ഭഗവദ് ഗീതാ - സാംഖ്യയോഗം - 64
പക്ഷെ വയസ്സുകാലത്ത് മനസ്സ് വളരെ പ്രബലമായിരിക്കും. സൂക്ഷ്മ ശരീരം അത് ഈ ജന്മത്തിലെ അനുഭവങ്ങളെയൊക്കെ മുഴുവൻ പേറി അതാണ് വൃദ്ധ സ്ഥാവൽ ചിന്താസക്ത ഹ എന്നു പറയണത്. ഈ സൂക്ഷ്മ ശരീരം ഉണ്ടല്ലോ അടുത്ത ജന്മത്തിലെ കാരണ ശരീരം ആണ്. അത് മുഴുവൻ അടുത്ത ജന്മത്തിലെ ഉറക്കമായിട്ട് it will be converted. അത് അവിടെ ഇരിക്കട്ടെ. അപ്പൊ കാരണ ശരീരം വയസ്സുകാലത്ത് വളരെ ക്ഷയിച്ചതുകൊണ്ട് ഉറക്കം വളരെ കുറവായിരിക്കും. ഉറക്കം വന്നില്ലാ എന്ന് വിഷമിക്കേ വേണ്ട. ഉറക്കം വന്നില്ലെങ്കിൽ അത് നേച്ച റാണ് എന്ന് അറിഞ്ഞിട്ട് ഉറക്കം വന്നില്ലെങ്കിൽ എഴുന്നേറ്റ് സുഖമായിട്ടിരുന്ന് ധ്യാനിക്ക, നാമം ജപിക്കാ, നല്ല ഗ്രന്ഥങ്ങൾ എടുത്ത് വായിക്കാ, സുഖമായിട്ടിരിക്കാ തളർച്ചയേ ഉണ്ടാവില്ല. ക്ഷീണമേ ഉണ്ടാവില്ല. പക്ഷേ ഉറക്കം വന്നില്ലല്ലോ എന്നു വിഷമിച്ചാൽ ക്ഷീണിക്കും. ക്ഷീണിക്കുന്നത് conflict കൊണ്ടാണ് . അല്ലാതെ ഉറക്കം വരായ്മ കൊണ്ടല്ല . ഉറക്കം വന്നാൽ ഉറങ്ങാ. ഉറക്കം വന്നിട്ടില്ലെങ്കിൽ വിഷമിക്കരുത്. അത് കാരണ ശരീരത്തിന്റെ ഓപ്പറേഷൻ ആണ് അവിടെ.ഈ മൂന്നു ശരീരവും വളരുകയും തളരുകയും ചെയ്യു ണൂ നമ്മള് കണ്ടു അല്ലേ? സൂക്ഷ്മ ശരീരം ഇവിടുന്നങ്കിടേക്ക് ആണ്. ചെറുപ്പത്തിൽ കുറവ്. വലുതാവും തോറും വളർന്നു വളർന്നു വരും. ഈ കാരണ ശരീരവും സ്ഥൂല ശരീരവും തളർന്നു തളർന്നു വരും. കാരണം എന്താ അതു രണ്ടും ഒറിജിനൽ ആണ്. കാരണ ശരീരവും ആക്സറ്റബിൾ സ്ഥൂല ശരീരവും ആക്സറ്റബിൾ. സൂക്ഷ്മ ശരീരം അവിദ്യ കൊണ്ട് നമ്മള് വളർ ത്തിയതാണ് . അജ്ഞാനം കൊണ്ട് നമ്മള് വളർത്തിയതാണ് സൂക്ഷ്മ ശരീരം .
(നൊച്ചൂർ ജി ).
(നൊച്ചൂർ ജി ).
sunil namboodiri
No comments:
Post a Comment