ത് നെല്ലൊക്കെ കൊയ്തിട്ടിട്ട് പണ്ട് അവരവർക്ക് വേണ്ട നെല്ല് എടുത്തിട്ട് ബാക്കിവെയ്ക്കും അത്രേ. എലിയ്ക്കും പക്ഷികൾക്കും ഒക്കെ വേണം. അവർക്കായിട്ട് വെയ്ക്കും. അവയെല്ലാം ഭക്ഷിച്ച് കഴിഞ്ഞ് അവിടവിടെ വീണുകിടക്കുന്നത് പെറുക്കി എടുത്ത് അത് പാകം ചെയ്ത് ഭക്ഷിക്കാ. അത് മതി.
അതുകൊണ്ട് ആരോടും ഒന്നും ചോദിക്കാതെ ആരെയും ഹിംസിക്കാതെ യദൃശ്ചയാ കിട്ടുന്ന ഭക്ഷണം കൊണ്ട് ഞങ്ങൾ ചക്രവർത്തികളെ പോലെ ജീവിച്ചുകൊള്ളാം.
ശ്രീനൊച്ചൂർജി
*തുടരും. ..*
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad
No comments:
Post a Comment