Friday, May 17, 2019

സാളഗ്രാമം
സാളഗ്രാമങ്ങൾ വൈഷ്ണവ പ്രതീകമാണ്. നേപ്പാളാണ് സാളഗ്രാമത്തിൻ്റെ ഉറവിടം. നദിയുടെ ശക്തിയായ ഒഴുക്കിൽപെട്ട് നദിയിലെ ചില കല്ലുകൾ ഉരുളൻ കല്ലുകളാകുന്നു. ഒരിനം പ്രാണികൾ കല്ലുതുളച്ച് പലതരം ചക്രങ്ങൾ കൊത്തിയുണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും മനുഷ്യൻ ഓരോ ഈശ്വരനാമങ്ങൾ നല്കിയിരിക്കുന്നു എന്നതാണ് സത്യം .
.
തീ൪ത്ഥാടന സമയത്താണ് അധികവും ഇവയെ പൂജിക്കാറുള്ളത്. വീടുകളിൽ വച്ച് പൂജിക്കുന്നവരുമുണ്ട്. ഇവയെ പ്രത്യേകം പാത്രങ്ങളിലെ വെള്ളത്തിലാണ് സൂക്ഷിക്കുക. സാളഗ്രാമപൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം പൂർണ്ണമായും വറ്റിപോകരുതെന്നാണ് വിശ്വാസം.
.
സാളഗ്രാമത്തെ പൂജിച്ചാൽ ഭഗവാൻ വിഷ്ണു പ്രസാദിക്കുകയും ഭക്തർക്ക് ആരോഗ്യം, സമ്പത്ത്, ബുദ്ധി, സന്തോഷം എന്നിവ നല്കുകയും ചെയ്യുമെന്നാണ് വിശ്വാസം. സാളഗ്രാമത്തെ അഭിഷേകം ചെയ്യുന്ന ജലം ശേഖരിച്ച് തീർത്ഥമായി കുടിക്കാറുണ്ട്. സാളഗ്രാമത്തിലൂടെ ഒഴിക്കുന്ന ജലം നിരവധി ഗുണങ്ങളുള്ള തീർത്ഥമായി മാറുമെന്നാണ് വിശ്വാസം.
.
നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയൻ മലനിരകളിലെ ചില പ്രദേശങ്ങളിലുമാണ് ഇവ അധികവും കാണപ്പെടുക. ഗോളാകൃതിയാണിവയ്ക്കുള്ളത്. വിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഇത്തരം കല്ലുകൾ ഉപയോഗിക്കാറുണ്ട്.
ശരിക്കുള്ള സാളഗ്രാമങ്ങൾ ഫോസിൽ കല്ലുകളാണ്. ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ് കല്ലുകളാണിവ.
.
നേപ്പാളിലെ ഗന്ധകീ നദിയിലാണ് ഏറ്റവും ശ്രേഷ്ഠമായ സാളഗ്രാമങ്ങൾ ലഭിയ്ക്കുന്നത് . പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം നിർമ്മിച്ചിരിയ്ക്കുന്നത് ഇവിടുന്നു ലഭിച്ച സാളഗ്രാമങ്ങൾ കൊണ്ടാണ് പറയുന്നു. (12000 സാളഗ്രാമങ്ങൾ). കറുത്ത് ഉരുണ്ട് ചക്രചിഹ്നമുള്ള സുഷിരത്തോട് കൂടിയുള്ളതാണ് ഈ ശിലകൾ. മഹാവിഷ്ണുവിൻ്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ പണ്ട് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
.
ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് പുനര്ജന്മമെടുക്കേണ്ടിവരില്ലെന്നാണ് വിശ്വാസം. ശക്തമായ ദൈവ സാന്നിധ്യം ഉള്ള ഈ ശിലകൾ ദിവസേന പൂജിക്കപ്പെടെണ്ടവയാണെന്നാണ് വിശ്വാസം.
.
19 വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട്
1. ലക്ഷ്മീജനാർദനം : കറുപ്പുനിറം.
.
2. ലക്ഷ്മീനാരായണം : ഒരു സുഷിരം, നാലുചക്രം, വനമാലപോലുള്ള വര.
.
3. വാമനം : കറുപ്പുനിറം, വളരേ ചെറിയ ചക്രം.
.
4. രഘുനാഥം : രണ്ടു സുഷിരം, നാലുചക്രം, കന്നുകാലികളുടെ കുളമ്പടി അടയാളം.
.
5. ശ്രീധരം : വളരേ ചെറിയ രണ്ടു ചക്രം, കറുപ്പുനിറം, വനമാലപോലുള്ള വരയില്ല.
.
6. രണരാമം : രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം, ഇടത്തരം വലിപ്പം.
.
7. ദാമോദരം : ഇരുണ്ട വലിയ ശില, രണ്ടു ചക്രം, വനമാലപോലുള്ള വരയില്ല.
.
8. അനന്തശില : ശ്യാമമേഘവർണ്ണനീയത, പതിനാലു ചക്രം.
.
9. രാജരാജേശ്വരം : ഏഴു ചക്രം.
.
10. മധുസൂദനം : അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം.
.
11. സുദർശനം : ഒരു ചക്രം.
.
12. ഗദാധരം : തേജസ്സാർന്ന ഒരു ചക്രം.
.
13. ഹയഗ്രീവം : രണ്ടു ചക്രം, കുതിര മുഖം.
.
14. നാരസിംഹം : സിംഹരൂപം, രണ്ടു ചക്രം.
.
15. ലക്ഷ്മീനരസിംഹം : രണ്ടു ചക്രം, വനമാല പോലുള്ള വര.
.
16. പ്രദ്യുമ്നം : ചാരനിറം, സൂക്ഷ്മമായ ഒരു ചക്രം, അനവധി ച്ഛിദ്രങളുള്ള ഏക സുഷിരം.
.
17. വാസുദേവം : സ്ഫടിക സദ്രിശം.
.
18. സങ്കർഷണം : ദ്വിമുഖസഹിതം.
.
19. അനിരുദ്ധം : ആകൃതി ഉരുണ്ടത്.
ശുഭസന്ധ്യ നേരുന്നു .
PMN namboodiri

No comments: