Wednesday, May 08, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 65
ഈ സ്വപ്നം എന്നു പറയുന്ന തുണ്ടല്ലോ അറിവില്ലായ്മ കൊണ്ടുണ്ടാവുന്നതാണ്. അല്ലെങ്കിൽ സ്വപ്നത്തിന്റെ ആവശ്യം ഇല്ല. അറിവില്ലായ്മ കൊണ്ട് നമുക്കുണ്ടാകുന്നു. മൃഗങ്ങൾക്കൊന്നും നമ്മളെപ്പോലെ അധികം സ്വപ്നം ഒന്നും ഇല്ല. കാഷുൽ ആയിട്ട് വല്ലതും കാണുമായിരിക്കും അവര്.ഈ അബോർജിൻസ്, ഈ ആദിവാസികളിൽ ഒക്കെ റിസർച്ച് ചെയ്യുന്നവർ പറയുണൂ സ്വപ്നം ഒന്നും അവര് കാണാറില്ല എന്നാണ്. നമ്മളാണ് ഈ ഉ ളള സിനിമയും, പഠിത്തവും, ഭാവനകളും സ്വപ്നം കാണൽ തന്നെ ഒരു ആർട്ടായി ഡെവലപ് ചെയ്ത് എടുത്ത് സ്വപ്നം കാണാ എന്നത് മുഖ്യ തൊഴിലാക്കിയിരിക്കുന്നത് മനുഷ്യനാണ്. അപ്പൊ ഈ സൂക്ഷ്മ ശരീരത്തിന് ബലം കൂടി. ഈ സൂക്ഷ്മ ശരീരമാണ് സകല ദു:ഖത്തിനും മൂലകാരണം. ഉറക്കം കൊണ്ടും ആരും ദു:ഖിക്കിണില്ല, ശരീരം കൊണ്ടും ആരും ദു:ഖിക്കിണില്ല. ദു:ഖത്തിന്റെ മൂലകാരണം മനസ്സാണ്. മനസ്സ് എന്നു വച്ചാൽ സൂക്ഷ്മ ശരീരം . രമണമഹർഷി ആശ്രമത്തിൽ ഒക്കെ ആരെങ്കിലും ഒ വന്നിരിക്കുകയാണെങ്കിൽ അവരോടൊന്നും ആദ്ധ്യാത്മികമായ കാര്യങ്ങൾ ഒന്നും സാധാരണയായി ചർച്ച ചെയ്യാറില്ല. ഒരു കാര്യം നല്ലവണ്ണം ചോദിക്കും. ഊണ് കഴിച്ചുവോ എന്നു ചോദിക്കും. വിശക്കുന്നുണ്ടെങ്കിൽ പോയി ഊണ് കഴിച്ചിട്ടു വരിക. ശരീരത്തിന്റെ വേദന, ആർക്കെങ്കിലും വയറ് വേദന ഉണ്ടെങ്കിൽ ഉടനെ വളരെ concerned ആയിട്ട് അടുത്ത് പോയി ചോദിക്കും. ശരീരത്തിന്റെ വേദനയൊക്കെ അദ്ദേഹം ശ്രദ്ധിക്കണത് കാണാം. അതേപോലെ ഉയർന്ന വിഷയം ആത്മതത്വം ചോദിച്ചാലും പറയും. പക്ഷെ ആരെങ്കിലും ഒക്കെ പോയിട്ട് ഭഗവാനേ മനസ്സ് വളരെ ചപലമായാട്ടിരിക്കുണൂ ചഞ്ചലമാ യിട്ടിരിക്കുണൂ ഭയങ്കരമായി ട്ടിരിക്കുണൂ എന്നൊക്കെ പറഞ്ഞാൽ അതു ക്ക് എന്നാ ഹോയ് മീശ ഇറുക്കോ , അത് എപ്പടി ഇറിക്കും? മനസ്സ് എന്താ അസുരൻ വേഷം കെട്ടിയാൽ എങ്ങിനെ ഇരിക്കും? അതിന്റെ രൂപം എന്താ എന്നു ചോദിക്കും. He never accepted mind. അതായത് മനസ്സ് അജ്ഞാനം കൊണ്ട് തോന്നണത് ആണ് എന്നാണ്, ഭാവന നീ വളർത്തിയതാണ്. ശരീരത്തിന്റെ വേദന it is factual. കാരണ ശരീരത്തിന്റെ ഉറക്കവും factual ആണ് . വരുമ്പോഴേ കൊണ്ടുവന്നതാണ്. പക്ഷെ ഈ ജന്മത്തിൽ cultivate ചെയ്ത് വളർത്തിയതാണ് ഈ മനസ്സ് എന്നു പറയണ സാധനം , സൂക്ഷ്മ ശരീരം. അതിരിക്കട്ടെ. ഇത് മൂന്നും വളരുകയും തളരുകയും ചെയ്യു ണൂ. അസത്താണ് സത്തായ ഞാനല്ല. അതിനൊന്നും സ്വയമേവ existence ഉം ഇല്ല. ഇതിനെ കാണുന്ന ഞാൻ ഉണ്ടെങ്കിലേ അതൊക്കെയുള്ളൂ.
(നൊച്ചൂർ ജി ).

sunil namboodiri

No comments: