[10/09, 17:59] Bhattathiry: *സനാതനം 15*
🌻🌸🌻🌸🌻🌸🌻🌸🌻🌸
*ദേവതകൾ*
*എല്ലാ ജീവജാലങ്ങളും സ്വാഭാവികമായി സുഖത്തെ ഇഷ്ടപ്പെടുന്നവരാണ്. തനിക്ക് ദുഃഖം വന്നുഭവിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. സുഖം ലഭിക്കാനും ദുഃഖം ഇല്ലാതാക്കാനും വേണ്ടിയാണ് അവ എല്ലാ പ്രവൃത്തികളും ചെയ്യുന്നത്. ആദിമമനുഷ്യനെ സംബന്ധിച്ചിടത്തോളം തന്റെ പ്രവൃത്തികൾ കൊണ്ടു മാത്രം ദുഃഖത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാൻ തനിക്ക് സാദ്ധ്യമല്ല എന്ന് അവൻ മനസ്സിലാക്കുന്നു.*
*വെള്ളപ്പൊക്കം ഉണ്ടാകുന്നു, കാട്ടുതീ സർവ്വവും ദഹിപ്പിക്കുന്നു, വരൾച്ച, കൊടുങ്കാറ്റ്, രോഗങ്ങൾ ഇങ്ങനെ അസംഖ്യം ദുരിതങ്ങൾ ദുഃഖം സൃഷ്ടിച്ചു കൊണ്ട് നിസ്സഹായനായ അവനെ വെല്ലുവിളിക്കുന്നു. ഈ അവസരത്തിൽ മനുഷ്യാതീതമായ എന്തൊക്കെയോ ശക്തികളുണ്ടെന്നും അവയെ തൃപ്തിപ്പെടുത്തി വരുതിയിലാക്കിയാൽ അവ തനിക്ക് ദുഃഖം തരികയില്ലെന്നും അവൻ ചിന്തിച്ചുതുടങ്ങുന്നു. ഇങ്ങനെയുള്ള അമാനുഷിക പ്രകൃതിശക്തികളെ അവൻ ആരാധിക്കാൻ തുടങ്ങി. തന്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ചിന്താശീലം കൈവരിച്ചപ്പോൾ അവൻ ഈ ശക്തികൾക്ക് ദേവതകൾ എന്ന പേര് നൽകി.*
*ദേവതാരാധനകൾ കൊണ്ടും ദുഃഖത്തിന് അറുതി വരാതിരുന്നപ്പോൾ മനുഷ്യൻ വീണ്ടും ചിന്തിച്ചു. ഇക്കാണുന്ന ദേവതകൾക്കെല്ലാം പിന്നിൽ നിയാമകമായ ഒരു ശക്തി ചൈതന്യം എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. ആ ശക്തി എന്താണെന്ന് കണ്ടു പിടിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അവിടെ തുടങ്ങുന്നു അവന്റെ ആത്മാന്വേഷണം. ഈ ആത്മാന്വേഷകരാണ് പുരാതന ഭാരതീയ ഋഷിമാർ. ആത്മാന്വേഷണത്തിനായി നിരവധി മാർഗ്ഗങ്ങൾ ആവിഷ്കരിച്ച് മുന്നേറിയ അവർ അത്യത്ഭുതത്തോടെ ഒരു രഹസ്യത്തിന്റെ ചുരുളഴിക്കുകയായിരുന്നു. അതായത് തങ്ങൾ എന്തന്വേഷിച്ചുവോ, അത് തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നത്. അവരതിനെ ആത്മാവ് അഥവാ ബ്രഹ്മം എന്ന പേരിൽ വിളിച്ചു.*
*ഇവിടെ നമുക്കൊരു സംശയം വരാം. ദേവതകളെ ആരാധിക്കുവാൻ തുടങ്ങി, പിന്നീട് ആ ദേവതകൾക്കും നിയാമകമായ വസ്തുവിനെ അന്വേഷിക്കുന്നു. ഇവ തമ്മിൽ എന്താണ് വ്യത്യാസം? ദേവതകൾ സഗുണങ്ങളാണ്; എന്നാൽ ബ്രഹ്മം നിർഗ്ഗുണമാണ്, അതു തന്നെയാണ് വ്യത്യാസം. ദേവതകൾ ഊർജ്ജ തലത്തിലാണ്. അതിൽ അന്തർലീനമായിരിക്കുന്ന ബോധമാണ് ബ്രഹ്മം. ദേവതകൾ ഗുണങ്ങൾക്കും അവയുടെ സങ്കരങ്ങൾക്കനുസരിച്ചും അസംഖ്യമാണ്. എന്നാൽ ഇവയിലൊക്കെ ബോധമായി വർത്തിക്കുന്ന ബ്രഹ്മം ഏകമാണ്. ഇത് ഒരൽപ്പം കൂടെ വ്യക്തത വരുത്തേണ്ടതുണ്ട്.*
*തുടരും.......*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190909
[10/09, 17:59] Bhattathiry: *🌞🌸സുഭാഷിതം🌸🌞*
*📜ശ്ലോകം:*
*_🌻ഗൗരവം പ്രാപ്യതേ ദാനാത് ന തു വിത്തസ്യ സഞ്ജയാത്_*
*_സ്ഥിതിരുച്ചൈഃ പയോദാനം പയോധിനാമധഃ സ്ഥിതിഃ🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅
*🔊അർത്ഥം:*
*_🔖കീർത്തി ലഭിക്കുന്നത് ദാനം ചെയ്യുമ്പോഴാണ്. അല്ലാതെ ധനം വാങ്ങുമ്പോഴല്ല. മേഘങ്ങളുടെ ഇടം മുകളിലും സമുദ്രത്തിന്റെ ഇടം താഴെയുമാണ്._*
*🎙വ്യാഖ്യാനം:*
*✒️ഇത്രയധികം ജലം സംഭരിച്ചു വച്ചിരിക്കുന്ന സമുദ്രത്തിന്റെ സ്ഥാനം താഴെയും, മഴ പെയ്യിക്കുന്ന മേഘങ്ങൾ മുകളിലും ആണല്ലോ. വാങ്ങുന്നവനല്ല നല്കുന്നവനാണ് പ്രശസ്തനാകുന്നത്. ദാനം ചെയ്യുന്നത് വഴി ഒരാളുടെ യശസ്സ് ഉയരുന്നു. അത് സ്വീകരിക്കുന്ന വ്യക്തികളിൽ അവരോടുള്ള ഭക്തി വർധിക്കുന്നു. ഇപ്രകാരം, ദാനിയായ ഒരാൾ സദാ സ്മരിക്കപ്പെടുന്നു.✒️*
🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆
*എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു.*
*___________________________________________________*
_©സദ്ഗമയ സത്സംഗവേദി_

No comments:
Post a Comment