Sunday, September 15, 2019

അണ്ണാ മലയാർ       3🔥🙏🔥🙏🔥🙏🔥ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ്് മലയുടെ പാര്‍ശ്വത്തിലുള്ള രമണാശ്രമം. അരുണാചലത്തിനു മേലെ രമണമഹര്‍ഷി തപം ചെയ്ത സ്‌കന്ദാശ്രമത്തിലേക്കുള്ള കയറ്റത്തിനിടെ കാണുന്ന ക്ഷേത്രക്കാഴ്ച്ച അനുപമമായ ഒരു ദൃശ്യാനുഭവമാണ്.

ഭസ്മത്തിലാറാടിയ പോലെയുള്ള ഉത്തുംഗമായ രാജഗോപുരം നിര്‍മ്മിച്ചത് വിജയനഗരത്തിലെ കൃഷ്ണദേവരായനാണ്. ക്ഷേത്ര കവാടവും ഇതു തന്നെ. പശ്ചാത്തലത്തില്‍ മറ്റൊരു മഹാഗോപുരമായി അരുണാചലം. തെക്ക് തിരുമജ്ഞാന ഗോപുരവും, പടിഞ്ഞാറ് പേയ്‌ഗോപുരവും വടക്ക് അമ്മാനിയമ്മന്‍ ഗോപുരവും തലയുയര്‍ത്തി നില്‍ക്കുന്നു ഹൊയ്‌സാലരും, കാഞ്ചിയിലെ ചോളന്‍മാരും തഞ്ചാവൂരിലെ നായിക്കന്‍മാരും പല കാലങ്ങളിലായി കയ്യാളിയ ക്ഷേത്രം. രാജഗോപുരം കഴിഞ്ഞാല്‍ കാണുന്ന ആയിരം കാല്‍മണ്ഡപവും എതിര്‍വശത്തുളള മനോഹരമായ ശിവഗംഗാ തീര്‍ഥവും വിജയനഗരാധിപതി തന്നെയാണ് നിര്‍മ്മിച്ചത്്. ആയിരം കാല്‍ മണ്ഡപത്തിലെ ഗര്‍ഭത്തിലാണ് രമണമഹര്‍ഷി ധ്യാനിച്ചിരുന്ന പാതാള ലിംഗ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്‍ക്കു മുന്നില്‍ മുരുഗന്‍ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര്‍ സന്നിധിയും അങ്കണത്തിലാണ്.              🔥🙏🔥🙏🔥🙏🔥 സഹയാത്രികൻ

No comments: