*ശ്രീമദ് ഭാഗവതം 290*
നമുക്ക് ഏതൊക്കെ വസ്തുക്കളോട് സംയോഗം ണ്ടോ, ആ സംയോഗം വിട്ടാൽ ഭഗവാനോടുള്ള നിത്യയോഗം നമുക്ക് അനുഭവപ്പെടും.
ശരീരത്തിനോടും മനസ്സിനോടും അവസ്ഥാത്രയത്തിനോടും സംയോഗം ഉള്ളത് കൊണ്ട് നിത്യ സിദ്ധമായ ആത്മാവിനോട് സംയോഗം ഏർപ്പെടുന്നില്ല്യ.
കൃഷ്ണനോടുള്ള യോഗം നിത്യയോഗമാണ്. ശരീരത്തിനോടും മനസ്സിനോടും ഉള്ള യോഗം തത്ക്കാലയോഗമാണ്.
മമൈവാംശോ ജീവലോകേ ജീവഭൂത സനാതന:
അതുകൊണ്ട് കൃഷ്ണൻ എപ്പോഴും സിദ്ധമായ വസ്തു ആണ്.
അഹം ആത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിത
ഉള്ളിൽ സദാ പ്രകാശിക്കുന്ന ആത്മവസ്തുവാണ് കൃഷ്ണൻ എന്നുള്ള ഭഗവദ് തത്വം ഉദ്ധവർ ഗോപികൾക്ക് കൈമാറി.
ഗോപികൾ പറഞ്ഞു
നിങ്ങൾ പറയണതൊക്കെ ഉദ്ധവരേ മനസ്സിലാവണണ്ട്. അറിയണണ്ട്.
ആശ വെച്ചാൽ ദുഖം വരും എന്ന് ഞങ്ങൾക്കും അറിയാം.
പിംഗള പറഞ്ഞുവല്ലോ, ആശാ ഹി പരമം ദു:ഖം നൈരാശ്യം പരമം സുഖം. സ്വൈരിണ്യപ്യാഹ പിംഗള. സ്വൈരിണി ആണെങ്കിലും അവൾ പറഞ്ഞത് സത്യം തന്നെ. പക്ഷേ അങ്ങനെയാണെങ്കിലും ഈ കൃഷ്ണനോടുള്ള ആശ ഞങ്ങൾക്ക് മതിയാവണില്യ😔. കൃഷ്ണനോടുള്ള ആശയിൽ ലോകത്തോടുള്ള എല്ലാ ആശകളും വിട്ടു പോകുന്നു.
ഇതര രാഗ വിസ്മാരണം നൃണം
കൃഷ്ണനോട് രാഗം വരുമ്പോൾ ഇതരവിഷയങ്ങളോടുള്ള രാഗം പോകുന്നു. കൃഷ്ണനോടുള്ള ആശ അങ്ങനെ നില്ക്കണു. ആശാ ഹി പരമം ദുഖം എന്ന് പറഞ്ഞിട്ട് ഇതും ഇപ്പൊ ദുഖത്തിന് കാരണമായതെന്തേ എന്ന് പറഞ്ഞ് ഭഗവാനെ വിളിച്ചു കരഞ്ഞു ഗോപികൾ😢😭
വീണ്ടും ഉദ്ധവർ കുറേ മാസങ്ങൾ അവിടെ താമസിച്ച് ഭഗവാൻ പറഞ്ഞ തത്വത്തിനേയും ഭഗവദ്കഥകളേയും ഗോപികൾക്ക് പറഞ്ഞു കൊടുത്തു. ഗോപികൾ ഭഗവാനുമായി അനുഭവിച്ച ഭഗവദ് കഥകളൊക്കെ ഉദ്ധവർക്കും പറഞ്ഞു കൊടുത്തു.
തതസ്താ: കൃഷ്ണസന്ദേശൈ: വ്യപേത വിരഹജ്വരാ:
ഉദ്ധവം പൂജയാം ചക്രു: ജ്ഞാത്വാ ആത്മാനം അധോക്ഷജം.
ആ ഗോപികൾ ഭഗവാന്റെ സന്ദേശം കേട്ടിട്ട്, വ്യപേത വിരഹജ്വരാ:
വിരഹമാകുന്ന ജ്വരം അവരെ വിട്ടു പോയി. ഭഗവാനെ വിട്ടു ഞങ്ങൾ പിരിഞ്ഞിരിക്കണു എന്നുള്ള വിരഹജ്വരം വിട്ടു പോയിട്ട്
ഉദ്ധവം പൂജയാം ചക്രു:
ഉദ്ധവരെ പൂജിച്ചു ത്രേ.
എന്തിനാ പൂജിച്ചത്?
ആത്മാനം ജ്ഞാത്വാ അധോക്ഷജം.
ഭഗവാൻ ഞങ്ങളുടെ അന്തർയാമി ആണെന്നും ആത്മാവാണെന്നും ഉള്ള അനുഭവം ഉദ്ധവർ മുഖേന കിട്ടിയതുകൊണ്ട് ഉദ്ധവരെ അവർ പൂജിച്ചു.
ഉദ്ധവർ അവിടെ കുറച്ച് മാസങ്ങൾ അവിടെ കൃഷ്ണലീലാകഥാം ഗായൻ രമയാമാസ ഗോകുലം. കൃഷ്ണലീലയെ ഗാനം ചെയ്തു കൊണ്ട് ഗോകുലത്തിനെ രമിപ്പിച്ചു. അവിടെയുള്ള കാളിന്ദീനദിയും കാടും വൃന്ദാവനത്തിലെ വൃക്ഷങ്ങളും ഒക്കെ കൃഷ്ണകഥ പറയും. ഗോപികളും ഉദ്ധവർക്ക് കൃഷ്ണകഥ പറഞ്ഞു കൊടുത്തു. ഉദ്ധവർ ഗോപികളുടെ ശോകത്തിനെ നീക്കുമാറ് ആത്മവിദ്യയെ ഉപദേശിച്ചു
ഇങ്ങനെ പരസ്പരം ഉദ്ധവർ ഈ ഗോപികളുടെ ഭക്തി കണ്ടു പറഞ്ഞു അഹോ ഇവരെല്ലാം എത്ര ഉയർന്ന സ്ഥിതി നേടിയിരിക്കണു.
ഇവരെന്തു ശാസ്ത്രം പഠിച്ചു!
എന്തു തപസ്സ് ചെയ്തു!
വനചരീ:
കാട്ടാള സ്ത്രീകൾ
നാട്ടുകാര് കണ്ടാൽ
വ്യഭിചാരദുഷ്ടാ: എന്ന് പറയണുവത്രേ.
സ്വജനം ആര്യപഥം ച ഹിത്വാ
ഭേജു: മുകുന്ദപദവീം ശ്രുതിഭിർവ്വിമൃഗ്യാം
ഉപനിഷത്തുകളൊക്കെ അന്വേഷിക്കുന്ന ആ മുകുന്ദപദവിയെ ഇവര് നേടിയെടുത്തിരിക്കുന്നു!!
വന്ദേ നന്ദവ്രജസ്ത്രീണാം പാദരേണും അഭീക്ഷ്ണശ:
യാസാം ഹരികഥോദ്ഗീതം പുനാതി ഭുവനത്രയം.
ആ നന്ദവ്രജസ്ത്രീകൾ ആ ഗോപികളുടെ പാദരേണുക്കളെ ഞാൻ നമസ്ക്കരിക്കുന്നു🙏. ഇവരുടെ ഹരികഥാഗാനം മൂന്ന് ലോകങ്ങളേയും പവിത്രമാക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഉദ്ധവർ വൃന്ദാവനത്തിൽ കുറച്ച് മാസങ്ങൾ താമസിച്ചു തിരിച്ചു ചെന്ന് ഭഗവാന് ഗോപികളുടെ സന്ദേശം കൊടുത്തു. അങ്ങനെ കൃഷ്ണഗോപികാദൂതനായി ഉദ്ധവർ വർത്തിച്ചു.
ഹരേ!.ഹരേ!
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi prasad