✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍
_കൊല്ലവർഷം 1195 ചിങ്ങം 31 (16/09/2019) തിങ്കൾ_
*അധ്യായം 20, ഭാഗം 3 - പ്രഹ്ലാദ - അവധൂത സംവാദം*
⚜⚜⚜⚜⚜⚜⚜⚜⚜⚜
*ഓം നമോ ഭഗവതേ വാസുദേവായ...*
🚩🚩🚩🚩🚩
*ഭട്ടതിരിപ്പാടുതന്നെ എത്രനാൾ ഭഗവത് സന്നിധാനത്തിലിരുന്ന് ആവലാതി പറഞ്ഞിട്ടാണ് അവസാനം 'അഗ്രേ പശ്യാമി!' - 'ഭഗവാനേ അടിയനിപ്പോൾ കാണുന്നു'! എന്ന അവസ്ഥയിലെത്തിയത്. അതുവരെ തന്റെ ശാരീരിക വേദനകളേ അദ്ദേഹം അറിഞ്ഞിരുന്നുള്ളൂ. ഈശ്വരനെ അദ്ദേഹത്തിന് പൂർണമായി ഉൾക്കൊള്ളാൻ സാധിച്ചത് കുറെ ഏറെനാൾ അവിടുത്തെ സന്നിധാനത്തിലിരുന്ന് പാടി വാഴ്ത്തിയപ്പോഴാണ്. പലരും, ഈശ്വരനെന്നാൽ എവിടെയോ ഒളിച്ചുവെച്ചിട്ടുള്ള ഒരു സാധനമെന്നനിലയ്ക്ക് അന്വേഷിച്ചിട്ടാണ് കണ്ടെത്താത്തത്. അഹം ബ്രഹ്മാസ്മി എന്ന ഭാവം മറന്നുപോവുകയാണ്. നമ്മളിലുള്ള എല്ലാ ചൈന്യവും ഈശ്വരചൈതന്യത്തിന്റെ തന്നെ വ്യത്യസ്ത ഭാവ-രൂപ- ആവിഷ്കാരങ്ങളാണ്. വൈദ്യുതി എന്ന ഒരൊറ്റ ചൈതന്യത്തിന്റെ - മൂലകാരണത്തിന്റെ- വ്യത്യസ്ത പ്രവർത്തനശൈലികൊണ്ടല്ലേ ഫാൻ കറങ്ങുന്നത്, വിളക്ക് കത്തുന്നത്, മിക്സി ചലിയ്ക്കുന്നത്, ഫ്രിഡ്ജിന് പ്രവർത്തനശേഷി ഉണ്ടാവുന്നത്? ഇതുപോലെ ഓരോരുത്തരിലും ഈശ്വരചൈതന്യമുണ്ട്. അത് കണ്ടെത്താതെ, പുറത്ത് വേറെ എവിടെയൊക്കെയോ അന്വേഷിക്കുക. അതിനൊരു കഥയും പ്രഹ്ലാദൻ പറഞ്ഞു, ഒരു വിത്ത് കുഴിച്ചിട്ടു. അതിന്റെ അടുത്തുചെന്ന് ബഹളം കൂട്ടുക. 'ഹേയ്, താൻ വേഗം മുളച്ചുവരണം, ട്ടോ'ന്നും പറഞ്ഞ്. ഒടുവിൽ പുറമേക്ക് ചെറിയൊരു നാമ്പ്. അതിൽ രണ്ടിലകൾ. കുറച്ചുകഴിഞ്ഞപ്പോൾ അതിൽ പൂക്കളുണ്ടായി. പിന്നെ ഫലങ്ങളുണ്ടായി. അപ്പോഴാണ് തോന്നിയത് - അയ്യോ! പണ്ട് താനീ മണ്ണിൽ കുഴിച്ചിട്ട വിത്ത് എവിടെപ്പോയി? ചെടി പറിച്ച് നോക്കിയപ്പോൾ അവിടെ വിത്ത് കാണാനില്ല. അയ്യോ! എന്റെ വിത്ത് പോയീലോ! ന്നും പറഞ്ഞ് സങ്കടം. പക്ഷേ എവിടെയാണ് വിത്ത് പോകുന്നത്? അത് ചെടിയായി, പടർന്നു പന്തലിച്ച്, പൂക്കളായും, പിന്നെയും എത്രയോ വിത്തുകൾക്കുപയോഗിക്കാവുന്ന ഫലങ്ങളായുമൊക്കെ പരിണാമമാണുണ്ടായത്. ഇതുപോലെയാണ് ഭഗവാന്റെ സൂക്ഷ്മമായ ചൈതന്യവിശേഷം, പ്രപഞ്ചത്തിന്റെ മുഴുവൻ പല രൂപ-ഭാവ-പരിണാമങ്ങളായി മാറുന്നതെന്ന് പ്രഹ്ലാദൻ അറിഞ്ഞു.*
*അതേ ആശയം ഈശ്വരമുഖത്തുനിന്നുതന്നെ ഉൾക്കൊള്ളാൻ നാരദന് സാധിച്ചു. ഭഗവാൻ തന്നെയാണ് ധർമസ്വരൂപി എന്നിരിയ്ക്കിലും, സാധാരണ ഏത് നാട്ടിലെ, ഏത് മനുഷ്യനും സ്വീകാര്യമായ ചില മനഃസംസ്കാരങ്ങൾ, മാനുഷികമൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെ നാരദൻ വിശദമായി സംസാരിച്ചു. സത്യം, ദയ, തപസ്സ്, ശുചിത്വം, ശമം, ദമം, തിതിക്ഷ, ഈക്ഷ, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാദ്ധ്യായം, ആർജവം - ഇങ്ങിനെ ഒരു മനുഷ്യൻ മുറുകെ പിടിക്കേണ്ട കമ്മാൻഡ്മെൻറ്സ് പതിമൂന്ന് ആണ്. ഇവ പ്രപഞ്ചത്തിൽ എവിടെയും ജീവിക്കുന്നവർക്ക് സ്വീകാര്യമാണ്. പിന്നീട് ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്ന്യാസം ഇങ്ങനെ മനുഷ്യജീവിതത്തിലെ പല കാലഘട്ടങ്ങളിൽ സ്വീകാര്യമായ അനുഷ്ഠാനങ്ങളെക്കുറിച്ചും പറഞ്ഞു.*
*ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ - ഇങ്ങനെ വർണാശ്രമധർമങ്ങളെ പറ്റിയൊക്കെ പ്രതിപാദിച്ചു. അതിൽ ഗൃഹസ്ഥാശ്രമത്തെക്കുറിച്ച് ധർമപുത്രർ പ്രത്യേകം എടുത്തു ചോദിച്ചപ്പോൾ, രണ്ടദ്ധ്യായങ്ങളിലൂടെ വിസ്തരിച്ചുതന്നെ അനുസ്മരിച്ചുതന്നെ അനുസ്മരിച്ചു. ഒടുവിൽ ഒന്നുകൂടി ശ്രീകൃഷ്ണപരമാത്മാവിന്റെ മുഖത്തേക്ക് നോക്കി നാരദൻ പറഞ്ഞു, "നമ്മൾ എന്തെല്ലാം അനുഷ്ഠാനങ്ങൾ ചെയ്താലും ഭഗവാന് നമ്മളോട് അല്പം വാത്സല്യം തോന്നിയില്ലെങ്കിൽ നേരെയാവാൻ ബുദ്ധിമുട്ടാണ്. കുഞ്ഞു ജനിക്കുമ്പോൾ നല്ല ആരോഗ്യമൊക്കെ ഉണ്ടെങ്കിലും അമ്മ അൽപം വാത്സല്യത്തോടുകൂടി ശ്രദ്ധിച്ചില്ലെങ്കിൽ എങ്ങിനെ ആ കുഞ്ഞ് വളർന്നുവലുതായി നേരെയാകും? ധ്രുവന്റെ കഥയിലെപ്പോലെ മാതൃവാത്സല്യമാണ് നമ്മെ വളർത്തി വലുതാക്കുന്നത്. അതുപോലെ, ഈശ്വര കാരുണ്യംകൊണ്ടു മാത്രമാണ് നമുക്ക് ജീവിതത്തിൽ എന്തെങ്കിലും സൗഭാഗ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നത്." നാരദൻ പാണ്ഡവരോട് തുടരുന്നു; "നിങ്ങളോട് ഞാനിത് പ്രത്യേകം പറയേണ്ട കാര്യമില്ല. ജീവിതത്തിൽ എത്രതവണ നിങ്ങൾ മരിച്ചുപോകേണ്ടതായിരുന്നു. എന്തെല്ലാം പ്രതികൂല സാഹചര്യങ്ങളിൽ ചെന്നുപെട്ടു. രാജകുമാരന്മാരായിരുന്നിട്ടും പട്ടിണി കിടന്നു വിഷമിച്ചിട്ടില്ലേ നിങ്ങൾ? ഈ ഭഗവാൻ വന്ന് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ കണ്ണിൽ നീർ പൊടിഞ്ഞില്ലേ? ഇതുപോലുള്ള മഹാസംരംഭങ്ങൾ നിങ്ങൾക്ക് നടത്താൻ സാധിച്ചത് ഭഗവത്കാരുണ്യം ഒന്നുകൊണ്ടാണെന്ന് മറക്കാതിരിക്കുക." ഒന്നുകൂടി ധർമപുത്രർ ഭഗവാനെ പൂജിച്ചു.*
♥♥♥
*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*
💙💙💙
*ഉണ്ണികൃഷ്ണൻ കൈതാരം*
© *സദ്ഗമയ സത്സംഗവേദി*
*തുടരും....*

No comments:
Post a Comment