Saturday, September 21, 2019

ഹരി ഓം!
നാരദ ഭക്തി സൂത്രം

അദ്ധ്യായം 6
ഭാഗം-1
*ശ്ലോകം-60-തുടർച്ച*

ഈ അനുഭൂതി അവർണ്ണനീയമാണ്.
ഈ അനുഭൂതി അനിർ
വയനീയമായതിനാൽ
ഭഗവത് പേമാനുഭൂതിയും
അനിർവചനീയമാണ്.
അതു കൊണ്ട് ഇവിടെ
സൂത്രകാരൻ വർണ്ണി
ച്ചതു പോലെ ഭഗവത്
പ്രേമഭക്തിയെ ശാന്തി
സ്വരൂപി എന്നും ആനന്ദ
സ്വരൂപി എന്നും
നിർവചിക്കാനേ
പറ്റുകയുള്ളൂ.

നാം നമ്മുടെ സ്വാനുഭവ
ത്തെപ്പറ്റി ചിന്തിച്ചാൽ ഈ പരമാർത്ഥം നമുക്ക് ബോദ്ധ്യമാകും.
നമ്മുടെ ജീവിതത്തിൽ
ചില അപൂർവ്വ സന്ദർഭ
ങ്ങളിൽ അനിർവചനീയ
മായ ഈ ശാന്തിയുടെയും ആനന്ദത്തിന്റെയും
അനുഭൂതി നമുക്കുണ്ടാ
യി ട്ടു ണ്ടാകും.എന്നാൽ
ഈ അനുഭൂതിയുണ്ടായ
സാഹചര്യങ്ങളും
സന്ദർഭങ്ങളും ചുറ്റുപാടും നമുക്ക്
ഓർക്കുവാനും വിവരി
ക്കുവാനും കഴിയും. പക്ഷെ, ആ ദിവ്യാനു
ഭൂതിയെ വർണ്ണിക്കു
വാൻ നാം അശക്തരാ
ണ്. ആശ്ചര്യ ശബ്ദങ്ങ
ളെക്കൊണ്ട് അതായത്
ഹാ! ഹൂ! ഗംഭീരം, അത്ഭുതം , അത്യാശ്ചര്യം, മഹത്തരം എന്ന്
സൂചിപ്പിക്കുവാനേ
സാധിക്കുകയുള്ളൂ.
ഭക്ത്യാനുഭൂതി
അനിർവചനീയം
തന്നെയാണ് എന്ന്
ഇവിടെ സ്പഷ്ടമാക്കുകയാണ്.
         തുടരും. .....

No comments: