അംഭോജസംഭവനുമന്‍പോടു നീന്തി ബത!
വന്‍മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടിപാരമിവനന്‍പോടതായ്‌വതിനു
മുമ്പേതൊഴാമടികള്‍ നാരായണായ നമ:
ഭഗവാന്റെ നാഭീകമലത്തില്‍ നിന്നുണ്ടായ ബ്രഹ്മാവിനു പോലും വലിയമോഹസമുദ്രത്തില്‍ കിടന്നുഴന്ന് നീന്തി സ്ഥലകാലങ്ങളറിയാതെ ഭയപ്പെട്ട് മുങ്ങിയും പൊങ്ങിയും വലയേണ്ടി വന്നിട്ടുണ്ട്. ബ്രഹ്മാവിന്റെ ഇരിപ്പിടമായ താമരപ്പൂ മനസ്സിന്റെ പ്രതീകമാണ്. ഭഗവല്‍കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ്
ബ്രഹ്മാവിന് മായാമോഹവലയത്തില്‍ നിന്ന് മോചനം സിദ്ധിച്ചത്. അതോര്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഭയം തോന്നുന്നു. ആ മായാമോഹം എന്റെ മനസ്സിനേയും ബാധിക്കാതിരിക്കാന്‍ അങ്ങയുടെ തൃപ്പാദങ്ങളെ ഞാനിതാ ഭക്തിപൂര്‍വം സ്മരിക്കുന്നു.
No comments:
Post a Comment