ചതു ശ്ലോ കീ ഭാഗവതം - 1
ചതു ശ്ലോക്ലീ ഭാഗവതം എന്ന പേരിൽ അറിയപ്പെടുന്ന ഭഗവാനാൽ ബ്രഹ്മാവിനു ഉപദേശിക്കപ്പെട്ട വേദം, വേദാർത്ഥമാണ് നമുക്ക് ഇവിടെ സത്സംഗത്തിന് വിഷയം. നമ്മളുടെ സനാതന ധർമ്മത്തിന് പരമപ്രമാണമായിട്ടുള്ളത് വേദമാണ്. വേദം എന്നുള്ളതിന് വാച്യാർത്ഥം ഉണ്ട്. ലക്ഷ്യാർത്ഥം ഉണ്ട്. വാച്യാർത്ഥം വേദം എന്നു വച്ചാൽ നമുക്കറിയാം ഋഗ്വേദം, യജുർവേദം, , അഥർവ്വവേദം. ഇതിഹാസങ്ങളെയും വേദം എന്നു പറയും. ''പഞ്ചമോ വേദ:" വേദം എന്നുള്ളത് അതിന്റെ സൂക്ഷ്മാർത്ഥത്തിൽ, ലക്ഷ്യാർത്ഥത്തില് ജ്ഞാനം എന്നർത്ഥം. ആത്മജ്ഞാനം എന്നർത്ഥം.
"ഏനം വിദന്തി വേ ദേ ന " ആത്മാവിനെ അറിയാൻ പ്രകാശിപ്പിക്കാനുള്ള ജ്ഞാനമായതു കൊണ്ട് വേദത്തിനു വേദം എന്നു പേര്. ആ വേദാർത്ഥം എപ്പോൾ ആര് ആർക്ക് പറഞ്ഞു കൊടുത്തു. ജ്ഞാനം എപ്പോഴാണ് പ്രകാശിതമായത് എന്നു വച്ചാൽ സൃഷ്ടിക്കു മുമ്പുതന്നെ പ്രകാശിപ്പിക്ക പ്പെട്ടു. എന്നു പറയാനാണ് ബ്രഹ്മാവിനു ഉപദേശിക്കപ്പെട്ടു എന്നു പറഞ്ഞത്. എന്നു വച്ചാൽ ജ്ഞാനത്തിന് നമ്മുടെ ലൗകികമായ, ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെപ്പോലെ ഡേറേറാസമയ മോ ഒന്നും പറയാൻ പറ്റില്ല. അത് എപ്പഴും പ്രകാശിതമാണ്. പ്രകാശിച്ചു കൊണ്ടേ ഇരിക്കുന്നതാണ്. നമ്മള് വിഷയത്തിലേക്ക് കിടക്കുന്നതിനു മുൻപ് ഈ ജ്ഞാനത്തിന്റെ പ്രയോജനം എന്താണ് എന്ന് അല്പമൊന്ന് ചിന്തിച്ചിട്ടു വേണം ഭാഗവതത്തിലേക്ക് പ്രവേശിക്കാൻ .
Parvati
nocurjii
No comments:
Post a Comment