ദക്ഷിണാമൂർത്തി സ്തോത്രം-27
ആചാര്യ സ്വാമികൾ ആദ്യത്തെ വാക്കായ വിശ്വം എന്നുള്ളതിന് അർത്ഥം പറയുമ്പോൾ വിശ് എന്നുള്ള ധാതുവിന്റെ അർത്ഥം പ്രവേശിക്കുക എന്നതാണ്.
തത് സൃഷ്ട്വാ തദയ്വാനു പ്രാവശ്യത്.
ഞാൻ പ്രഭാഷണം ചെയ്യുന്നതായി സ്വപ്നം കാണുകയാണ്. സ്വപ്നത്തിൽ ഒരുപാട് പേർ പ്രഭാഷണം കേൾക്കാനായി വന്നിരിക്കുന്നു. അവരിൽ ചിലർ ചിരിക്കുന്നു, ചിലർ രസിക്കുന്നു, ചിലർ നിശ്ചലരായിരിക്കുന്നു. ഇവരെയൊക്കെ സൃഷ്ടിച്ചിട്ട് ഞാൻ തന്നെ അവരിൽ ഓരോരുത്തരായി ഇരിക്കുന്നു. സ്വപ്നത്തിൽ ഞാൻ തന്നെ പ്രവേശിച്ചിരിക്കുന്നു. സ്വപ്നത്തിന്റെ ജീവൻ ഉറങ്ങുന്നവനായ ഞാനാണ്. എന്നിലാണ് സ്വപ്നം നടക്കുന്നത് . സ്വപ്നത്തിലെ ഓരോ കഥാപാത്രവും ഞാനാണ്. ഞാനല്ലാതെ അവിടെ മറ്റൊരു സാമഗ്രിയില്ല. അതുപോലെ ഈ വിശ്വം തന്നിൽ നിന്ന് തന്നെ പൊങ്ങി വന്ന് താൻ തന്നെയതിൽ പ്രവേശിച്ചിരിക്കുന്നു എന്നതിനാൽ അതിന് വിശ്വം എന്നർത്ഥം.

ദർപ്പണ ദൃശ്യമാന നഗരി തുല്യം
പശ്യന്നാത്മനി മായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ
പശ്യന്നാത്മനി മായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ
കണ്ണാടിയിൽ കാണുന്ന നഗരം പോലെ, നിന്റെ അന്തർഗതത്തിലുള്ളത് പുറത്തെന്ന പോലെ കാണപ്പെടുന്നു. ഉള്ളിലുള്ള വാസനയുടെ പ്രതിഫലനം പുറത്തെന്ന പോലെ കാണപ്പെടുന്നു. ഇതൊക്കെ എവിടെയാണ് കാണപ്പെടുന്നത്? ആത്മാവിൽ. ഒരേ ഒരു ബോധ കേന്ദ്രത്തിലാണ് ഈ കാണലും, കാണപ്പെടുന്ന കാഴ്ചയും ഒക്കെ ഉണ്ടാകുന്നത്.
ഈ സ്വപ്നം എവിടെ നിന്ന് വന്നു എന്തിന് വന്നു എന്ന് കാരണം പറയാൻ സാധിക്കില്ല. നമുക്ക് മൂന്ന് അവസ്ഥകളുണ്ട്. ജാഗ്രത്, സ്വപ്നം, സുഷുപ്തി. ഇതിൽ ജാഗ്രത് അവസ്ഥ വളരെ പ്രബലമായതു കൊണ്ടും നമ്മളെ അത് വല്ലാതെ ഗ്രസിച്ചിരിക്കുന്നത് കൊണ്ടും മറ്റ് രണ്ടവസ്ഥകളും നാം ശ്രദ്ധിക്കാറില്ല. അവിടെ ഒരു അസന്തുലിതാവസ്ഥ നിലനില്ക്കുന്നു. ഇതിൽ ഒരു തുല്യത കൊണ്ട് വരാനാണ് ഋഷിമാർ ഇത്രയധികം കഥകൾ നമുക്ക് സമ്മാനിച്ചത്.
ജാഗ്രത് അവസ്ഥ വളരെ കോൺക്രീറ്റാണ്, യുക്തിയുള്ളതാണ്, ലോജിക്കലാണ് ഒക്കെ ബലമാണ്. അതിനെ ഒന്ന് പൊട്ടിക്കാനാണ് അവിശ്വസനീയമായ കഥകളും, യോഗ വൈഭവങ്ങളും പുരാണങ്ങളിൽ നിറച്ച് വച്ചിരിക്കുന്നത്. ജാഗ്രത്, സ്വപ്നാവസ്ഥകൾ തമ്മിൽ ഒരു സന്തുലിതാവസ്ഥ വരുത്താൻ. സ്വപ്നാവസ്ഥയിൽ ഒരായിരം പേർ വന്ന് നിൽക്കുന്നു. ഇത്രയധികം ആൾക്കാർക്ക് നിൽക്കാനുള്ള ഇടം എങ്ങനെയുണ്ടായി. ഇവരൊക്കെ എന്നിൽ ഉത്ഭവിച്ച്, നിലനിന്ന്, എന്നിൽ തന്നെ ഇല്ലാതെയാകുന്നു. ഞാനെന്ന ഒരേ ഒരു സാമഗ്രിയെ വെച്ച് കൊണ്ട് ഒരായിരം ആൾക്കാരും അതിലൊരു ഞാനും.
ഒന്നുമില്ലാത്ത സ്ഥലത്തും ഇന്ദ്രജാലമെന്ന പോലെ മായ എല്ലാം പൊന്തിച്ചു കൊണ്ടു വരുന്നു. ഈ ലോകം മായ കൊണ്ട് ഉത്ഭവിച്ചതാണ് എന്ന് പറയുമ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുമ്പോൾ അതിനൊരുദാഹരണം പറയുകയാണ് ആചാര്യ സ്വാമികൾ അടുത്ത ശ്ലോകത്തിൽ.
ഇവിടെ മായയെ സിദ്ധാന്തിക്കൽ ലക്ഷ്യമേ അല്ല. മായയെ സിദ്ധാന്തിക്കുന്നത് ഒരു വിശദീകരണത്തിന് വേണ്ടി മാത്രമാണ്. നമുക്ക് ഒരേ ഒരു ശക്തിയേയുള്ളു അത് ശ്രദ്ധയാണ്. ആ ശ്രദ്ധാ ശക്തി അഗ്നിയിലെ സ്ഫുലിംഗം പോലെ കിരണം പോലെ ആത്മാവിന്റെ ഒരു കിരണമാണ് . ഋഷികൾ പറയും ശ്രദ്ധ എന്ന ഒരു കരണമേ നമുക്കുള്ളു. ഈ ശ്രദ്ധ അജ്ഞാനം കൊണ്ട് അശുദ്ധമായിട്ടാണ് ബുദ്ധിയായിട്ടും, മനസ്സായിട്ടും , ഇന്ദ്രിയങ്ങളായിട്ടും അങ്ങനെ അനേക കരണങ്ങളായി നമ്മളെ ആകെ വിഷമത്തിലാക്കിയിരിക്കുന്നത്.
Nochurji.
Malini dipu
No comments:
Post a Comment